• HOME
  • »
  • NEWS
  • »
  • world
  • »
  • ‘ലോക കപ്പ് ഉദ്‌ഘാടന വേദിയിലേക്ക് സാക്കിർ നായിക്കിനെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല’: ഖത്തർ

‘ലോക കപ്പ് ഉദ്‌ഘാടന വേദിയിലേക്ക് സാക്കിർ നായിക്കിനെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല’: ഖത്തർ

സാക്കിർ നായിക് ദോഹയിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയതാണെന്നും ഖത്തർ അധികൃതർ അറിയിച്ചു

  • Share this:
ദോഹയിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടി‌ല്ലെന്ന് ഇന്ത്യയെ അറിയിച്ച് ഖത്തർ. ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധം തകർക്കുക എന്ന ഉദ്ദേശത്തോടെ മൂന്നാം രാജ്യങ്ങൾ ബോധപൂർവമായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ഹിന്ദുസ്ഥാൻ ടൈംസിലെ ഒരു റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

സാക്കിർ നായിക്കിന് ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിൽ ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പങ്കെടുക്കുന്നതിനെക്കുറിച്ച് പുനരാലോചിക്കുമെന്ന് ഇന്ത്യ ഖത്തറിനെ അറിയിച്ചിരുന്നു. എന്നാൽ ഞായറാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽ ജഗ്ദീപ് ധൻകർ പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം ഖത്തറിൽ നിന്ന് തിരിച്ചു പോരുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഖത്തറിന്റെ ഔദ്യോഗിക പ്രതികരണം എത്തിയത്. നായിക്ക് ദോഹയിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയതാണെന്നും ഖത്തർ അധികൃതർ അറിയിച്ചു.

വിവാദ മതപ്രഭാഷകനായ സാക്കിർ നായിക് 2016-ൽ ഇന്ത്യ വിട്ട് മലേഷ്യയിലേക്ക് താമസം മാറിയെന്നും അവിടെ സ്ഥിരതാമസത്തിന് അനുമതി ലഭിച്ചെന്നും മുൻ‌പ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇയാളെ വിട്ടുകിട്ടാൻ ഇന്ത്യ മലേഷ്യയോട് അഭ്യർത്ഥിച്ചിരുന്നു.

Also Read- സൗദിയുടെ ഹീറോയായ പരിശീലകൻ ഫ്രഞ്ചുകാരൻ ഹെർവെ റെനാർഡ് കളിക്കാരെ മെരുക്കിയെടുക്കുന്നതെങ്ങനെ?

സാക്കിർ നായിക് നേതൃത്വം നൽകുന്ന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ (ഐആർഎഫ്) 2016 അവസാനത്തോടെ ഇന്ത്യ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു.  വിവിധ മതവിഭാഗങ്ങൾക്കും ഗ്രൂപ്പുകൾക്കുമിടയിൽ ശത്രുതയും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ചായിരുന്നു നിരോധനം. ഈ വർഷം മാർച്ചിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐആർഎഫിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുകയും അഞ്ച് വർഷത്തേക്ക് നിയമവിരുദ്ധമാക്കുകയും ചെയ്തു.

1990 കളിലാണ് തന്റെ മതപ്രഭാഷണങ്ങളിലൂടെ സാക്കിർ നായിക് പ്രശസ്തനായത്. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ വഴി, ഇസ്ലാം മതം സ്വീകരിക്കാൻ ഇയാൾ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. പീസ് ടിവിയുടെ സ്ഥാപകൻ കൂടിയാണ് സാക്കിർ നായിക്ക്. ചാനലിന് 100 ദശലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്.

ഇത്തവണത്തെ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പം വേദിയിലെത്തിയ ഒരാൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഖത്തർ ലോകകപ്പിൻറെ അംബസാഡറായ ഗാനീം അൽ മുഫ്‌ത ആയിരുന്നു ആ താരം. നട്ടെല്ല്, കൈകാലുകൾ, മൂത്രസഞ്ചി, കുടൽ, എന്നിവയെല്ലാം ഉൾപ്പെടുന്ന ശരീരത്തിന്റെ താഴത്തെ പകുതിയുടെ വികാസത്തെ ഇല്ലാതാക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചയാളാണ് മുഫ്ത. സോഷ്യൽ ഇൻഫ്ലുവൻസർ, മോട്ടിവേഷണൽ സ്പീക്കർ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനാണ്. ഖുർആനിലെ വാക്യങ്ങൾ പാരായണം ചെയ്തു കൊണ്ടാണ് മുഹ്താബ് വൈവിധ്യത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളേണ്ടതിന്റെയുമൊക്കെ സന്ദേശം പങ്കുവെച്ചത്. അദ്ദേഹത്തെ ശ്രദ്ധയോടെ ശ്രവിക്കുന്ന മോർഗൻ ഫ്രീമാന്റെ ചിത്രങ്ങളും  ശ്രദ്ധയാകർഷിച്ചിരുന്നു.
Published by:Rajesh V
First published: