നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • ഗർഭിണിയായ ഭാര്യയെയും കുഞ്ഞിനെയും യുവാവ് ഉപേക്ഷിച്ചു: ലക്ഷ്യം സ്വസ്ഥമായി PUBG കളിക്കണം

    ഗർഭിണിയായ ഭാര്യയെയും കുഞ്ഞിനെയും യുവാവ് ഉപേക്ഷിച്ചു: ലക്ഷ്യം സ്വസ്ഥമായി PUBG കളിക്കണം

    രാത്രി മുഴുവൻ ഭർത്താവ് ഗെയിം കളിച്ചിരുന്നതായി ഭാര്യ പറയുന്നു

    • News18
    • Last Updated :
    • Share this:
      ആരുടെയും ശല്യമില്ലാതെ സ്വസ്ഥമായി PUBG ഗെയിം കളിക്കാനായി യുവാവ് നാല് മാസം ഗർഭിണിയായ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു. മലേഷ്യയിലാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട ഭാര്യ മലായ് ഭാഷയിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായി. സഹോദരങ്ങളാണ് യുവാവിന് PUBG ഗെയിം പരിചയപ്പെടുത്തിയത്. വൈകാതെ തന്നെ യുവാവ് ഇതിന് അടിമയായി മാറുകയായിരുന്നു. ഇതോടെ വീട്ടിൽ വഴക്കിടലും പിണക്കങ്ങളും തർക്കങ്ങളും പതിവായി.

      രാത്രി മുഴുവൻ തുടർച്ചയായി ഗെയിം കളിക്കുന്നതാണ് തങ്ങൾക്കിടയിലെ വഴക്കിന് പ്രധാന കാരണമെന്ന് യുവതി പറയുന്നു. രാത്രി മുഴുവൻ കളിച്ചതുകൊണ്ടുതന്നെ രാവിലെ കൃത്യസമയത്ത് ഉണരാറില്ല. ഇത് ജോലിയെയും ബിസിനസിനെയുമെല്ലാം ബാധിച്ചു. നിരന്തരം ഗെയിം കളിക്കുന്നതിനെ ചൊല്ലി ഭാര്യ വഴക്കിടുമ്പോൾ ഉത്തരവാദിത്വമില്ലാത്തവൾ എന്ന് വിളിച്ചു അയാൾ വഴക്കിടുമായിരുന്നു. 'ഭർത്താവ് ഞങ്ങളെ വിട്ടുപോയിട്ട് ഒരുമാസമായി. ഇതെല്ലാം അനുഭവിക്കുകയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറെ വഴിയില്ല. PUBGയ്ക്ക് അടിമയായി തീരുന്നതിന് മുൻപ് ഇത്രയേറെ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. നാലുവർഷം മുൻപ് ഗെയിം കളിക്കാൻ തുടങ്ങിയതോടെയാണ് കാര്യങ്ങളാകെ മാറിയത്' - ഫേസ്ബുക്കിൽ ഭാര്യ കുറിച്ചു.

      മലേഷ്യയിൽ മാത്രമല്ല, PUBG ഗെയിം ഇന്ത്യയിലും വലിയ സാമൂഹ്യപ്രശ്നമായി മാറുന്നുവെന്നാണ് റിപ്പോർട്ടുകൾ. എല്ലാ പ്രൈമറി സ്കൂളുകളിലും PUBG നിരോധിക്കണമെന്ന് ചൂണ്ടിക്കാട്ടി വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഗുജറാത്ത് സർക്കാരും നോട്ടീസ് നൽകിയിട്ടുണ്ട്. PUBG കളിക്കാൻ 37,000 രൂപയുടെ സ്മാർട്ട് ഫോൺ വാങ്ങി നൽകാത്തതിൽ മനം നൊന്ത് അടുത്തിടെ മുംബൈയിൽ 18കാരൻ ആത്യമഹത്യ ചെയ്തിരുന്നു.

      First published:
      )}