• HOME
  • »
  • NEWS
  • »
  • world
  • »
  • PM Modi in Japan| 'ബുദ്ധൻ കാണിച്ചുതന്ന പാത പിന്തുടരൂ; വെല്ലുവിളികളിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാൻ': പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Modi in Japan| 'ബുദ്ധൻ കാണിച്ചുതന്ന പാത പിന്തുടരൂ; വെല്ലുവിളികളിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാൻ': പ്രധാനമന്ത്രി നരേന്ദ്ര മോദി

എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാ പൗരന്മാരുടെയും ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കും വിധത്തില്‍ ആരെയും വിട്ടുപോകാത്ത തരത്തിലുള്ള അധികാരനിര്‍വഹണം സാധ്യമാക്കുന്നതുമായ സംവിധാനം നിലവില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. ജനങ്ങള്‍ നയിക്കുന്ന സര്‍ക്കാരാണ് ഇന്ന് ഇന്ത്യയിലുള്ളത്, മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Share this:
    ടോക്യോയില്‍ നടക്കുന്ന ദ്വിദിന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ ജപ്പാലിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. അക്രമം, അരാജകത്വം, ഭീകരത, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാൻ ബുദ്ധൻ കാണിച്ചുതന്ന പാത ലോകം പിന്തുടരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനും അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജപ്പാനിലെത്തിയത്.

    ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും അതിജീവനശേഷിയുള്ളതാക്കി മാറ്റുകയും ചെയ്‌തെന്ന് മോദി പറഞ്ഞു. കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് നാം നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും അതിജീവനശേഷിയുള്ളതാക്കുകയും ചെയ്തു. വികസനത്തിന്റെ കരുത്തുറ്റ സ്തംഭമായി ജനാധിപത്യം വര്‍ത്തിക്കുകയാണ്, മോദി പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാ പൗരന്മാരുടെയും ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കും വിധത്തില്‍ ആരെയും വിട്ടുപോകാത്ത തരത്തിലുള്ള അധികാരനിര്‍വഹണം സാധ്യമാക്കുന്നതുമായ സംവിധാനം നിലവില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. ജനങ്ങള്‍ നയിക്കുന്ന സര്‍ക്കാരാണ് ഇന്ന് ഇന്ത്യയിലുള്ളത്, മോദി പറഞ്ഞു.



    ഇന്ത്യ, യു.എസ്., ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്. മോദിയെ കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് എന്നിവരാണ് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റു നേതാക്കള്‍.



    "ടോക്കിയോയിൽ ഇറങ്ങി. ഈ സന്ദർശന വേളയിൽ ക്വാഡ് ഉച്ചകോടി, അംഗരാജ്യങ്ങളിലെ നേതാക്കളെ കാണൽ, ജാപ്പനീസ് ബിസിനസ്സ് നേതാക്കളുമായും ഊർജസ്വലരായ ഇന്ത്യൻ പ്രവാസികളുമായും സംവദിക്കൽ എന്നിവയുൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുക്കും,” മോദി ജാപ്പനീസിലും ഇംഗ്ലീഷിലും ട്വീറ്റ് ചെയ്തു.



    “ഓഹായോ, ടോക്കിയോ! കഴിഞ്ഞ 8 വർഷത്തിനിടെ അഞ്ചാമത്തെ ജപ്പാൻ സന്ദർശനത്തിന് ടോക്കിയോയിൽ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്” വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു. മോദിയെ കൂടാതെ, മെയ് 24 ന് ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ആന്റണി അൽബാനീസ് എന്നിവർ പങ്കെടുക്കും.

    "ജപ്പാനിൽ, ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിലും ഞാൻ പങ്കെടുക്കും, ഇത് നാല് ക്വാഡ് രാജ്യങ്ങളിലെ നേതാക്കൾക്ക് ക്വാഡ് സംരംഭങ്ങളുടെ പുരോഗതി അവലോകനം ചെയ്യാൻ അവസരമൊരുക്കും," മോദി പ്രസ്താവനയിൽ പറഞ്ഞു.

    “ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പരസ്പര താൽപ്പര്യമുള്ള ആഗോള പ്രശ്‌നങ്ങളെക്കുറിച്ചും ഞങ്ങൾ കാഴ്ചപ്പാടുകൾ കൈമാറും,” റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ നിഴലിൽ ജപ്പാൻ സന്ദർശനം നടത്തുന്ന മോദി പറഞ്ഞു.
    Published by:Rajesh V
    First published: