നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ചാൾസ് രാജകുമാരൻ സമ്മാനമായി നല്‍കിയ ഡയാന രാജകുമാരിയുടെ ഫോർഡ് എസ്‌കോർട്ട് കാര്‍ വിറ്റു, വില 50 ലക്ഷം രൂപ

  ചാൾസ് രാജകുമാരൻ സമ്മാനമായി നല്‍കിയ ഡയാന രാജകുമാരിയുടെ ഫോർഡ് എസ്‌കോർട്ട് കാര്‍ വിറ്റു, വില 50 ലക്ഷം രൂപ

  ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റേയും മക്കളായ വില്യം, ഹാരി രാജകുമാരന്മാർ വ്യാഴാഴ്ച ഡയാനയുടെ അറുപതാം ജന്മദിനത്തില്‍ ലണ്ടനിലെ അവരുടെ മുൻവസതിയായ കെൻസിംഗ്ടൺ പാലസ് ഹോമിൽ ഡയാനയുടെ ഒരു പുതിയ പ്രതിമ അനാച്ഛാദനം ചെയ്യുന്നതാണ്‌.

  Image Credits: AFP

  Image Credits: AFP

  • Share this:
   ഡയാന ഫ്രാൻസെസ് സ്പെൻസർ എന്ന ഡയാന രാജകുമാരിയേയും ചാൾസ് രാജകുമാരനേയും അവരെ വേട്ടയാടിയ പാപ്പരാസികളേയും നമുക്ക് ഒരിക്കലും മറക്കാനാവില്ല. ഡയാനയുടെ ചുറുചുറുക്കും ഗ്ലാമറും അവരെ ഒരു അന്തർദേശീയ താരമാക്കി മാറ്റുകയും അവ അവര്‍ക്ക് പ്രശസ്തിയും അഭൂതപൂർവമായ പൊതുസമ്മതിയും നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

   ലണ്ടനിലെ താരരാജകുമാരിയായി വിലസിയിരുന്ന ഡയാനയുടെ പ്രിയപ്പെട്ട ഫോർഡ് ഫോർഡ് എസ്‌കോർട്ട് കാര്‍ 50 ലക്ഷം രൂപയ്ക്ക് വിറ്റു പോയിരിക്കുന്നുവെന്നതാണ്‌ ഏറ്റവും പുതിയ വാര്‍ത്ത. ഒരു കാലത്ത് ഡയാന രാജകുമാരിയുടെ ആഡംബര കാർ ആയിരുന്ന ഫോർഡ് എസ്‌കോർട്ട് ചൊവ്വാഴ്ച ഒരു തെക്കേ അമേരിക്കൻ മ്യൂസിയത്തിൽ 50,000 പൗണ്ടിലധികം (ഏകദേശം 50 ലക്ഷം രൂപ) തുകയ്ക്ക് വില്‍ക്കുകയുണ്ടായി. സെന്റ് പോൾസ് കത്തീഡ്രലില്‍ നടന്ന അവരുടെ ഭാവനാസമ്പന്നമായ താരകല്യാണത്തിന് രണ്ടുമാസം മുമ്പ്, 1981 മെയ് മാസത്തിൽ വിവാഹ നിശ്ചയത്തിന്റെ സമയത്താണ് ലേഡി ഡയാന സ്പെൻസറിന് ചാൾസ് രാജകുമാരൻ സിൽവർ 1.6 എൽ ഗിയ സലൂൺ സമ്മാനമായി നൽകിയത്.

   കിരൺകുമാറിന് എതിരെയുള്ള അന്വേഷണം 45 ദിവസത്തിനകം പൂർത്തിയാക്കും: മന്ത്രി ആന്റണി രാജു

   1982ൽ ഒരു ആന്റിക് ഡീലർ 6,000ന് ലേലത്തിൽ വാങ്ങിയ ഈ വാഹനം ഒരു ടെലഫോൺ ലേലക്കാരൻ വിൽപ്പന നികുതിയും വാങ്ങുന്നയാളുടെ പ്രീമിയവും ഉൾപ്പെടെ 52,640 പൗണ്ടിനാണ്‌ (ഏകദേശം, 72,800 ഡോളർ) തുകക്കാണ് വിറ്റത്. കഴിഞ്ഞദിവസം നടന്ന ലേലത്തില്‍ വിജയിയായത്, തെക്കേ അമേരിക്കയിലെ ഒരു മ്യൂസിയമാണെന്നും, അവിടേക്ക് കാർ ഉടനെ തന്നെ കയറ്റി അയയ്ക്കുന്നതാണെന്നും തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ കോൾചെസ്റ്ററില്‍ റീമാൻ ഡാൻസി ഓക്ഷനിലെ ലെവിസ് റാബെറ്റ് പറഞ്ഞു.

   ലേലത്തിന് മുമ്പു തന്നെ കാര്‍ സ്വന്തമാക്കുന്നതിന് ആൾക്കാർക്കിടയിൽ ഗണ്യമായ താൽപര്യമുണ്ടായിരുന്നു. 'സൗത്ത് അമേരിക്കയിൽ കാര്‍ ചെന്നവസാനിക്കുന്നത് തന്നെ ആഗോളതലത്തിൽ കാര്‍ വാങ്ങാന്‍ ആള്‍ക്കാര്‍ക്കാരുണ്ട് എന്നും, അവര്‍ക്ക് ഡയാനയോടുണ്ടായിരുന്ന താൽപ്പര്യത്തിന്റെയും തെളിവാണ്,' - അദ്ദേഹം കൂട്ടിച്ചേർത്തു.

   ഭിന്നലിംഗക്കാരെ 'വെറുപ്പുളവാക്കുന്നവര്‍' എന്ന് വിശേഷിപ്പിച്ചു; പ്രസിഡന്റിന് വേണ്ടി മാപ്പപേക്ഷിച്ച് ചെക്ക് പൗരന്മാര്‍

   കാറിന്റെ യഥാർത്ഥ ബ്രിട്ടീഷ് രജിസ്ട്രേഷൻ പ്ലേറ്റായ WEV 297W ആണ് ഇപ്പോഴുമുള്ളത്. പെയിന്റ്, അപ്ഹോൾസ്റ്ററി എന്നിവയും അതേപടി തന്നെയുണ്ട്. കൂടാതെ, ക്ലോക്കിൽ 83,000 മൈൽ (133,575 കിലോമീറ്റർ) കാണിക്കുന്നുണ്ട്. ഡയാന രാജകുമാരിയുടെ കാര്‍ ആയതിനാൽ തന്നെ കാര്‍ 30,000 മുതൽ 40,000 പൗണ്ട് വരെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

   അതിവേഗത്തിൽ ആയിരുന്ന തന്റെ കാറിനുണ്ടായ അപകടത്തിലാണ്‌ 36 വയസുള്ള ഡയാന 1997 ഓഗസ്റ്റിൽ പാരീസിൽ വെച്ചു കൊല്ലപ്പെട്ടത്. മോട്ടോർ ബൈക്കുകളിൽ പിന്തുടര്‍ന്ന പാപ്പരാസി ഫോട്ടോഗ്രാഫർമാരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ്‌ ഡയാന രാജകുമാരി കൊല്ലപ്പെട്ടത്.

   ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റേയും മക്കളായ വില്യം, ഹാരി രാജകുമാരന്മാർ വ്യാഴാഴ്ച ഡയാനയുടെ അറുപതാം ജന്മദിനത്തില്‍ ലണ്ടനിലെ അവരുടെ മുൻവസതിയായ കെൻസിംഗ്ടൺ പാലസ് ഹോമിൽ ഡയാനയുടെ ഒരു പുതിയ പ്രതിമ അനാച്ഛാദനം ചെയ്യുന്നതാണ്‌.
   Published by:Joys Joy
   First published:
   )}