• HOME
  • »
  • NEWS
  • »
  • world
  • »
  • 'ഇന്ത്യയിലെ ഭീകരാക്രമണത്തിന് പിന്നിലും ഇറാനിയൻ രഹസ്യസേനാ മേധാവി'; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

'ഇന്ത്യയിലെ ഭീകരാക്രമണത്തിന് പിന്നിലും ഇറാനിയൻ രഹസ്യസേനാ മേധാവി'; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

2012 ഫെബ്രുവരി 13-ന് ഡൽഹിയിലുണ്ടായ സ്ഫോടനത്തെ കുറിച്ചാണ് ട്രംപ് പറഞ്ഞതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.

Youtube Video
  • Last Updated :
  • Share this:
    ലോസ് ഏയ്ഞ്ചൽസ്: അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ സൈനിക മേധാവി ഖാസെം സുലൈമാനി ഇന്ത്യയിലെ ഭീകരാക്രമണവുമായും ബന്ധമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഏത് ഭീകരാക്രമണമാണെന്ന് ട്രംപ് വ്യക്തമാക്കിയില്ല. ഫ്ളോറിഡയിൽ നടത്തിയ പ്രസംഗത്തിലാണ് ഡെൽഹിയിലെ ഭീകരാക്രമണത്തിലും ഇറാൻ രഹസ്യസേനാ മേധാവിയായിരുന്ന ഖാസിം സൊലൈമാനിക്ക് പങ്കുണ്ടെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത്.

    2012 ഫെബ്രുവരി 13-ന് ഡൽഹിയിലുണ്ടായ സ്ഫോടനത്തെ കുറിച്ചാണ് ട്രംപ് പറഞ്ഞതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. കാർബോംബ് സ്ഫോടനത്തിൽ ഇസ്രയേൽ പ്രതിരോധ പ്രതിനിധിയുടെ ഭാര്യയടക്കം നാലുപേർക്കാണ് ഗുരുതര പരിക്കേറ്റത്. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അന്നുതന്നെ ആരോപിച്ചിരുന്നു. ട്രംപിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് അടിയന്തര യോഗം ചേര്‍ന്നു.

    Also Read- ഇറാഖിൽ വീണ്ടും യുഎസ് വ്യോമാക്രമണം: 6 പേർ കൊല്ലപ്പെട്ടു

    ഇറാഖില്‍ റോക്കറ്റ് ആക്രമണത്തില്‍ ഒരു യുഎസ് പൗരന്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാഗ്ദാദില്‍ ഞങ്ങളുടെ എംബസിക്ക് നേരേയും ആക്രമണമുണ്ടായി. ഇതെല്ലാം സുലൈമാനിയുടെ നിര്‍ദേശമനുസരിച്ചായിരുന്നു- ട്രംപ് പറഞ്ഞു. സുലൈമാനിയെ വധിച്ചത് യുദ്ധത്തിലേക്ക് നയിക്കില്ലെന്നും യുദ്ധം ഇല്ലാതാക്കാനാണ് കഴിഞ്ഞദിവസം സുലൈമാനിയെ കൊലപ്പെടുത്തിയതെന്നും ട്രംപ് വ്യക്തമാക്കി. ലോകത്തിലെ നമ്പര്‍ വണ്‍ ഭീകരനെയാണ് തന്റെ നിര്‍ദേശമനുസരിച്ച് യു.എസ്. സൈന്യം വധിച്ചത്. അമേരിക്കന്‍ നയതന്ത്ര, സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ അതിക്രൂരമായ ആക്രമണം നടത്താനായിരുന്നു സുലൈമാനി പദ്ധതിയിട്ടിരുന്നത്. പക്ഷേ, അദ്ദേഹത്തെ ഞങ്ങള്‍ പിടികൂടി ഇല്ലാതാക്കി- ട്രംപ് വിശദീകരിച്ചു.

    കഴിഞ്ഞദിവസം അമേരിക്ക ചെയ്തത് കാലങ്ങള്‍ക്ക് മുമ്പേ ചെയ്യേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞു. അങ്ങനെയാണെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാമായിരുന്നു. അടുത്തിടെ ഇറാനില്‍ നിരവധി പ്രതിഷേധക്കാരെ അടിച്ചൊതുക്കിയതും സുലൈമാനിയുടെ നേതൃത്വത്തിലായിരുന്നു. ആയിരത്തിലേറെ പേരെയാണ് ഇറാന്‍ സര്‍ക്കാര്‍ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സൈന്യവും രഹസ്യാന്വേഷണ വിഭാഗവുമാണ് യുഎസിനുള്ളതെന്നും എവിടെയെങ്കിലും അമേരിക്കക്കാരന്‍ ഭീഷണി നേരിട്ടാല്‍ എന്ത് നടപടി സ്വീകരിക്കാനും താന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു.

    ട്രംപിന‍റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ചാണക്യപുരി, ഹുമയൂൺ റോഡ്, വസന്ത് വിഹാർ എന്നിവിടങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ അമേരിക്കൻ, ഇസ്രയേൽ, ഇറാൻ എംബസികളിലേയും സുരക്ഷ വർധിപ്പിച്ചു.

     

     
    Published by:Rajesh V
    First published: