ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍ ഇരുരാജ്യങ്ങള്‍ക്കും നഷ്ടം മാത്രമേ ഉണ്ടാകു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Narendra Modi). റഷ്യ- യുക്രെയ്ന് യുദ്ധത്തില്‍(Russia-Ukraine War) ഇന്ത്യ ഇരു രാജ്യങ്ങള്‍ക്കുമൊപ്പമല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യൂറോപ്യന്‍ പര്യടനത്തില്‍ ജര്‍മ്മന്‍ ചാന്‍സിലറുമായി(German Chancellor) നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലായിരുന്നു പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യ സമാധാനത്തിനൊപ്പമാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്ന് തുടക്കത്തിലേ തന്നെ ഇന്ത്യ ആവശ്യപ്പെട്ടതാണെന്നും പ്രധാനമന്ത്രി ജര്‍മ്മനിയില്‍ വ്യക്തമാക്കി. ശാന്തിയുടെ വഴി സ്വീകരിക്കണമെന്ന് ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. ചര്‍ച്ചകള്‍ വഴി പ്രശ്നം പരിഹരിക്കണമെന്നും യുദ്ധം ആഗോള സമധാനത്തിന് വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൂന്ന് ദിവസത്തെ യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനില്‍ എത്തിയത്. ഇന്ത്യയുടെ ഇന്റര്‍ ഗവണ്മെന്റല് കണ്സള്ട്ടേഷന് (ഐജിസി) ജര്‍മ്മനിയുമായി മാത്രമാണ്, ഇത് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നു. ആറാം ഐജിസിക്ക് ശേഷം ഉന്നതതല വട്ടമേശ യോഗം നടക്കും. പ്രധാനമന്ത്രിയും ചാന്‍സലര്‍ ഷോള്‍സും ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളെ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ് അഭിനന്ദിച്ചു. ഉഭയകക്ഷി സഹകരണത്തിന്റെ 70ാം വര്‍ഷത്തില്‍ വ്യാപാരം, ഊര്‍ജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരിക്കാന്‍ മോദി - ഷോള്‍സ് കൂടിക്കാഴ്ചയില്‍ തീരുമാനമായി.
ബര്‍ലിന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തില്‍ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. നാളെ കോപ്പന് ഹേഗനില്‍ നടക്കുന്ന ഇന്ത്യ - നോര്‍ഡിക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. മറ്റന്നാള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.
2021 ഡിസംബറില്‍ ജര്‍മന്‍ ചാന്‍സലറായി സ്ഥാനമേറ്റ ശേഷം ഇതാദ്യമായാണ് മോദിയും ഷോള്‍സും കൂടിക്കാഴ്ച നടത്തുന്നത്. ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ഇന്ത്യന്‍ പ്രതിനിധിസംഘത്തിനൊപ്പമുണ്ട്. ജര്‍മനിയിലെ ഇന്ത്യന്‍ നിവാസികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. 65 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ത്രിദിന സന്ദര്‍ശനത്തില്‍ ആകെ 25 കൂടിക്കാഴ്ചകളിലാണ് മോദി പങ്കെടുക്കുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.