• HOME
 • »
 • NEWS
 • »
 • world
 • »
 • എട്ട് വർഷം മുൻപ് കാണാതായ മലേഷ്യൻ വിമാനം മന:പൂര്‍വ്വം ഇടിച്ചിറക്കിയതാകാമെന്ന് റിപ്പോർട്ട്; തെളിവുകൾ പുറത്ത്

എട്ട് വർഷം മുൻപ് കാണാതായ മലേഷ്യൻ വിമാനം മന:പൂര്‍വ്വം ഇടിച്ചിറക്കിയതാകാമെന്ന് റിപ്പോർട്ട്; തെളിവുകൾ പുറത്ത്

25 ദിവസം മുമ്പ് മഡഗാസ്‌കറിലെ ഒരു മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ നിന്ന് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിന്റെ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു.

(Pic: Reuters)

(Pic: Reuters)

 • Share this:

  എട്ട് വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം പൈലറ്റുമാര്‍ മന:പ്പൂര്‍വ്വം ഇടിച്ചിറക്കിയതാകാമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇടിച്ചിറങ്ങിയ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയർ താഴ്ന്നാണ് ഇരുന്നതെന്ന തെളിവാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന 239 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

  വിമാനം അതിവേഗതയിലാണ് സഞ്ചരിച്ചതെന്നും ഇതാണ് വിമാനത്തിന്റെ പൂർണമായ തകര്‍ച്ചയ്ക്ക് കാരണമായതെന്നും എംഎച്ച് 370ന്റെ അവശിഷ്ടങ്ങൾ തിരയുന്നബ്ലെയ്ന്‍ ഗിബ്‌സണും ബ്രിട്ടീഷ് എന്‍ജിനീയര്‍ റിച്ചാര്‍ഡ് ഗോഡ്‌ഫ്രെയും പറയുന്നു. വിമാനം മനപൂര്‍വ്വം ഇടിച്ചിറക്കിയതാകാമെന്നും അവര്‍ കൂട്ടിച്ചേർത്തു.

  25 ദിവസം മുമ്പ് മഡഗാസ്‌കറിലെ ഒരു മത്സ്യത്തൊഴിലാളിയായ ടാറ്റലിയുടെ വീട്ടില്‍ നിന്ന് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിന്റെ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് ഇയാള്‍ക്ക് കടല്‍ത്തീരത്തു നിന്ന് ഇത് ലഭിച്ചത്. കടല്‍ത്തീരത്തു നിന്ന് എംഎച്ച്370 വിമാനത്തിന്റെ നാല് അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മഡഗാസ്‌കറില്‍ നിന്ന് മാത്രം വിമാനത്തിന്റെ 19 അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. വിമാനം മനപൂര്‍വ്വം നശിപ്പിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന ആദ്യ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

  Also read-പാകിസ്ഥാനിലെ സിഖുകാർക്ക് സെൻസസ് ഫോമിൽ പ്രത്യേക കോളം; നടപടി പാക് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന്

  ലാൻഡിംഗ് ഗിയർ താഴ്ത്തിയത് വിമാനം കഴിയുന്നത്ര വേഗത്തിൽ മുങ്ങുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാമെന്ന സൂചനകളാണ് ഇതിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ലാൻഡിംഗ് ഗിയർ താഴ്ത്തിയത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2014ലാണ് ദുരന്തം ഉണ്ടായത്. ക്വാലാലംപൂരില്‍ നിന്ന് ബെയ്ജിംഗിലേക്കുള്ള യാത്രയ്ക്കിടെയാണ് എംഎച്ച് 370 വിമാനം കാണാതായത്.

  മുമ്പ്നേപ്പാളില്‍ തകര്‍ന്ന് വീണ താര എയര്‍ലൈന്‍സിന്റെ 9 എന്‍എഇടി വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയിരുന്നു. ലക്ഷ്യ സ്ഥാനത്തിറങ്ങാന്‍ ആറു മിനിട്ട് ശേഷിക്കെ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് നിഗമനം. സനോസര്‍ എന്ന പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. 14 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ആകെ 22 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

  Also read-സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ഇറാനിൽ വീണ്ടും വധശിക്ഷ; അഞ്ച് ദിവസത്തിനുള്ളിൽ രണ്ടാമത്തെ സംഭവം

  അടിയന്തര ലാന്‍ഡിങ്ങിനിടെ കോസ്റ്റാറിക്കയില്‍ ഡിഎച്ച്എലിന്റെ ചരക്കുവിമാനം രണ്ടായി പിളര്‍ന്നതും വാര്‍ത്തയായിരുന്നു. ജുവാന്‍ സാന്താമരിയ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ബോയിങ്-757 വിമാനം സാങ്കേതിക തകരാര്‍ മൂലം അടിയന്തര ലാന്‍ഡിങ്ങിനായി 25 മിനിറ്റിനു ശേഷം തിരിച്ചിറക്കിയപ്പോഴാണ് അപകടമുണ്ടായത്. സാങ്കേതിക തകരാര്‍ മൂലമായിരുന്നു വിമാനം അടിയന്തരമായി ഇറക്കിയത്. റണ്‍വേയിലൂടെ നിരങ്ങി നീങ്ങിയ വിമാനത്തിന്റെ പുറക് വശം രണ്ടായി പിളര്‍ന്നിരുന്നു. വലിയ പുകയും ഉയര്‍ന്നിരുന്നു. അപകട സമയത്ത് പൈലറ്റും സഹപൈലറ്റും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.

  അടുത്തിടെ, ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം രാജസ്ഥാനില്‍ തകര്‍ന്ന് വീണ് രണ്ടു പൈലറ്റുമാര്‍ മരിച്ചിരുന്നു. ബാര്‍മറിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്. മിഗ്-21 യുദ്ധവിമാനമാണ് തകര്‍ന്നത്. ഉത്തര്‍ലായ് വ്യോമതാവളത്തില്‍ നിന്നും പരിശീലന പറക്കല്‍ നടത്തുന്നതിനിടെയാണ് ബാര്‍മറില്‍ വിമാനം അപകടത്തില്‍പ്പെട്ടത്.

  Published by:Sarika KP
  First published: