പാകിസ്ഥാൻ (Pakistan) കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ (economic crisis) കടന്നു പോവുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ (economy) രക്ഷിക്കാൻ ജനങ്ങളോട് ചായ (tea) കുടിക്കുന്നത് കുറയ്ക്കണമെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാനിലെ മുതിർന്ന മന്ത്രിമാരിലൊരാളായ അഹ്സൻ ഇഖ്ബാൽ (Ahsan Iqbal). ജനങ്ങൾ ചായഉപഭോഗം കുറയ്ക്കണമെന്നും ഈ നീക്കം പാകിസ്ഥാന്റെ ഉയർന്ന ഇറക്കുമതി ചെലവ് (import bill) കുറയ്ക്കാൻ സർക്കാരിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യമാണ് പാകിസ്ഥാൻ. കഴിഞ്ഞ വർഷം രാജ്യം വാങ്ങിയ തേയിലയുടെ മൂല്യം ഏകദേശം 600 ദശലക്ഷം ഡോളറോളം വരും.
രാജ്യത്തിന്റെ വിദേശ കറൻസി കരുതൽ ശേഖരം (foreign currency reserves) താഴ്ന്ന നിലയിലാണ്. നിലവിൽ രണ്ട് മാസം വരെയുള്ള ഇറക്കുമതികൾക്ക് മാത്രമേ ഇത് പര്യാപ്തമാവൂ. അതിനാൽ അടിയന്തരമായി ഫണ്ട് ആവശ്യമായി വരും. “നമ്മൾ വായ്പ എടുത്താണ് തേയില ഇറക്കുമതി ചെയ്യുന്നത്. അതിനാൽ ചായയുടെ ഉപഭോഗം ഒന്ന് മുതൽ രണ്ട് കപ്പ് വരെ കുറയ്ക്കാൻ ഞാൻ രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു,” ഇഖ്ബാൽ പറഞ്ഞതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ വ്യാപാരികളോടും രാജ്യത്തോടും മന്ത്രി അഭ്യർത്ഥിച്ചു, വൈദ്യുതി ലാഭിക്കുന്നതിനായി രാത്രി 8.30 ന് ശേഷം കടകൾ അടച്ചിടാൻ വ്യാപാരി സമൂഹത്തോട് അദ്ദേഹം നിർദ്ദേശിച്ചു.
Also Read-
Prophet Remark row | പള്ളികൾക്ക് വിവാദ നോട്ടീസ്: മയ്യിൽ എസ്.എച്ച്.ഒയ്ക്കെതിരെ നടപടി; സ്ഥാനത്തുനിന്ന് മാറ്റിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്പാക്കിസ്ഥാന്റെ വിദേശ കറൻസി കരുതൽ ശേഖരം അതിവേഗം കുറയുന്നത് തുടരുന്നത് ഉയർന്ന ഇറക്കുമതിച്ചെലവ് വെട്ടിക്കുറയ്ക്കാനും രാജ്യത്ത് ഫണ്ട് നിലനിർത്താനും സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു അഭ്യർത്ഥനയുമായി മന്ത്രി രംഗത്തെത്തിയത്.
ചായകുടി കുറയ്ക്കാനുള്ള മന്ത്രിയുടെ അഭ്യർത്ഥന സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്, കഫീൻ അടങ്ങിയ പാനീയം ഒഴിവാക്കുന്നതിലൂടെ രാജ്യത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാകുമോ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.
പാക്കിസ്ഥാന്റെ വിദേശ നാണയ ശേഖരം ഫെബ്രുവരിയിൽ ഏകദേശം 16 ബില്യൺ ഡോളർ ആയിരുന്നു. എന്നാൽ ജൂൺ ആദ്യവാരത്തോടെ ഇത് 10 ബില്യൺ ഡോളർ ആയി കുറഞ്ഞു, രണ്ട് മാസത്തെ ഇറക്കുമതിച്ചെലവ് വഹിക്കാൻ മാത്രമാണ് ഇത് പര്യാപ്തമാവുക. ഫണ്ടുകൾ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കറാച്ചിയിലെ ഉദ്യോഗസ്ഥർ അത്യന്താപേക്ഷിതമല്ലാത്ത നിരവധി ആഡംബര വസ്തുക്കളുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read-
Prophet Remark row | പള്ളികൾക്ക് പൊലീസിന്റെ വിവാദ നോട്ടീസ്: കമ്മീഷണർക്ക് പരാതി നൽകി സുന്നി മഹല്ല് ഫെഡറേഷൻഏപ്രിലിൽ നടന്ന പാർലമെന്റ് വോട്ടെടുപ്പിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മാറ്റി പകരം തിരഞ്ഞെടുക്കപ്പെട്ട ഷെഹ്ബാസ് ഷെരീഫ് സർക്കാർ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു പ്രധാന വെല്ലുവിളിയാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി.
ഇമ്രാൻ ഖാൻ സർക്കാർ സമ്പദ്വ്യവസ്ഥയെ തെറ്റായാണ് കൈകാര്യം ചെയ്തിരുന്നതെന്നും അത് ശരിയായ മാർഗത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ ഷെരീഫ് ആരോപിച്ചിരുന്നു.
മുടങ്ങിക്കിടക്കുന്ന 6 ബില്യൺ ഡോളറിന്റെ സഹായധന പദ്ധതി (ബെയ്ലൗട്ട് പ്രോഗ്രാം) പുനരാരംഭിക്കുന്നതിന് അന്താരാഷ്ട്ര നാണയ നിധിയെ (ഐഎംഎഫ്) ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് സർക്കാർ. ഇത് ലക്ഷ്യമിട്ട് പുതിയ 47 ബില്യൺ ഡോളറിന്റെ ബജറ്റ് കഴിഞ്ഞ ആഴ്ച കാബിനറ്റ് പുറത്തിറക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.