സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാന് ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ വിചിത്ര ഉപദേശം നല്‍കി ഇസ്ലാമിസ്റ്റ് നേതാവ്. ലോകത്തിന് മുമ്പിൽ യാചിക്കുന്നതിന് പകരം ഒരു ആണവ ബോംബുമായി രാജ്യങ്ങളെ സമീപിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്യാനാണ് തെഹ്‌രീകെ-ഇ-ലബ്ബൈക് പാർട്ടി തലവനായ ഇസ്‌ലാമിക നേതാവ് സാദ് റിസ്‌വി പറയുന്നത്. പാകിസ്ഥാനിലെ നിരോധിത സംഘടനയാണ് തെഹ്‌രീകെ-ഇ-ലബ്ബൈക് പാർട്ടി.
ഖുർആൻ കത്തിച്ച സ്വീഡനും നെതർലാൻഡും അടക്കമുള്ള രാജ്യങ്ങളോട് പാക് സർക്കാർ തണുത്ത പ്രതികരണമാണ് നടത്തിയത്. അവരെ പാഠം പഠിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും സാദ് റിസ്വി പറഞ്ഞു.
“സാമ്പത്തിക സഹായത്തിനായി യാചിക്കാൻ അവർ പ്രധാനമന്ത്രിയെയും (ഷെഹ്ബാസ് ഷെരീഫിനെയും) അദ്ദേഹത്തിന്റെ മുഴുവൻ കാബിനറ്റിനെയും സൈനിക മേധാവിയെയും മറ്റ് രാജ്യങ്ങളിലേക്ക് അയയ്‌ക്കുന്നു… എന്തുകൊണ്ടാണ് അവർ ഇത് ചെയ്യുന്നത്? പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥ അപകടത്തിലാണെന്ന് അവർ പറഞ്ഞു… പകരം, ഒരു കൈയിൽ ഖുറാനും മറുകയ്യിൽ ആറ്റം ബോംബ് സ്യൂട്ട്കേസും എടുത്ത് മന്ത്രിസഭയെ സ്വീഡനിലേക്ക് അയക്കാന്‍ ഞാൻ അവരെ ഉപദേശിക്കുന്നു, ഞങ്ങൾ ഖുറാന്റെ സുരക്ഷയ്ക്കായി വന്നതാണെന്ന് പറയുക. ഈ പ്രപഞ്ചം മുഴുവൻ നിങ്ങളുടെ കാൽക്കീഴിൽ വീഴുന്നില്ലെങ്കിൽ, നിങ്ങൾക്ക് എന്റെ പേര് മാറ്റാം,” റിസ്വി പറഞ്ഞു.
Pakistan’s radical group threatens violence over Sweden Quran burning row. @Wangu_News18 with details @poonam_burde | #Pakistan #PakistanNews pic.twitter.com/n1Mh0Eokje
— News18 (@CNNnews18) February 2, 2023
രാഷ്ട്രങ്ങളുമായി സർക്കാർ ചർച്ച നടത്തേണ്ട കാര്യമില്ലെന്നും ഭീഷണിയിലൂടെ പാക്കിസ്ഥാന് അവരെ നിയന്ത്രിക്കാമെന്നും അദ്ദേഹം പ്രസംഗത്തിലൂടെ പറഞ്ഞു. ലാഹോറില്‍ പന്ത്രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്ത റാലിയിലാണ് റിസ്വി വിവാദ പ്രസംഗം നടത്തിയതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.