നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Probe against Employee | കേക്കിൽ ക്രിസ്മസ് ആശംസ എഴുതാൻ വിസമ്മതിച്ചു; ബേക്കറി ജീവനക്കാരനെതിരെ അന്വേഷണം

  Probe against Employee | കേക്കിൽ ക്രിസ്മസ് ആശംസ എഴുതാൻ വിസമ്മതിച്ചു; ബേക്കറി ജീവനക്കാരനെതിരെ അന്വേഷണം

  ഇത് രണ്ടാം തവണയാണ് പ്രദേശത്തെ ബേക്കറി ഔട്ട്‌ലെറ്റുകളിൽ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഉപഭോക്താവ് വാങ്ങിയ കേക്കിൽ ‘മെറി ക്രിസ്മസ്’ എന്ന് എഴുതാൻ ജീവനക്കാരൻ വിസമ്മതിച്ചതിനെത്തുടർന്ന് പാക്കിസ്ഥാനിലെ പ്രശസ്തമായ ബേക്കറി ശൃംഖലയുടെ മാനേജ്‌മെന്റ് അന്വേഷണം ആരംഭിച്ചു. മതത്തിൻ്റെ പേരിൽ വിവേചനം കാണിക്കുന്നതിനെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തിയതിന് പിന്നാലെയാണ് മാനേജ്മെൻ്റ് ജീവനക്കാരനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

   ബേക്കറിയുടെ ഡിഫൻസ് ഹൗസിംഗ് സൊസൈറ്റിയുടെ ശാഖയിൽ നിന്ന് കേക്ക് വാങ്ങിയപ്പോയാണ് ബേക്കറിയിലെ ഒരു ജീവനക്കാരൻ 'മെറി ക്രിസ്മസ്' എന്ന് എഴുതാൻ വിസമ്മതിച്ചതെന്ന് ഉപഭോക്താവ് സെലസ്റ്റിയ നസീം ഖാൻ ഫേസ്ബുക്കിൽ പോസ്റ്റ് കുറിച്ചു. ഇതിനെ തുടർന്ന് വിഷയം അന്വേഷിക്കുകയാണെന്ന് ഡെലിസിയ ബേക്കറി മാനേജ്‌മെന്റ് സോഷ്യൽ മീഡിയയിൽ അറിയിച്ചു.

   അടുക്കളയിൽ നിന്ന് "നിർദ്ദേശം" ലഭിച്ചതിനാൽ ഇത് എഴുതാൻ സാധിക്കില്ലെന്ന് ജീവനക്കാരൻ യുവതിയോട് പറഞ്ഞു.സംഭവം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് തിരികൊളുത്തി. നിരവധി ആളുകൾ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി.

   “ഇത് വ്യക്തമായും ഒരു വ്യക്തിയുടെ പ്രവൃത്തിയാണ്, ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ ഞങ്ങൾ വിവേചനം കാണിക്കാറില്ല. ഇപ്പോൾ ഞങ്ങൾ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ്. ഇത് തീർത്തും വ്യക്തിപരമാണ്, ഇത് കമ്പനി നയമല്ല, ”ബേക്കറി മാനേജ്‌മെന്റ് പറഞ്ഞു.

   "വിദ്യാഭ്യാസത്തിന്റെയും അവബോധത്തിന്റെയും അഭാവം കൊണ്ടാകാം ഇങ്ങനെ ചെയ്തത്. 'മെറി ക്രിസ്മസ്' കൊണ്ട് അർത്ഥമാക്കുന്നത് ക്രിസ്മസ് ആശംസകൾ എന്ന് മാത്രമാണ്, മറ്റൊന്നുമല്ലെന്നും " ബേക്കറിയുടെ വിശദീകരണത്തിൽ പറയുന്നു.

   ഇത് രണ്ടാം തവണയാണ് പ്രദേശത്തെ ബേക്കറി ഔട്ട്‌ലെറ്റുകളിൽ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

   Also Read-Viral Video |'ഞങ്ങളും വരും പ്രസിഡന്റിന്റെ കല്യാണത്തിന്'; വൈറലായി കേരളത്തിലെ കുട്ടി പ്രസിഡന്റിന്റെ സേവ് ദ ഡേറ്റ് വീഡിയോ

   2018 ൽ, ഒരു സ്ത്രീക്ക് "മെറി ക്രിസ്മസ്" എന്ന് എഴുതിയ കേക്ക് നിഷേധിക്കുകയും അത് "കമ്പനി നിർദ്ദേശങ്ങൾ" അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയുകയും ചെയ്തിരുന്നു.
   ആ സംഭവത്തെത്തുടർന്ന്, ചില ജീവിനക്കാരുടെ പിരിച്ചുവിടലിലേക്ക് നയിച്ചതായും ബേക്കറിയുടെ മാനേജ്മെന്റ് പറഞ്ഞു.

   ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിക്കാന്‍ വീടിന് മുന്നില്‍ അലങ്കാര പണികളും ലൈറ്റുകളും ഇടുന്നതും പതിവാണ്. എന്നാല്‍ ക്രിസ്മസിന് മുന്‍പ് ക്രിസ്മസ് ലൈറ്റിട്ടതിന് യുഎസിലെ ഒരു കുടുംബത്തിൽ നിന്ന് 75,000 രൂപ പിഴ ഈടാക്കിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. ക്രിസ്മസ് എത്തുന്നതിന് മുന്‍പ് തന്നെ ലൈറ്റുകള്‍ തെളിയിച്ചു എന്നതിനായിരുന്നു യുഎസിലെ ഫ്‌ളോറിഡയിലെ ഒരു കുടുംബത്തിന് പിഴ അടക്കേണ്ടിവന്നത്.

   Also Read-Spiderman Chameleon | 'സ്പൈഡർമാൻ ഓന്ത്'; സൂപ്പർഹീറോയുടെ നിറമുള്ള ഓന്തിന്റെ ചിത്രങ്ങൾ വൈറൽ

   ക്രിസ്മസ് പ്രമാണിച്ച് തങ്ങളുടെ വീടിന്റെ മുറ്റം അലങ്കരിക്കാന്‍ ഒരു കമ്പനിയെ വാടകയ്‌ക്കെടുത്തിരുന്നു . രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 8 ന്, കുടുംബത്തിന് അവരുടെ കമ്മ്യൂണിറ്റി അസോസിയേഷനില്‍ നിന്ന് ഒരു കത്ത് ലഭിച്ചു. ഡെക്കറേഷന്‍ ലൈറ്റുകള്‍ നിയമ ലംഘനമാണെന്നും ക്രിസ്മസിന് വളരെ മുന്‍പ് തന്നെ ലൈറ്റുകൾസ്ഥാപിച്ചതിന്റെ പേരില്‍ കുടുംബത്തിന് പിഴ ചുമത്തുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
   Published by:Jayesh Krishnan
   First published: