• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എലിസബത്ത് രാജ്ഞി മുഹമ്മദ് നബിയുടെ പിന്‍ഗാമി ?

പതിനാലാം നൂറ്റാണ്ടില്‍ സ്വന്തം നാട് വിട്ടെത്തിയ മുസ്ലീം രാജാകുമാരിയായ സയ്യിദയുടെ വംശാവലിയാണിവരെന്നാണ് പറയപ്പെടുന്നത്

news18
Updated: April 9, 2018, 10:24 PM IST
എലിസബത്ത് രാജ്ഞി മുഹമ്മദ് നബിയുടെ പിന്‍ഗാമി ?
പതിനാലാം നൂറ്റാണ്ടില്‍ സ്വന്തം നാട് വിട്ടെത്തിയ മുസ്ലീം രാജാകുമാരിയായ സയ്യിദയുടെ വംശാവലിയാണിവരെന്നാണ് പറയപ്പെടുന്നത്
news18
Updated: April 9, 2018, 10:24 PM IST
 

ലണ്ടന്‍ : ഇസ്ല്‌ലാം മതപ്രവാചകനായ മുഹമ്മദ് നബിയുടെ പിന്‍ഗാമിയാണ് എലിസബത്ത് രാജ്ഞിയെന്ന് റിപ്പോര്‍ട്ട്. യുകെ പത്രമായ ഡെയ്‌ലി മെയില്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വിട്ടിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ വംശത്വം സംബന്ധിച്ച വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടത് രാജപരമ്പരകളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ബെര്‍ക്‌സ് പീരേജിലൂടെയാണെന്നും പറയുന്നു.

1986 ല്‍ ഇവര്‍ പുറത്തുവിട്ട കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എലിസബത്ത് രാജ്ഞിയുടെ സന്തതിപരമ്പര പതിനാലാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് പാരമ്പര്യത്തില്‍ തുടങ്ങി മധ്യകാഘട്ടത്തിലെ മുസ്സീം വംശത്തിലെ പ്രവാചകന്‍ മുഹമ്മദ് നബിയുടെ മകളായ ഫാത്തിമയിലാണ് എത്തി നില്‍ക്കുന്നത്. ചില ചരിത്രകാരന്‍മാര്‍ ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും മധ്യകാലഘട്ടത്തിലെ വംശാവലി റിപ്പോര്‍ട്ടുകളും ഈ കണ്ടെത്തലുകളെ ശരിവയ്ക്കുന്നവയാണ്. ഈജിപ്റ്റിന്റെ മുന്‍ ഗ്രാന്‍ഡ് മുഫതി അലി ഗോമയും വിവരങ്ങള്‍ ഈ ശരിവയ്ക്കുന്നുണ്ട്.

പതിനാലാം നൂറ്റാണ്ടില്‍ സ്വന്തം നാട് വിട്ടെത്തിയ മുസ്ലീം രാജാകുമാരിയായ സയ്യിദയുടെ വംശാവലിയാണിവരെന്നാണ് പറയപ്പെടുന്നത്. സെവില്ലെയിലെ രാജാവായിരുന്ന അല്‍മുഅത്തമിദ് ഇബ്ന്‍ അബാദിന്റെ ഭാര്യയായിരുന്ന സയ്യിദ പിന്നീട് ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനെ ചെയ്തുവെന്നും പറയപ്പെടുന്നു. ഇവരുടെ മകനായ സാഞ്ചോയുടെ പിന്‍ഗാമി, ബ്രിട്ടീഷ് വംശത്തില്‍ നിന്നുമാണ് വിവാഹം ചെയ്തിരിക്കുന്നത്. എന്നാല്‍ സയ്യിദയുടെ വംശത്തെ സംബന്ധിച്ചും തര്‍ക്കങ്ങള്‍ ഉയരുന്നുണ്ട്. മുഹമ്മദ് നബിയുടെ വംശത്തില്‍ പെട്ട ഒരു ഖലീഫയുടെ മകളാണ് സയ്യിദയെന്നും അല്ല അവിടെ വിവാഹം ചെയ്‌തെത്തിയതാണെന്നുമുള്ള വാദങ്ങളാണ് ഉയരുന്നത്.

പ്രവാചകന്‍ മുഹമ്മദിന്റെ ചോര തന്നെയാണ് തങ്ങളുടെ രാജ്ഞിയുടെ സിരകളില്‍ ഓടുന്നതെന്ന വിവരത്തെക്കുറിച്ച് ബ്രിട്ടീഷ് ജനങ്ങള്‍ക്ക് വലിയ ധാരണയൊന്നുമില്ലെങ്കിലും പല മുസ്ലീം മതപണ്ഡിതന്‍മാരും ഈ ബന്ധത്തില്‍ അഭിമാനം കൊള്ളുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 
First published: April 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍