നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • അമ്മയുടെ മരണശേഷം മദ്യത്തിൽ അഭയം പ്രാപിച്ചതായി ഹാരി രാജകുമാരൻ; ഒരാഴ്ചത്തെ മദ്യം ഒറ്റ ദിവസം കുടിക്കുമായിരുന്നു

  അമ്മയുടെ മരണശേഷം മദ്യത്തിൽ അഭയം പ്രാപിച്ചതായി ഹാരി രാജകുമാരൻ; ഒരാഴ്ചത്തെ മദ്യം ഒറ്റ ദിവസം കുടിക്കുമായിരുന്നു

  'ഒരു ആഴ്ച കൊണ്ട് കുടിക്കേണ്ട അത്രയും മദ്യം ഒരു വെള്ളിയാഴ്ചയോ ശനിയാഴ്ചയോ രാത്രി ഞാൻ കുടിക്കുമായിരുന്നു. മദ്യപാനം ആസ്വദിച്ചു കൊണ്ടല്ല ഞാൻ അതിൽ അഭയം പ്രാപിച്ചത്. മറിച്ച് ഞാൻ മറ്റെന്തോ മറയ്ക്കാൻ ശ്രമിക്കുകയായിരുന്നു' - അദ്ദേഹം പറഞ്ഞു.

  Prince Harry, Meghan Markle

  Prince Harry, Meghan Markle

  • News18
  • Last Updated :
  • Share this:
   അമ്മ ഡയാന രാജകുമാരിയുടെ മരണം സൃഷ്‌ടിച്ച വേദന മൂലം മദ്യത്തിൽ അഭയം തേടിയിരുന്നതായി ഹാരി രാജകുമാരൻ വെളിപ്പെടുത്തി. ഒപ്പം തന്റെ ഭാര്യ മേഗൻ ആത്മഹത്യ ചെയ്യാൻ വരെ ആലോചിച്ച പ്രതിസന്ധി ഘട്ടത്തിൽ തന്നെയും ഭാര്യയെയും ബ്രിട്ടീഷ് രാജകുടുംബം പൂർണമായും അവഗണിക്കുകയായിരുന്നു എന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

   36 വയസുകാരനായ ഹാരി 1997ൽ ഒരു കാർ അപകടത്തിൽപ്പെട്ടുണ്ടായ അമ്മ ഡയാന രാജകുമാരിയുടെ മരണം ഉണ്ടാക്കിയ മാനസികാഘാതത്തെക്കുറിച്ച് മുമ്പും സംസാരിച്ചിട്ടുണ്ട്. ലോക മാധ്യമങ്ങളെല്ലാം നോക്കി നിൽക്കെ അമ്മയുടെ ശവമഞ്ചം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയിൽ 12 വയസുള്ള താൻ പങ്കെടുത്തതിനെക്കുറിച്ചുള്ള ദുഃഖകരമായ ഓർമയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

   ലോക്ക്ഡൗണിനിടെ സാനിറ്റൈസറിൽ നിന്ന് മദ്യം ഉണ്ടാക്കിയ ആറ് പേർ അറസ്റ്റിൽ

   'ഞാൻ മദ്യപിക്കാൻ തയ്യാറായിരുന്നു, ഞാൻ മറ്റു ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാനും തയ്യാറായിരുന്നു. എനിക്കുണ്ടായ വിഷമം കുറയ്ക്കാൻ സഹായിക്കുന്ന എന്ത് കാര്യവും ചെയ്യാൻ ഞാൻ തയ്യാറായിരുന്ന ഒരു സാഹചര്യമായിരുന്നു അത്' - മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആപ്പിൾ ടിവിയുടെ ഒരു സീരീസിൽ പങ്കെടുക്കവേ ഹാരി രാജകുമാരൻ ഒപ്ര വിൻഫ്രേയോട് പറഞ്ഞു.

   'ഒരു ആഴ്ച കൊണ്ട് കുടിക്കേണ്ട അത്രയും മദ്യം ഒരു വെള്ളിയാഴ്ചയോ ശനിയാഴ്ചയോ രാത്രി ഞാൻ കുടിക്കുമായിരുന്നു. മദ്യപാനം ആസ്വദിച്ചു കൊണ്ടല്ല ഞാൻ അതിൽ അഭയം പ്രാപിച്ചത്. മറിച്ച് ഞാൻ മറ്റെന്തോ മറയ്ക്കാൻ ശ്രമിക്കുകയായിരുന്നു' - അദ്ദേഹം പറഞ്ഞു.

   അമ്മയുടെ നഷ്ടത്തെക്കുറിച്ചുള്ള ഓർമ, തന്റെ ഭാര്യ മേഗൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച അവസരത്തിൽ അവരെയും നഷ്ടപ്പെടുമോ എന്ന ആശങ്ക വർദ്ധിക്കാൻ കാരണമായിരുന്നതായും ഹാരി പറയുന്നു. എന്നാൽ, ബ്രിട്ടീഷ് കുടുംബം തന്നെയും ഭാര്യയെയും അവഗണിച്ചു എന്നും ഹാരി ആരോപിച്ചു.

   LockDown | വിദ്യാർത്ഥികളുടെ മാനസികസംഘർഷം: ഓൺലൈൻ സെഷനുമായി കേരള സാങ്കേതിക സർവകലാശാല

   'ഞാൻ പൂർണമായും നിസഹായനായിരുന്നു. എന്റെ കുടുംബം എന്നെ സഹായിക്കുമെന്ന് ഞാൻ കരുതി. പക്ഷേ, ഓരോ തവണ അവരോട് ചോദിച്ച ചോദ്യത്തിനും നടത്തിയ അഭ്യർത്ഥനയ്ക്കും നൽകിയ മുന്നറിയിപ്പിനും സമ്പൂർണമായ നിശ്ശബ്ദതയോ അവഗണനയോ മാത്രമായിരുന്നു മറുപടി'. - അദ്ദേഹം പറഞ്ഞു. 95 വയസുകാരിയായ ഹാരിയുടെ മുത്തശ്ശി എലിസബത്ത് രാജ്ഞിയും 72കാരനായ അച്ഛൻ പ്രിൻസ് രാജകുമാരനും ചേർന്ന് നയിക്കുന്ന ബ്രിട്ടീഷ് രാജകുടുംബത്തിന് എതിരെ ഹാരി രാജകുമാരൻ തുടർച്ചയായി നടത്തുന്ന വിമർശനങ്ങൾ രാജകുടുംബത്തെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളി വിടുകയാണ്.

   ഹാരിക്കും മേഗനും രാജകുടുംബത്തിലെ ചില അംഗങ്ങളിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായി എന്നറിഞ്ഞതിൽ കടുത്ത ദുഖമുണ്ടെന്ന് എലിസബത്ത് രാജ്ഞി മുമ്പ് പ്രതികരിച്ചിരുന്നു. ഹാരി - മേഗൻ ദമ്പതികൾ രാജകുടുംബത്തിലെ വംശീയതയെക്കുറിച്ച് ഉന്നയിച്ച വിമർശനം ഗൗരവതരമായി കാണുന്നു എന്നും അത്തരം വിഷയങ്ങൾ രാജകുടുംബം അഭിസംബോധന ചെയ്യുമെന്നും എലിസബത്ത് രാജ്ഞി പറഞ്ഞു. തങ്ങളുടെ മകൻ ആർച്ചിയെക്കുറിച്ച് അവൻ ജനിക്കുന്നതിന് മുമ്പ് രാജകുടുംബത്തിൽ നിന്നുള്ള ഒരു അംഗം വംശീയ പരാമർശം നടത്തി എന്നതായിരുന്നു ഹാരി - മേഗൻ ദമ്പതികളുടെ ആരോപണം.

   Keywords: Princess Diana, Prince Harry, British Royal Family, ഡയാന രാജകുമാരി, ഹാരി രാജകുമാരൻ, ബ്രിട്ടീഷ് രാജകുടുംബം
   Published by:Joys Joy
   First published:
   )}