• HOME
  • »
  • NEWS
  • »
  • world
  • »
  • Google Fined in Russia | നിരോധിക്കപ്പെട്ട ഉള്ളടക്കം നീക്കം ചെയ്തില്ല; ഗൂഗിളിന് ഭീമൻ പിഴ ചുമത്തി റഷ്യ

Google Fined in Russia | നിരോധിക്കപ്പെട്ട ഉള്ളടക്കം നീക്കം ചെയ്തില്ല; ഗൂഗിളിന് ഭീമൻ പിഴ ചുമത്തി റഷ്യ

കുക്കി ട്രാക്കിംഗ് സാങ്കേതികവിദ്യ നിരസിക്കാന്‍ ഫ്രഞ്ച് ഉപയോക്താക്കളെ അനുവദിച്ചില്ല എന്നതാണ് നടപടി സ്വീകരിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

  • Share this:
    റഷ്യയില്‍ (Russia) നിരോധിച്ച ഉള്ളടക്കങ്ങള്‍ (Banned Content) നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ഗൂഗിളിന് വമ്പന്‍ പിഴ (Fine) ചുമത്തി. രാജ്യത്ത് നിയമവിരുദ്ധമായി കണക്കാക്കുന്ന ഉള്ളടക്കം നീക്കം ചെയ്യാത്തതിനാൽ ഗൂഗിളിന് 4 മില്യണ്‍ റൂബിള്‍സ് പിഴ ചുമത്തുന്നതായി മോസ്‌കോയിലെ കോടതി തിങ്കളാഴ്ച അറിയിച്ചു. നിരോധിത വെബ്‌സൈറ്റുകളുടെ ലിങ്കുകളിലേക്ക് പ്രവേശനം നല്‍കിയതിനാണ് ഗൂഗിളിന് പിഴ ചുമത്തിയതെന്ന് ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ പ്രതികരിക്കാന്‍ ഗൂഗിള്‍ വിസമ്മതിച്ചു.

    മോസ്‌കോ നിയമവിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിന് ഗൂഗിളിന്റെ ആല്‍ഫബെറ്റിനും ഫേസ്ബുക്കിന്റെ മെറ്റാ പ്ലാറ്റ്ഫോമിനും വരുമാനം അടിസ്ഥാനമാക്കിയുള്ള പിഴകള്‍ റഷ്യ മുമ്പും ചുമത്തിയിട്ടുണ്ട്. ബിഗ് ടെക്കികള്‍ക്ക്‌ മേൽ സമ്മര്‍ദ്ദം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ റഷ്യ കൂടുതല്‍ ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

    അതേസമയം, ഈ വര്‍ഷം തുടക്കത്തിൽ തന്നെ ഫ്രാൻസ് ഗൂഗിളിന് 150 മില്യണ്‍ യൂറോ (ഏകദേശം 1,264 കോടി രൂപ) പിഴ ചുമത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന്റെ സ്വകാര്യതാചട്ടങ്ങള്‍ ലംഘിച്ചതിന് ഫ്രാന്‍സിലെ വിവരസുരക്ഷാ നിരീക്ഷകരായ സിഎന്‍ഐഎല്‍ ആയിരുന്നു പിഴ ചുമത്തിയത്. ഗൂഗിളിന് പുറമെ ഫെയ്‌സ്ബുക്കിന് 60 മില്യണ്‍ യൂറോയും (ഏകദേശം 505 കോടി രൂപ) പിഴ ചുമത്തുകയുണ്ടായി.

    കുക്കി ട്രാക്കിംഗ് സാങ്കേതികവിദ്യ നിരസിക്കാന്‍ ഫ്രഞ്ച് ഉപയോക്താക്കളെ അനുവദിച്ചില്ല എന്നതാണ് നടപടി സ്വീകരിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുക്കി വിഷയങ്ങള്‍ പരിഹരിക്കാന്‍ കമ്പനികള്‍ക്ക് മൂന്ന് മാസം സമയം അനുവദിച്ചിട്ടുണ്ട്. ഇതിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കാലതാമസം വരുത്തുന്ന ഓരോ ദിവസത്തിനും 100,000 യൂറോ (ഏകദേശം 84.25 ലക്ഷം രൂപ) അധിക പിഴ അടയ്‌ക്കേണ്ടിവരുമെന്നും സിഎന്‍ഐഎല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, പ്രശ്‌നം ഉടന്‍ തന്നെ പരിഹരിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

    HCL ജീവനക്കാരോട് പെര്‍ഫോമന്‍സ് ബോണസ് തിരികെ നൽകാൻ ആവശ്യപ്പെട്ടു; കമ്പനിയ്‌ക്കെതിരെ വ്യാപകവിമര്‍ശനം

    ഫ്രഞ്ച് സ്വകാര്യതാ റെഗുലേറ്റര്‍ വമ്പന്‍ ടെക്ക് കമ്പനികള്‍ക്ക് പിഴ ചുമത്തുന്നത് ഇതാദ്യമായല്ല. 2020 ഡിസംബറില്‍ ഇ-സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചതിന് സിഎന്‍ഐഎല്‍ ആമസോണിനും ഗൂഗിളിനും യഥാക്രമം 35 ദശലക്ഷം യൂറോയും 100 ദശലക്ഷം യൂറോയും പിഴ ചുമത്തിയിരുന്നു. ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജിഡിപിആര്‍) പ്രകാരം ഗൂഗിളിന് 50 മില്യണ്‍ യൂറോയും പിഴ ചുമത്തിയിട്ടുണ്ട്.

    Earthquake in Afghan | പടിഞ്ഞാറന്‍ അഫ്ഗാനില്‍ ഭൂചലനം; നാല് കുട്ടികളടക്കം 26 മരണം

    കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വാട്ട്‌സ്ആപ്പിന് 225 മില്യണ്‍ യൂറോ പിഴ ചുമത്തിയിരുന്നു. വാട്‌സ്ആപ്പ് മാതൃ കമ്പനിയുമായി വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത് എങ്ങനെ എന്ന കാര്യത്തില്‍ സുതാര്യത പുലര്‍ത്താത്തതിനായിരുന്നു പിഴ.
    Published by:Jayashankar AV
    First published: