നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • 'അഫ്​ഗാനിൽ നിന്ന്​ പിന്മാറാനുള്ള തീരുമാനത്തിൽ കുറ്റബോധമില്ല; പതനം പ്രതീക്ഷിച്ചതിലും നേരത്തേ': യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

  'അഫ്​ഗാനിൽ നിന്ന്​ പിന്മാറാനുള്ള തീരുമാനത്തിൽ കുറ്റബോധമില്ല; പതനം പ്രതീക്ഷിച്ചതിലും നേരത്തേ': യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

  അഫ്ഗാൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ. സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ സഹായവും അഫ്​ഗാന്​ നൽകിയെന്നും യു എസ്​ പ്രസിഡന്‍റ്​ കൂട്ടിച്ചേർത്തു.

  യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

  യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

  • Share this:
   വാഷിങ്ടൺ: അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻമാറാനുള്ള തീരുമാനം ഉറച്ചതായിരുന്നുവെന്നും അതിൽ കുറ്റബോധമില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രതീക്ഷിച്ചതിലും നേരത്തേ അഫ്ഗാന്റെ പതനം ഉണ്ടായെന്നും അഫ്ഗാൻ സൈന്യം ചെറുത്തുനിൽപ്പ് ലവലേശം പോലും നടത്തിയില്ലെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.

   അഫ്ഗാൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ. സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ സഹായവും അഫ്​ഗാന്​ നൽകിയെന്നും യു എസ്​ പ്രസിഡന്‍റ്​ കൂട്ടിച്ചേർത്തു.

   Also Read- Taliban| താലിബാൻ മോചിപ്പിച്ച തടവുകാരിൽ നിമിഷാഫാത്തിമ അടക്കമുള്ളമുളളവരുണ്ടെന്ന് സൂചന; ഔദ്യോഗിക സ്ഥിരീകരണമില്ല

   ഡൊണാൾഡ് ട്രംപ് ഒപ്പിട്ട കരാർ നടപ്പാക്കുക മാത്രമാണ് താൻ ചെയ്തത്. അല്ലാത്ത പക്ഷം സംഘർഷ സാധ്യത ഏറിയേനെ. അമേരിക്കയുടെ അഫ്ഗാൻ നയത്തിൽ കാലങ്ങളായി പാളിപ്പോയ പല ചുവടുകളുമുണ്ടായിട്ടുണ്ടെന്ന് ബൈഡൻ പറഞ്ഞു. ഇപ്പോഴത്തെ തീരുമാനത്തിന്റെ ഉത്തരവാദിത്തം പ്രസിഡന്റെന്ന നിലയിൽ ഏറ്റെടുക്കുന്നു. അത് മാറ്റാർക്കും കൈമാറാനും ആഗ്രഹിക്കുന്നില്ല. മറ്റൊരു രാജ്യത്തെ ആഭ്യന്തരയുദ്ധത്തിന് നടുവിൽ നിന്നു പോരാടാൻ സ്വന്തം സേനയോട് ഇനിയും പറയാൻ താനാഗ്രഹിക്കുന്നില്ലെന്നും ബൈഡൻ വ്യക്തമാക്കി.

   നയതന്ത്ര ഓഫീസുകൾ അടച്ച് ഉദ്യോഗസ്ഥരെ സുരക്ഷിതമായി കൊണ്ടുവരാൻ കഴിഞ്ഞു. അഫ്ഗാൻ ജനതയ്ക്ക് അമേരിക്ക നൽകുന്ന പിന്തുണ തുടരും. അഫ്ഗാനിസ്ഥാന്റെ പുനർനിർമാണമായിരുന്നില്ല യുഎസ് ലക്ഷ്യമെന്നും ബൈഡൻ വ്യക്തമാക്കി.

   Also Read- ഇനി 'ഇസ്ലാമിക് എമിറേറ്റ്‍സ് ഓഫ് അഫ്‍ഗാനിസ്ഥാന്‍'; പേരുമാറ്റി താലിബാൻ

   അമേരിക്കൻ പൗരൻമാരേയും അർഹരായ അഫ്​ഗാനികളേയും പുറത്തെത്തിക്കുന്നത്​ വരെ യു എസ്​ സൈന്യം അഫ്​ഗാനിൽ തുടരും. ഈ നീക്കത്തിന്​ താലിബാൻ എന്തെങ്കിലും തടസം സൃഷ്ടിച്ചാൽ തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പും ബൈഡൻ നൽകി. 5000ത്തോളം സൈനിക​രെ കാബൂൾ വിമാനത്താവളത്തിന്‍റെ സുരക്ഷക്കായി യു എസ്​ നിയോഗിച്ചിട്ടുണ്ട്​. അർഹരായ അഫ്​ഗാൻ പൗരൻമാർക്ക്​ പ്രത്യേക വിസ അനുവദിക്കുമെന്നും ബൈഡൻ പറഞ്ഞു.

   Also Read- അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടത് 4 കാറിലും ഹെലികോപ്റ്ററിലും നിറയെ പണവുമായെന്ന് റിപ്പോർട്ട്

   അഫ്​ഗാനിലെ സ്ഥിതിഗതികൾ അമേരിക്കൻ സുരക്ഷാ സംഘവും താനും സൂക്ഷ്​മമായി നിരീക്ഷിച്ച്​ വരികയാണ്​. അഫ്​ഗാനിലെ പല കാര്യങ്ങളിലും അമേരിക്ക പെ​ട്ടെന്ന്​ തന്നെ പ്രതികരിച്ചു. എന്നാൽ, അഫ്​ഗാന്‍റെ ഭാവിക്കായി അവിടത്തെ രാഷ്ട്രീയ നേതാക്കൾക്ക്​ ഒന്നിച്ച്​ നിൽക്കാൻ സാധിച്ചില്ലെന്നും ബൈഡൻ കുറ്റപ്പെടുത്തി.
   Published by:Rajesh V
   First published:
   )}