നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • 'മഹാമാരിയില്‍ നിന്ന് മാനവരാശിയെ രക്ഷിക്കാന്‍ പ്രര്‍ത്ഥിച്ചു' ബംഗ്ലദേശിലെ യശോരേശ്വരി കാളി ക്ഷേത്രം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

    'മഹാമാരിയില്‍ നിന്ന് മാനവരാശിയെ രക്ഷിക്കാന്‍ പ്രര്‍ത്ഥിച്ചു' ബംഗ്ലദേശിലെ യശോരേശ്വരി കാളി ക്ഷേത്രം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

    പുരാണ പാരമ്പര്യത്തിലെ 51 ശക്തിപീഠങ്ങളിലൊന്നായ സത്ഖീരയില്‍ മോദി പൂജ നടത്തി. കൂടാതെ കാളി ദേവിയില്‍ കൈ കൊണ്ട് നിര്‍മ്മിച്ച കിരീടവും സ്ഥാപിച്ചു.

    PM Modi Kali temple

    PM Modi Kali temple

    • Share this:
      ധാക്ക: ബംഗ്ലദേശിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള യശോരേശ്വരി ക്ഷേത്രം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിയില്‍ നിന്ന് മാനവരാശിയെ രക്ഷിക്കാന്‍ പ്രര്‍ത്ഥിച്ചെന്ന് അദ്ദേഹം പറഞ്ഞു. തെക്കുപടിഞ്ഞാറന്‍ ബംഗ്ലദേശിലെ ഈശ്വരിപുര്‍ ഗ്രമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തോട് ചേര്‍ന്ന് കമ്മ്യൂണിറ്റി ഹാളും സൈക്ലോണ്‍ ഷെല്‍ട്ടറും ഇന്ത്യ നിര്‍മ്മിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. ശനിയാഴ്ചയായിരുന്നു അദ്ദേഹം ക്ഷേത്രം സന്ദര്‍ശിച്ചത്. പുരാണ പാരമ്പര്യത്തിലെ 51 ശക്തിപീഠങ്ങളിലൊന്നായ സത്ഖീരയില്‍ മോദി പൂജ നടത്തി. കൂടാതെ കാളി ദേവിയില്‍ കൈ കൊണ്ട് നിര്‍മ്മിച്ച കിരീടവും സ്ഥാപിച്ചു. സ്വര്‍ണ്ണം പൂശിയ വെള്ളികൊണ്ട് നിര്‍മ്മിച്ച കിരീടം ആണ് സ്ഥാപിച്ചത്.

      'യശോരേശ്വരി കാളി ക്ഷേത്രം പ്രാര്‍ത്ഥന നടത്തിയതിന് ശേഷം അനുഗ്രഹീതനായി തോന്നുന്നു' ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം മോദി ട്വിറ്ററില്‍ കുറിച്ചു. കോവിഡ് മഹാമാരിയില്‍ നിന്ന് മാനവരാശിയെ രക്ഷിക്കാന്‍ പ്രര്‍ത്ഥിച്ചെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തിക്കപ്പുറത്തു നിന്ന് ബംഗ്ലദേശിലേക്കെത്തുന്നവര്‍ക്കും മാ കാളി പൂജയില്‍ പങ്കെടുക്കാനായി എത്തുന്നവര്‍ക്കും ഒരു കമ്മ്യൂണിറ്റി ഹാള്‍ ആവശ്യമാണെന്നും ഇത് കാളി പൂജ സമയത്ത് ഇവിടെ എത്തുന്നവര്‍ക്ക് പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു.

      ഇന്ത്യ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുമെന്നും മോദി പ്രഖ്യാപിച്ചു. 'ഇത് സാമൂഹികവും വിദ്യാഭ്യാസവും മതപരവുമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്രദമായിരിക്കും. ഏറ്റവും പ്രധാനമായി ചുഴലിക്കാറ്റുകള്‍ പോലുള്ള ദുരന്തങ്ങളില്‍ ഇത് ഒരു അഭയ കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഇന്ത്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ബംഗ്ലദേശ് സര്‍ക്കാരിനോട് ഞാന്‍ നന്ദി അര്‍പ്പിക്കുന്നു'- നരേന്ദ്ര മോദി പറഞ്ഞു.

      ക്ഷേത്രത്തിലെ വര്‍ഷ കാളി പൂജയില്‍ പങ്കെടുക്കുന്നവര്‍ക്കും എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരു അഭയ കേന്ദ്രമായി ഉപയോഗിക്കാനും കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ പദ്ധതിക്കായുള്ള തുകയുടെ കാര്യം പരാമര്‍ശിച്ചിട്ടില്ല. പശ്ചിമ ബംഗാളിന്റെ അതിര്‍ത്തികളില്‍ 16-ാം നൂറ്റാണ്ടില്‍ ഒരു ഹിന്ദു രാജാവാണ് ഹിന്ദു പുരാണ പ്രകാരം 51 ശക്തിപീഠങ്ങളില്‍ ഒന്നായ യശോരേശ്വരി ക്ഷേത്രം നിര്‍മ്മിച്ചതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.

      Also Read- ബംഗ്ലദേശിന്റെ സ്വാതന്ത്ര്യത്തില്‍ ഇന്ദിര ഗാന്ധിയുടെ പങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിയില്ല; ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച് ശശി തരൂര്‍ എംപി

      ശ്യാം നഗര്‍ ജില്ലയിലെ ഈശ്വരിപുര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന യശോരേശ്വരി കാളി ക്ഷേത്രം സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹം മോദി ബംഗ്ലദേശ് സന്ദര്‍ശനത്തിന് മുന്നോടിയായി അറിയിച്ചിരുന്നു. മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഹിന്ദു സമൂഹവും ക്ഷേത്ര അധികാരികളും സര്‍ക്കാര്‍ പിന്തുണയോടെ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുകയായിരുന്നു. 2015ല്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചപ്പോള്‍ രാജ്യ തലസ്ഥാനത്തെ ധാകേശ്വരി ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നു.

      അതേസമയം ഇടതുപക്ഷ ഇസ്ലാമിക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നരേന്ദ്ര മോദിക്ക് ബംഗ്ലദേശ് അധിക സുരക്ഷ നപടികള്‍ സ്വീകരിച്ചിരുന്നു. കോവിഡ് മഹാമാരിക്കു ശേഷം പ്രധാനമന്ത്രി ആദ്യമായി നടത്തുന്ന വിദേശ യാത്രയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികത്തില്‍ മോദി പങ്കെടുത്തു.
      Published by:Anuraj GR
      First published:
      )}