ലണ്ടൻ: റെക്സ്ഹാം ജയിലിൽവെച്ച് തടവുകാരനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ജയിൽ ഉദ്യോഗസ്ഥ കുറ്റക്കാരിയാണെന്ന് മോൾഡ് ക്രൌൺ കോടതി കണ്ടെത്തി. എമിലി വാട്ട്സണെ കോടതി 12 മാസത്തെ തടവ് ശിക്ഷ വിധിച്ചു. റെക്സ്ഹാമിലെ എച്ച്എംപി ബെർവിൻ ജയിലിലെ പ്രിസണറാണ് എമിലി. ഇതേ ജയിലിലെ ജോൺ മക്ഗീ എന്നയാളുമായി സെല്ലിനുള്ളിൽവെച്ച് എമിലി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ സെല്ലിൽ മൂന്നു തവണ പോയ എമിലി ഒരുതവണ മക്ഗീയുമായി സെക്സിൽ ഏർപ്പെട്ടെന്ന് കോടതി കണ്ടെത്തി.
വിനോദയാത്രയ്ക്ക് ഗോവയിൽ എത്തിയ 25കാരി മരിച്ച നിലയിൽ; പുരുഷസുഹൃത്തിനെ കാണ്മാനില്ല
2017 ഒക്ടോബർ മുതൽ 2018 ജനുവരിവരെയുള്ള കാലത്ത് എമിലിയുമായി ബന്ധമുണ്ടായിരുന്നതായി ജോൺ മക്ഗീ കോടതിയിൽ സമ്മതിച്ചു. സെല്ലിനുള്ളിൽ ഒളിപ്പിച്ചുവെച്ച ഐഫോൺ മുഖേന മക്ഗീ, എമിലിയുമായി ചാറ്റ് ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. സെല്ലിനുള്ളിൽ അനധികൃതമായി ഫോണും ചാർജറും ഉപയോഗിച്ചതിന് മക്ഗീയ്ക്ക് കോടതി 12 മാസം അധികതടവ് കൂടി വിധിച്ചിട്ടുണ്ട്.
ഗൂഗിൾ ചതിച്ചാശാനേ! മാപ്പിൽ നോക്കി കാറോടിച്ചാൽ ഇങ്ങനെയിരിക്കും
അപകടകരമായ ഡ്രൈവിങിലൂടെ ഒരാളെ കാറിടിച്ചുകൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ജോൺ മക്ഗീ. ഹെഡ് ലൈറ്റഅ ഓഫാക്കി വാഹനമോടിച്ച മക്ഗീയുടെ കാറിടിച്ച് റിച്ചാർഡ് ബ്രാറ്റിൻ(52) എന്നയാളാണ് കൊല്ലപ്പെട്ടത്. എമിലി ജോലിചെയ്തിരുന്ന എച്ച്എംപി ബെർവിൻ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: London, Prison officer jailed, Prison officerr sex with inmate, Sex, ജയിൽ ഉദ്യോഗസ്ഥ, ലണ്ടൻ, ലൈംഗികബന്ധം