• HOME
  • »
  • NEWS
  • »
  • world
  • »
  • PROMINENT BRITISH JOURNALIST ROBERT FISK PASSES AWAY

Robert Fisk Obituary |പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ റോബർട്ട് ഫിസ്ക് അന്തരിച്ചു

ഒരുപക്ഷേ, ബ്രിട്ടനിലെ ഏറ്റവും പ്രഗത്ഭനായ വിദേശകാര്യ ലേഖകൻ എന്നാണ് ന്യൂയോർക്ക് ടൈംസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

Robert Fisk

Robert Fisk

  • Share this:
    പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ റോബർട്ട് ഫിസ്ക് (74) അന്തരിച്ചു. ഡൂബ്ലിനിലെ സെന്റ്. വിൻസെന്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ചയാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ട്രോക് മൂലമാണ് മരണം.

    ഉസാമ ബിൻലാദനെ അടക്കം ഇന്റർവ്യൂ ചെയ്ത അപൂർവം പാശ്ചാത്യ മാധ്യമപ്രവർത്തകരിൽ ഒരാളാണ് ഫിസ്ക്. അറബ് ഭാഷ വഴങ്ങിയിരുന്ന ഫിസ്ക് മൂന്ന് തവണയാണ് ബിൻ ലാദനെ നേരിട്ട് കണ്ടത്. 'ഒരുപക്ഷേ, ബ്രിട്ടനിലെ ഏറ്റവും പ്രഗത്ഭനായ വിദേശകാര്യ ലേഖകൻ' എന്നാണ് ന്യൂയോർക്ക് ടൈംസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

    1970 ലെ തെക്കൻ അയർലണ്ട് സംഘർഷം, 1974 ലെ പോർച്ചുഗീസ് വിപ്ലവം, 1975-1990 ലബനീസ് ആഭ്യന്തര യുദ്ധം, 1979 ലെ ഇറാനിയൻ വിപ്ലവം, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ആക്രമണം, 1980-1988 ലെ ഇറാൻ-ഇറാഖ് യുദ്ധം, 1991 ലെ ഗൾഫ് യുദ്ധം, 2003 ലെ അമേരിക്കയുടെ ഇറാഖ് ആക്രമണം എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

    You may also like:Life mission | ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലൻസ്; സ്വപ്നയും പ്രതിപട്ടികയിൽ

    ആംനസ്റ്റി ഇന്റർനാഷണൽ യു.കെ പ്രസ്സ് പുരസ്കാരം(1998), ഇന്റർനാഷനൽ ജേണലിസ്റ്റ് ഓഫ് ദ ഇയർ (1998,2000)‌, ഡേവിഡ് വാറ്റ് പ്രൈസ് (2001), മാർത്ത ഗെൽനോൺ പ്രൈസ് (2002)
    ലെനന കൾചറൽ ഫ്രീഡം പ്രൈസ്(2006) എന്നിവയും ഫിസ്കിനെ തേടിയെത്തി.

    യൂണിവേഴ്സിറ്റി ഓഫ് സെന്റ് ആഡ്രൂസിന്റെ ഡോക്ടർ ഓഫ് ലോ, ബെൽജിയത്തിലെ ഗെന്റ് സർ‌വ്വകലാശാലയുടെ ഓണററി ഡോക്‌ട്രേറ്റ്, ബൈറൂത്തിലെ അമേരിക്കൻ സർ‌വ്വകലാശാലയുടെ ഡോക്‌ട്രേറ്റ് തുടങ്ങിയവും ലഭിച്ചിട്ടുണ്ട്.

    You may also like:നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് സർക്കാർ സത്യവാങ്മൂലം; വിചാരണ ഹൈക്കോടതി വെള്ളിയാഴ്ച വരെ നിര്‍ത്തിവെച്ചു

    സൺഡേ എക്സ്പ്രസിലൂടെയാണ് ഫിസ്ക് മാധ്യമപ്രവർത്തനം ആരംഭിച്ചത്. 1972 മുതൽ 1975 വരെ ടൈംസിൽ ജോലി ചെയ്തു. 1976 ൽ ബീററ്റിലേക്ക് ചേക്കേറിയ ഫിസ്ക് അവിടെ മിഡിൽ ഈസ്റ്റ് ലേഖകനായാണ് പ്രവർത്തിച്ചത്. ലെബനീസ് ആഭ്യന്തര യുദ്ധം, ഇറാൻ വിപ്ലവം, ഇറാൻ-ഇറാഖ് യുദ്ധം, സോവിയറ്റിന്റെ അഫ്ഗാൻ അധിനിവേഷം തുടങ്ങിയവ ഫിസ്ക് റിപ്പോർട്ട് ചെയ്തു.

    യുദ്ധകാര്യ ലേഖകനായി അറിയപ്പെട്ട ഫിസ്ക് എഴുത്തുകാരൻ കൂടിയാണ്. നോർതേൺ അയർലന്റ്, മിഡിൽ ഈസ്റ്റ് വിഷയങ്ങളിൽ പുസ്തകവും രചിച്ചിട്ടുണ്ട്. 'പിറ്റി ദി നാഷൻ: ലെബനൻ അറ്റ് വാർ ആന്റ് ദി ഗ്രേറ്റ് വാർ ഫോർ സിവിലൈസേഷൻ' ഇദ്ദേഹത്തിന്റെ കൃതിയാണ്. അമേരിക്കൻ പ്രസിഡ‍ന്റായിരുന്ന ജോർജ് ബുഷിന്റെ കടുത്ത വിമർശകനായിരുന്നു ഫിസ്ക്. സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം ആരാണ് ആക്രമണത്തിന് പിന്നിൽ, എന്താണ് ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്ന ഫിസ്കിന്റെ ചോദ്യം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
    Published by:Naseeba TC
    First published:
    )}