• HOME
  • »
  • NEWS
  • »
  • world
  • »
  • Vladimir Putin | യുക്രൈനിലെ 15 ശതമാനം പ്രദേശങ്ങൾ റഷ്യയോട് ചേർക്കാനൊരുങ്ങി പുടിൻ; ഹിതപരിശോധന പൂര്‍ത്തിയായി

Vladimir Putin | യുക്രൈനിലെ 15 ശതമാനം പ്രദേശങ്ങൾ റഷ്യയോട് ചേർക്കാനൊരുങ്ങി പുടിൻ; ഹിതപരിശോധന പൂര്‍ത്തിയായി

ഹിതപരിശോധനാ ഫലം റഷ്യ മുൻകൂട്ടി തയ്യാറാക്കിയതാണെന്നാണ് യുക്രൈന്റെ ആരോപണം.

  • Share this:
ജനഹിതപരിശോധനയ്ക്ക് (referendum) ശേഷം യുക്രൈനിന്റെ (Ukrain) 15 ശതമാനം പ്രദേശങ്ങൾ റഷ്യയോട് (Russia) ഔപചാരികമായി കൂട്ടിച്ചേർക്കാൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ (Vladimir Putin) തയ്യാറെടുക്കുന്നു. യുക്രെയ്നിലെ നാല് റഷ്യന്‍ നിയന്ത്രിത മേഖലകളില്‍ നടത്തിയ ഹിതപരിശോധന പൂര്‍ത്തിയായിരിക്കുകയാണ്. സെപ്തംബറിൽ യുക്രേനിയൻ സൈന്യം പ്രത്യാക്രമണം ആരംഭിച്ചപ്പോൾ റഷ്യ വലിയ തിരിച്ചടി നേരിട്ടിരുന്നു. അതിനു ശേഷമാണ് ഹിതപരിശോധന നടക്കുന്നത്. സെപ്റ്റംബർ 30ന് പാർലമെന്റിനെ അഭിസംബോധന ചെയ്യുമ്പോൾ പുടിൻ റഷ്യൻ ഫെഡറേഷനിലെ അധിനിവേശ പ്രദേശങ്ങളുടെ പുതിയ ലിസ്റ്റ് പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാൽ ഹിതപരിശോധനാ ഫലം റഷ്യ മുൻകൂട്ടി തയ്യാറാക്കിയതാണെന്നാണ് യുക്രൈന്റെ ആരോപണം.

പുതിയ നീക്കം റഷ്യക്ക് സഹായകരമാകുന്നത് എങ്ങനെ?

യുക്രെയ്നിന്റെ കിഴക്കും തെക്കുകിഴക്കുമുള്ള ലുഹാൻസ്‌ക്, ഡൊനെറ്റ്‌സ്‌ക്, കെർസൺ, സപ്പോരിജിയ മേഖലകളിലെ അധിനിവേശ പ്രദേശങ്ങളിലാണ് റഷ്യ വോട്ടെടുപ്പ് നടത്തിയത്. യുക്രെയ്നിലെ നാല് അധിനിവേശ പ്രദേശങ്ങളിലെ റഷ്യൻ അധികാരികൾ ചൊവ്വാഴ്ച റഷ്യയുടെ ഭാഗമാകുന്നതിന് അനുകൂലമായി നടത്തിയ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിൽ വൻ ഭൂരിപക്ഷത്തിലാണ് റഷ്യക്കനുകൂലമായ ഫലം ലഭിച്ചത്.

ഒക്‌ടോബർ നാലിന് റഷ്യൻ പാർലമെന്റിന്റെ ഉപരിസഭയുടെ തലവൻ നാല് പ്രദേശങ്ങളും റഷ്യയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് ചേംബർ പറഞ്ഞു. അതേസമയം, തോക്കിൻ മുനയിൽ ഭീഷണിപ്പെടുത്തിയാണ് ഹിത പരിശോധന നടത്തിയതെന്നും ഇതിനു മറുപടിയായി പുതിയ ശിക്ഷാ ഉപരോധം ഏർപ്പെടുത്തണമെന്നും യുക്രെൈയ്ൻ യൂറോപ്യൻ യൂണിയനോട് അഭ്യർത്ഥിച്ചു.

Also read : കാനഡയിലെ ഖലിസ്ഥാന്‍ ജനഹിതപരിശോധന: മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം; ഇന്ത്യക്കാർക്കിടയിൽ ഭിന്നാഭിപ്രായം

യുക്രേനിയൻ പ്രദേശങ്ങൾ പിടിച്ചെടുത്താൽ, അത് തിരിച്ചുപിടിക്കാനുള്ള ഏതൊരു ശ്രമത്തെയും റഷ്യയ്ക്ക് നേരിട്ടുള്ള ആക്രമണമായി കണക്കാക്കാം. അതുവഴി റഷ്യയും നാറ്റോ സഖ്യവും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലിലെ അപകടസാധ്യതയും വർദ്ധിക്കും.

പുടിനെ പിന്തിരിപ്പിക്കാനാകുമോ?

റഷ്യയെ യുദ്ധത്തിൽ തോൽപിക്കണമെന്ന് അമേരിക്കയും സഖ്യകക്ഷികളും ആഗ്രഹിക്കുന്നുണ്ട്. യുക്രൈന് ആയുധങ്ങൾ നൽകി സഹായിച്ച് അതിനവർ ശ്രമിക്കുന്നുമുണ്ട്. എന്നാൽ പുടിനെ തടയാൻ പടിഞ്ഞാറൻ രാജ്യങ്ങൾക്കോ യുക്രെയ്നോ കഴിയില്ല എന്നതാണ് സത്യം. പക്ഷേ നാറ്റോ സഖ്യത്തിന് അതു സാധിച്ചേക്കും.

യുക്രേനിയൻ പ്രദേശങ്ങൾ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ റഷ്യ മുന്നോട്ട് പോയാൽ യുഎസ് സഖ്യകക്ഷികളുമായി ചേർന്ന് റഷ്യയിൽ കൂടുതൽ ഉപരോധം ചുമത്താൻ അമേരിക്ക ആലോചിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങൾക്ക് യുക്രെയ്നിലേക്ക് കൂടുതൽ അത്യാധുനിക ആയുധങ്ങൾ എത്തിക്കാനും കഴിയും.

നാഷണൽ അഡ്വാൻസ്ഡ് സർഫേസ് ടു എയർ മിസൈൽ സിസ്റ്റം (നാസാംസ്) എന്നറിയപ്പെടുന്ന അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ യുക്രെയ്നിന് അമേരിക്കയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ഉക്രേനിയൻ പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്‌കി പറഞ്ഞിരുന്നു. റഷ്യ പിടിച്ചടക്കാനുള്ള കപട ഹിതപരിശോധനകൾ സമാധാന ചർച്ചകളുടെ ഏത് സാധ്യതയെയും നശിപ്പിക്കുമെന്ന് സെലെൻസ്‌കി ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുക്രൈനിലെ ഏതൊക്കെ പ്രദേശങ്ങളാണ് റഷ്യയോട് കൂട്ടിച്ചേർക്കുന്നത്?

റഷ്യൻ സൈന്യം നിയന്ത്രിക്കുന്ന യുക്രെയ്‌നിന്റെ ഏകദേശം 15 ശതമാനം പ്രദേശങ്ങളും അവരുടെ നിയന്ത്രണത്തിലില്ലാത്ത ഏകദേശം മൂന്നു ശതമാനം പ്രദേശങ്ങളും തങ്ങളോട് കൂട്ടിച്ചേർക്കാനാണ് റഷ്യയുടെ പദ്ധതി. യുക്രേനിയൻ സൈനികർ ഇപ്പോഴും യുദ്ധം ചെയ്യുന്ന ഡൊനെറ്റ്‌സ്‌ക് പോലുള്ള മേഖലകളും ഇതിൽ ഉൾപ്പെടുന്നു. ക‍ൃത്യമായി പറഞ്ഞാൽ താഴെ പറയുന്ന പ്രധാന ഭാ​ഗങ്ങളാണ് റഷ്യയോട് കൂട്ടിച്ചേർക്കുന്നത്.

1. കിഴക്കൻ യുക്രൈയ്നിന്റെ ഒരു വലിയ ഭാഗമായ ഡോൺബാസ് - ഉയർന്ന ജന സാന്ദ്രതയുള്ള ഇവിടെ റഷ്യക്കാരും റഷ്യൻ സംസാരിക്കുന്ന യുക്രേനിയക്കാരും താമസിക്കുന്നുണ്ട്. യുക്രൈനിൽ നിന്ന് വേർപിരിയുന്നത് സംബന്ധിച്ച് 2014ൽ ഇവിടുത്തെ രണ്ട് പ്രധാന സ്ഥലങ്ങളിൽ ഹിതപരിശോധന നടന്നിരുന്നു.

2. റഷ്യൻ നിയന്ത്രണത്തിലുള്ള കെർസൺ മേഖല.

3. റഷ്യൻ നിയന്ത്രിത സപ്പോരിജിയ.

ഒരുമിച്ച് നോക്കിയാൽ, റഷ്യ കുറഞ്ഞത് 90,000 ചതുരശ്ര കിലോമീറ്റർ യുക്രേനിയൻ പ്രദേശങ്ങൾ പിടിച്ചെടുക്കും. അത് ഹംഗറിയുടെയോ പോർച്ചുഗലിന്റെയോ അത്ര വലിപ്പവും വരും. കെർസണില്‍ വോട്ടെടുപ്പില്‍ പങ്കെടുത്ത 97 ശതമാനം പേരും മറ്റ് പ്രവിശ്യകളില്‍ 98 ശതമാനം പേരും റഷ്യയ്ക്കൊപ്പം ചേരാന്‍ വോട്ടുചെയ്തതായാണ് റഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നത്.

1994-ലെ ബുഡാപെസ്റ്റ് മെമ്മോറാണ്ടത്തിൽ യുക്രെയ്നിന്റെ അതിർത്തികൾ റഷ്യ അംഗീകരിച്ചിരുന്നു. 2014-ൽ ക്രിമിയയും മറ്റ് നാല് പ്രദേശങ്ങളും റഷ്യ സ്വന്തമാക്കി.

ഔപചാരികമായ കൂട്ടിച്ചേർക്കൽ എത്ര വേഗത്തിൽ സംഭവിക്കും?

ഇത് അതിവേഗത്തിൽ സംഭവിക്കുന്ന കാര്യമാണ്. ഹിത പരിശോധനക്കു ശേഷം, റഷ്യൻ പിന്തുണയുള്ള പ്രദേശങ്ങളിലെ നേതാക്കൾക്ക് അവയെ റഷ്യയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടാം. പുടിന് വേഗത്തിൽ അംഗീകാരം നൽകാനും മോസ്കോയിലെ നിയമനിർമ്മാണം വേഗത്തിൽ പാസാക്കാനും കഴിയും.

2014 മാർച്ച് 16 ന് റഷ്യയിൽ ചേരുന്നതിനുള്ള ഒരു ഹിതപരിശോധന നടന്നിരുന്നു. അതിനു ശേഷം ഫെബ്രുവരി 27 ന് റഷ്യൻ സൈന്യം റഷ്യൻ ഭൂരിപക്ഷമുള്ളതും സോവിയറ്റ് കാലഘട്ടത്തിൽ യുക്രൈയ്നിലേക്ക് മാറ്റുകയും ചെയ്ത ക്രിമിയയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.
യുക്രെയ്നിൽ നിന്ന് വേർപിരിഞ്ഞ് റഷ്യയിൽ ചേരാൻ ക്രിമിയയിൽ നിന്ന് 97 ശതമാനം വോട്ടാണ് ലഭിച്ചത്. ക്രിമിയയെ ആക്രമിച്ച് ഒരു മാസത്തിനുള്ളിൽ റഷ്യ ഈ പ്രദേശം ഔപചാരികമായി തങ്ങളോടൊപ്പം ചേർത്തു.

പുടിൻ പറഞ്ഞത്?

റഷ്യക്കാരും യുക്രെയ്നിലെ റഷ്യൻ വംശജരായ ജനങ്ങളും പീഡിപ്പിക്കപ്പെട്ടുവെന്നും അവരെ അത്തരം അതിക്രമങ്ങൾക്ക് വിട്ടു കൊടുക്കില്ലെന്നും പുടിൻ പറയുന്നു. ഒപ്പം ചേരുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്നും പുടിന്‍ പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണം യുക്രൈൻ നിഷേധിക്കുകയാണ് ചെയ്തത്.

2001-ൽ യുക്രൈനിൽ നടത്തിയ സെൻസസിൽ, 17 ശതമാനം റഷ്യൻ വംശജർ രാജ്യത്ത് താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ യുക്രേനിയൻ ആണ്. അതിനുശേഷം റഷ്യനും.

യുക്രെയ്നിലെ മൈദാൻ വിപ്ലവത്തിൽ (Maidan Revolution) റഷ്യൻ അനുകൂല പ്രസിഡന്റിനെ അട്ടിമറിക്കുകയും റഷ്യ ക്രിമിയ പിടിച്ചടക്കുകയും ചെയ്തതിന് ശേഷമാണ് കിഴക്കൻ യുക്രൈയ്നിൽ സംഘർഷം ആരംഭിച്ചത്. റഷ്യൻ പിന്തുണയുള്ള സൈന്യം യുക്രൈനിന്റെ സായുധ സേനയോട് പോരാടി.

2014 മുതൽ 2021 അവസാനം വരെ കിഴക്കൻ യുക്രൈനിൽ ഏകദേശം 14,000 പേർ കൊല്ലപ്പെട്ടുവെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. ഇതിൽ 3,106 സാധാരണ പൗരൻമാരും ഉൾപ്പെടുന്നു.

അതിനിടെ, ഹിത പരിശോധന അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും വ്യക്തമാക്കിയിട്ടുണ്ട്. ഹിതപരിശോധന രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നാണ് നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞത്.
Published by:Amal Surendran
First published: