• HOME
  • »
  • NEWS
  • »
  • world
  • »
  • റസീന ശ്രീലങ്കയിൽ എത്തിയത് ബന്ധുക്കളെ കാണാൻ; ദുരന്തം ജീവനെടുത്തത് ചെക്ക് ഔട്ട് ചെയ്യാൻ നിൽക്കവേ

റസീന ശ്രീലങ്കയിൽ എത്തിയത് ബന്ധുക്കളെ കാണാൻ; ദുരന്തം ജീവനെടുത്തത് ചെക്ക് ഔട്ട് ചെയ്യാൻ നിൽക്കവേ

റസീനയുടെ പിതാവ് പി.എസ് അബ്ദുള്ളയും ബന്ധുക്കളുമെല്ലാം വർഷങ്ങൾക്ക് മുമ്പു തന്നെ ശ്രീലങ്കയിലേക്ക് സ്ഥിരതാമസം ആക്കിയവരാണ്.

റസീന

റസീന

  • News18
  • Last Updated :
  • Share this:
    കൊളംബോ: ബന്ധുക്കളെ കാണാനാണ് കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശിനി റസീന ശ്രീലങ്കയിൽ എത്തിയത്. എന്നാൽ, താമസിച്ച ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യാൻ നിൽക്കവേ ഉണ്ടായ സ്ഫോടനം റസീനയുടെ ജീവനെടുത്തു. ഒരാഴ്ച മുമ്പാണ് ഭർത്താവ് അബ്ദുൾ ഖാദർ കുക്കാടിക്കൊപ്പം റസീന ശ്രീലങ്കയിലേക്ക് എത്തിയത്.

    റസീനയുടെ പിതാവ് പി.എസ് അബ്ദുള്ളയും ബന്ധുക്കളുമെല്ലാം വർഷങ്ങൾക്ക് മുമ്പു തന്നെ ശ്രീലങ്കയിലേക്ക് സ്ഥിരതാമസം ആക്കിയവരാണ്. ഇവരെ കാണുന്നതിനു വേണ്ടിയാണ് റസീന ഭർത്താവ് അബ്ദുൽ ഖാദർ കുക്കാടിക്കൊപ്പം ഒരാഴ്ച മുമ്പ് ശ്രീലങ്കയിൽ എത്തിയത്. ബന്ധുക്കളെ സന്ദർശിച്ചതിനു ശേഷം നാട്ടിലേക്ക് മടങ്ങാനായിരുന്നു റസീനയുടെ തീരുമാനം.ഷാംഗ് റി ലാ ഹോട്ടലായിരുന്നു താമസം.

    SriLanka Terror Attack: സ്ഫോടനത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ശ്രീലങ്കയിൽ തന്നെ സംസ്കരിക്കും

    ഭർത്താവ് അബ്ദുൽ ഖാദർ ഞായറാഴ്ച പുലർച്ചെ ദുബായിലേക്ക് മടങ്ങിയിരുന്നു. എന്നാൽ, നാട്ടിലേക്ക് മടങ്ങുന്നതിനാൽ റസീന ഹോട്ടലിൽ തന്നെ തങ്ങുകയായിരുന്നു. ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യാൻ നിൽക്കവെയാണ് സ്ഫോടനം ഉണ്ടായത്. ദുബായിൽ വിമാനം ഇറങ്ങിയപ്പോൾ ദുരന്തവിവരം അറിഞ്ഞ അബ്ദുൽ ഖാദർ അടുത്ത ഇത്തിഹാദ് വിമാനത്തിൽ ശ്രീലങ്കയിലേക്ക് മടങ്ങി.

    നേരത്തേ ലിബിയയിലും പിന്നീട് ബഹ്റൈനിലും സേവനമനുഷ്ഠിച്ചു വന്നിരുന്ന ഭർത്താവിനൊപ്പം രണ്ടു വർഷം മുമ്പാണ് റസീന ദുബായിലെത്തിയത്. മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ബിരുദമെടുത്ത അബ്ദുൽ ഖാദർ പെട്രോളിയം കമ്പനികളുടെ ഉപദേഷ്ടാവായിരുന്നു. ഐ.ടി വിദഗ്ധരായ മക്കൾ ഖാൻഫറും ഫർഹയും അമേരിക്കയിലാണ്.

    First published: