• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ട്രംപിന്‍റെ കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധം

news18india
Updated: July 1, 2018, 8:12 AM IST
ട്രംപിന്‍റെ കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധം
news18india
Updated: July 1, 2018, 8:12 AM IST
മോസ്കോ: കുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളിൽ നിന്ന് മാറ്റി നിർത്തുന്ന ട്രംപ് ഭരണകൂടത്തിന്‍റെ കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധം. അനധികൃത കുടിയേറ്റക്കാരിൽ നിന്ന് വേർപെടുത്തപ്പെട്ട കുട്ടികളെ കുടുംബത്തിനൊപ്പം ചേർക്കണമെന്നാവശ്യപ്പെട്ട് യുഎസിലെ 630 ഇടങ്ങളിലാണ് പ്രതിഷേധറാലി സംഘടിപ്പിച്ചത്.

ലക്ഷക്കണക്കിന് പേർ പ്രതിഷേധറാലിയിൽ അണിനിരന്നു. ഫാമിലീസ് ബിലോങ് ടുഗദർ എന്ന ഹാഷ് ടാഗിന് കീഴിലാണ് റാലി. അതേസമയം, നിയമവിരുദ്ധമായി അതിർത്തി കടന്നെത്തുന്ന കുട്ടികളെയും മാതാപിതാക്കളെയും കേസ് തീരും വരെ ഒരുമിച്ചു തടവിലാക്കേണ്ടി വരുമെന്ന് യുഎസ് വ്യക്തമാക്കി. അതിർത്തി കടന്നെത്തുന്നവരോട് കരുണവേണ്ടെന്ന ട്രംപിന്‍റെ നയത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

സാധാരണനിലയിൽ ഇങ്ങനെ എത്തുന്ന കുട്ടികളെ 20 ദിവസത്തിന് ശേഷം വിട്ടയയ്ക്കുകയാണ് പതിവ്. കുട്ടികളെ മാതാപിതാക്കളിൽ നിന്ന് വേർപിരിക്കരുതെന്ന ഫെഡറൽ കോടതി ഉത്തരവ് കൂടി പരിഗണിച്ചാണ് യുഎസ് നടപടി. ഈ സാഹചര്യത്തിൽ കുട്ടികളെ മാത്രമായി മോചിപ്പിക്കാൻ കഴിയില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം ട്രംപിന്‍റെ കുടിയേറ്റ നയത്തിനെതിരെ മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം ശക്തമാണ്.
First published: July 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍