ഇന്റർഫേസ് /വാർത്ത /World / ഖുറാൻ മനപാഠമാക്കുന്ന തടവുകാർക്ക് ശിക്ഷ ഇളവ് പ്രഖ്യാപിച്ച് ദുബായ് ഭരണകൂടം

ഖുറാൻ മനപാഠമാക്കുന്ന തടവുകാർക്ക് ശിക്ഷ ഇളവ് പ്രഖ്യാപിച്ച് ദുബായ് ഭരണകൂടം

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    ദുബായ്: വിവിധ കുറ്റകൃത്യങ്ങളിൽപ്പെട്ട് ദുബായിലെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് എത്രയും വേഗം രക്ഷപെടാനുള്ള വലിയ അവസരമാണ് വന്നിരിക്കുന്നത്. ഖുറാൻ മനപ്പാഠമാക്കുന്ന തടവുകാർക്ക് ശിക്ഷയിൽ വലിയ ഇളവുകളാണ് സർക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  ഖുറാന്‍ കാണാതെ പഠിച്ച 115 തടവുകാര്‍ക്ക് 6 മാസം മുതല്‍ 20 വര്‍ഷം വരെ ഇളവാണ് ദുബായ് ഭരണകൂടം നല്‍കിയിരിക്കുന്നത്. ദുബായ് പൊലീസിന്റെ സഹകരണത്തോടെ സാങ്കേതിക മാനവികതാ മന്ത്രാലയം നടത്തിയ പരീക്ഷകള്‍ വിജയിക്കുന്നവർക്കാണ് ഇളവ് ലഭിക്കുന്നത്.

    124 തടവുകാരാണ് വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നടന്ന പരീക്ഷയില്‍ പങ്കെടുത്തത്. ഹൃദിസ്ഥമാക്കിയ ഖുറാന്‍ ഭാഗങ്ങളെ അനുസരിച്ചാണ് തടവുകാര്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നത്. 20 വര്‍ഷത്തെ ശിക്ഷയും 15 വര്‍ഷത്തെ ശിക്ഷയും ഇളവ് ലഭിച്ചവരും തടവുകാരിലുണ്ട്. അതിൽ ഏഴ് പേർക്ക് 15 വർഷം വരെ ശിക്ഷ ഇളവ് ലഭിച്ചു. ശിക്ഷാ കാലാവധിയില്‍ ഇളവ് നേടിയ തടവുകാരുടെ നിയമ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ജയില്‍ അധികൃതര്‍ വിശദമാക്കി.

    ഇനി ദുബായ് എയർപോർട്ടിലൂടെ പാസ്പോർട്ട് ഇല്ലാതെ യാത്ര ചെയ്യാം

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

    കൊലപാതകക്കുറ്റമൊഴിച്ചുള്ള തടവുകാര്‍ക്കായാണ് മല്‍സരം നടത്തുന്നത്. ദുബായ് സാംസ്കാരിക വകുപ്പാണ് ഖുറാന്‍ ഹൃദിസ്ഥമാക്കുന്ന മല്‍സരം തടവുകാര്‍ക്കായി സംഘടിപ്പിച്ചത്. ഖുറാന്‍ പഠനത്തിലൂടെ തടവുകാരുടെ സ്വഭാവ രീതികളില്‍ മികച്ച മാറ്റം കാണാന്‍ സാധിക്കുന്നെന്നാണ് ജയില്‍ അധികൃതര്‍ വിശദമാക്കുന്നത്. കരുണയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ഖുറാന്‍ വിശദമാക്കുന്നത് തടവുകാരുടെ ബുദ്ധിയെ പ്രകാശിപ്പിക്കുമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

    First published: