• HOME
  • »
  • NEWS
  • »
  • world
  • »
  • PRIME MINISTER JACINDA ARDERN HAS CONDEMNED THE TERRORIST ATTACK IN NEW ZEALAND

'നടന്നത് വിദ്വേഷകരം'; ന്യൂസ്‌ലാന്‍ഡിലെ ഭീകരാക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍

ആറു പേരേ കുത്തി പരിക്കേല്‍പ്പിച്ചയാളെ സംഭവസ്ഥലത്ത് വച്ചു തന്നെ പോലീസ് വെടി വെച്ചു കൊലപ്പെടുത്തി

ആറു പേരേ കുത്തി പരിക്കേല്‍പ്പിച്ചയാളെ സംഭവസ്ഥലത്ത് വച്ചു തന്നെ പോലീസ് വെടി വെച്ചു കൊലപ്പെടുത്തി

ആറു പേരേ കുത്തി പരിക്കേല്‍പ്പിച്ചയാളെ സംഭവസ്ഥലത്ത് വച്ചു തന്നെ പോലീസ് വെടി വെച്ചു കൊലപ്പെടുത്തി

  • Share this:
    ന്യൂസ്‌ലാന്‍ഡിലെ ഭീകരാക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. ഓക്ക്‌ലന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു സംഭവം. ആറു പേരേ കുത്തി പരിക്കേല്‍പ്പിച്ചയാളെ സംഭവസ്ഥലത്ത് വച്ചു തന്നെ പോലീസ് വെടി വെച്ചു കൊലപ്പെടുത്തി.

    പോലീസിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന ശ്രീലങ്കന്‍ പൗരനാണ് ഭീകരാക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊല്ലപ്പെട്ടയാള്‍ ഐ.എസ് ഭീകര സംഘടനയെ പിന്തുണച്ചിരുന്നുവെന്നും, സംഭവിച്ചത് തെറ്റും നിന്ദ്യകരമാണെന്നും ജെസീന്ത കൂട്ടിചേര്‍ത്തു. ഇത് നടത്തിയത് ഒരു വിശ്വാസമല്ല, വ്യക്തിയാണെന്നും, സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കൊല്ലപ്പെട്ടയാള്‍ക്ക് മാത്രമാണെന്നും മന്ത്രി പറഞ്ഞു.

    വെള്ളിയാഴ്ച ഉച്ചയ്ക്ക് ന്യൂലിന്‍ ജില്ലയില്‍ ലിന്‍മാളിലെ കൗണ്ട്ഡൗണ്‍ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. കടയിലെ ഡിസ്‌പ്ലേ കാബിനറ്റില്‍ നിന്ന് വലിയ കത്തി എടുത്താണ് അക്രമി കടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പരിക്കേറ്റ ആറ് പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

    2019 മാര്‍ച്ച് 15 ന് ക്രൈസ്റ്റ്ചര്‍ച്ച് നഗരത്തിലെ രണ്ട് പള്ളികളില്‍ ഒരാള്‍ 51 പേരെ കൊലപ്പെടുത്തിയതുമുതല്‍ ന്യൂസിലാന്റ് ആക്രമണം നടക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
    Published by:Karthika M
    First published:
    )}