ഇന്റർഫേസ് /വാർത്ത /World / Sri Lanka| ശ്രീലങ്കൻ പ്രസിഡ‍ന്റിന്റെ വസതിയിലെ നീന്തൽക്കുളവും അടുക്കളയും കിടപ്പുമുറിയും കയ്യടക്കി പ്രക്ഷോഭകാരികൾ

Sri Lanka| ശ്രീലങ്കൻ പ്രസിഡ‍ന്റിന്റെ വസതിയിലെ നീന്തൽക്കുളവും അടുക്കളയും കിടപ്പുമുറിയും കയ്യടക്കി പ്രക്ഷോഭകാരികൾ

അടുക്കളയിലേക്ക് ഇരച്ചെത്തുന്ന ആൾക്കൂട്ടം അവിടെ ഉണ്ടായിരുന്ന ഭക്ഷണം രുചിച്ചുനോക്കുന്നതും കാണാം. ചിലർ കിടപ്പുമുറികളിലെത്തി സെൽഫി എടുക്കുകയും കട്ടിലിൽ കിടക്കുകയും ചെയ്തു.

അടുക്കളയിലേക്ക് ഇരച്ചെത്തുന്ന ആൾക്കൂട്ടം അവിടെ ഉണ്ടായിരുന്ന ഭക്ഷണം രുചിച്ചുനോക്കുന്നതും കാണാം. ചിലർ കിടപ്പുമുറികളിലെത്തി സെൽഫി എടുക്കുകയും കട്ടിലിൽ കിടക്കുകയും ചെയ്തു.

അടുക്കളയിലേക്ക് ഇരച്ചെത്തുന്ന ആൾക്കൂട്ടം അവിടെ ഉണ്ടായിരുന്ന ഭക്ഷണം രുചിച്ചുനോക്കുന്നതും കാണാം. ചിലർ കിടപ്പുമുറികളിലെത്തി സെൽഫി എടുക്കുകയും കട്ടിലിൽ കിടക്കുകയും ചെയ്തു.

  • Share this:

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരമ്പിയാർത്ത് പ്രക്ഷോഭകാരികൾ. ഇതിന് മുൻപേ തന്നെ പ്രസിഡന്റ് ഔദ്യോഗിക വസതി വിട്ടു രക്ഷപ്പെട്ടിരുന്നു. പുറത്തുവന്ന വീഡിയിയോയിൽ വസതികളിലെ മുറികൾ പ്രക്ഷോഭകാരികൾ കയ്യടക്കിയതായി കാണാം. പ്രസിഡന്റും കുടുംബാംഗങ്ങളും മാത്രം ഉപയോഗിക്കുന്ന നീന്തൽക്കുളത്തിലേക്ക് പ്രക്ഷോഭകർ ചാടുന്നതും മുങ്ങി നിവരുന്നതും വീഡിയോയിൽ കാണാം.

മറ്റൊരു വീഡിയോയിൽ വസതിയിലെ അടുക്കളയിലേക്ക് ഇരച്ചെത്തുന്ന ആൾക്കൂട്ടം അവിടെ ഉണ്ടായിരുന്ന ഭക്ഷണം രുചിച്ചുനോക്കുന്നതും കാണാം. ചിലർ കിടപ്പുമുറികളിലെത്തി സെൽഫി എടുക്കുകയും കട്ടിലിൽ കിടക്കുകയും ചെയ്തു. ഭക്ഷണമേശയ്ക്കു ചുറ്റും പാത്രങ്ങളും മറ്റും പ്രതിഷേധക്കാർ തകർത്തിട്ടു. കെട്ടിടം മുഴുവൻ ശ്രീലങ്കൻ ദേശീയ പതാകയേന്തിയ പ്രതിഷേധക്കാര്‍ വളഞ്ഞിരിക്കുകയാണ്. അടുക്കളയിൽ ഒരുമിച്ചു നിന്ന് പച്ചക്കറികൾ അരിയുന്നതിന്റെയും കിടപ്പുമുറിയിൽ യുവാക്കൾ കിടന്നുറങ്ങുന്നതിന്റെയും വിഡിയോകൾ വൈറലാണ്.

പതിനായിരക്കണക്കിനു ജനങ്ങളാണ് പ്രസിഡന്റിന്റെ വസതിയിലേക്ക് ഇന്ന് ഇരച്ചുകയറിയത്. പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് കുതിച്ചെത്തിയ ജനക്കൂട്ടം ഇപ്പോഴും അവിടെ തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസുകളിലും ട്രെയിനുകളിലും ട്രക്കുകളിലുമായാണ് പ്രക്ഷോഭകർ തലസ്ഥാന നഗരത്തിലേക്ക് എത്തുന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ ഒട്ടേറെ സൈനികരും പങ്കുചേരുന്നതായാണ് റിപ്പോർട്ട്. ക്രിക്കറ്റ് താരം സനത് ജയസൂര്യ ഉൾപ്പെടെയുള്ള കായികതാരങ്ങളും പ്രക്ഷോഭത്തിൽ പങ്കാളികളാണ്. കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധനെ തുടങ്ങിയവരും പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

പരാജയപ്പെട്ട ഒരു നേതാവിനെ പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ രാജ്യം ഒന്നിക്കുന്ന ഒരു കാഴ്ച എന്റെ ജീവിതത്തിലുടനീളം ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ എപ്പോഴും ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. ഉടന്‍ വിജയം ആഘോഷിക്കും. ഈ കൂട്ടായ്മ തകരരുതെന്ന് സനത് ട്വീറ്റ് ചെയ്തു. രാജിവെക്കാനുള്ള മാന്യത പ്രസിഡന്റ് കാണിക്കണമെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. ഉപരോധം അവസാനിച്ചിരിക്കുന്നു. നിങ്ങളുടെ കോട്ട തകര്‍ന്നിരിക്കുന്നു. ജനശക്തി വിജയിച്ചുവെന്ന് പറഞ്ഞ അദ്ദേഹം പ്രക്ഷോഭകര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ഇത് നമ്മളുടെ ഭാവിയ്ക്കു വേണ്ടി’യെന്ന് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ വസതി വളയുന്ന വിഡിയോ ട്വീറ്റു ചെയ്തുകൊണ്ട് സംഗക്കാര പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

ശ്രീലങ്കയില്‍ കര്‍ഫ്യൂ പിന്‍വലിച്ചതിന് പിന്നാലെയാണ് ജനക്കൂട്ടം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധത്തെ തടയാന്‍ പോലീസിനും പട്ടാളത്തിനും സാധിച്ചില്ല. മാസങ്ങളായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ബുദ്ധിമുട്ടുകളുമാണ് ലങ്കന്‍ജനതയെ ഇത്ര കടുത്തൊരു പ്രതിഷേധത്തിലേക്ക് നയിച്ചത്.

First published:

Tags: Sri Lanka, Sri Lanka President