• HOME
  • »
  • NEWS
  • »
  • world
  • »
  • വയോധികയെ അപമര്യാദയായി സ്പർശിച്ചു; സിറോ മലബാർ പുരോഹിതനെതിരേ ലണ്ടനിൽ ലൈംഗികകുറ്റം

വയോധികയെ അപമര്യാദയായി സ്പർശിച്ചു; സിറോ മലബാർ പുരോഹിതനെതിരേ ലണ്ടനിൽ ലൈംഗികകുറ്റം

അഞ്ച് വര്‍ഷം മുന്‍പാണ് ടോബി ദേവസ്യ പൗരോഹിത്യം സ്വീകരിച്ചത്

  • News18
  • Last Updated :
  • Share this:
    ലണ്ടൻ: സ്ത്രീയെ അപമര്യാദയായി സ്പര്‍ശിച്ചതിന് മലയാളി വൈദികന്‍ അറസ്റ്റിലായി. ലണ്ടന്‍ കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വൈദികന്‍ ടോബി ദേവസ്യ (33)യാണ് വ്യാഴാഴ്ച അറസ്റ്റിലായത്.

    പള്ളിയിലെത്തിയ ഒരു സ്ത്രീ ടോബി ദേവസ്യയോട് കുറച്ച്നേരം സംസാരിച്ചുവെന്നും പിന്നീട് അവര്‍ പോകാന്‍ നേരം അപമര്യാദയായി സ്പര്‍ശിക്കുകയായിരുന്നുവെന്നുമാണ് ലണ്ടന്‍ പൊലീസ് അറിയിച്ചത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പരാതിക്കാരി തയാറായില്ലെന്ന് ദ ലണ്ടന്‍ ഫ്രീ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് വര്‍ഷം മുന്‍പാണ് ടോബി ദേവസ്യ പൗരോഹിത്യം സ്വീകരിച്ചതെന്നാണ് പള്ളിയുടെ ഫേസ്ബുക്ക് പേജിലുള്ളത്.

    വൈദികനെ അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് വിലങ്ങണിയിച്ച് കൊണ്ടുപോയതിന് താന്‍ സാക്ഷിയാണെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്റായ പയസ് ജോസഫ് പറഞ്ഞു. ഒരു വര്‍ഷമായി പള്ളിയിലെ വൈദികനായിരുന്ന ടോബി ദേവസ്യയെക്കുറിച്ച് അവിടുത്തെ ജനങ്ങള്‍ സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 24ന് ടോബി ദേവസ്യയെ കോടതിയില്‍ ഹാജരാക്കും.

    First published: