നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • കിം ജോങ് ഉൻ കോമയിലോ? സഹോദരി ഭരണം ഏറ്റെടുത്തതായി റിപ്പോർട്ട്

  കിം ജോങ് ഉൻ കോമയിലോ? സഹോദരി ഭരണം ഏറ്റെടുത്തതായി റിപ്പോർട്ട്

  അടുത്ത കാലത്ത് കിമ്മിന്റേതായി ഉത്തരകൊറിയ പുറത്തു വിട്ട ചിത്രങ്ങൾ വ്യാജമാണെന്നും ചാങ് സോങ് മിൻ

  kim jong un,

  kim jong un,

  • Share this:
   ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ കോമയിലെന്ന് റിപ്പോർട്ട്. ഭരണ നിയന്ത്രണം സഹോദരി കിം യോ ജോങ് ഏറ്റെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണ കൊറിയൻ മുൻ പ്രസിഡ‍ന്റ് കിം ജെയ് ജങ്ങിന്റെ അനുയായി ചങ് സോങ് മിന്നിനെ ഉദ്ധരിച്ച് ദി കൊറിയൻ ഹെറാൾഡാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

   കിം ജെയ് ജങ്ങിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്നു ചങ് സോങ് മിൻ. ഉത്തര കൊറിയൻ ഭരണം കിം ജോങ് ഉൻ അസുഖബാധിതനാണെന്നതിന് കാരണമായി ചങ് സോങ് മിൻ പറയുന്നത് ഇതാണ്, അട്ടിമറിയിലൂടെയോ ഗുരുതരമായ അസുഖമോ ഇല്ലാതെ ഒരു ഉത്തരകൊറിയൻ നേതാവും ഭരണം കൈമാറില്ല.

   അതേസമയം, വാർത്തയോട് ഉത്തര കൊറിയ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉത്തര കൊറിയയുടെ ഭരണം കിം ഏറ്റവും വിശ്വസ്തരായ അടുത്ത അനുയായികളെ ഏൽപ്പിച്ചതായി സിയോളിനെ ചാര ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ കിം ജോങ് ഉൻ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി റിപ്പോർട്ട് ചെയ്യുന്നില്ല.

   പൊതുവേദിയിൽ കിം പ്രത്യേക്ഷപ്പെട്ടിട്ട് ഏറെ കാലമായി. ഏപ്രിൽ 11 ന് നടന്ന വർക്കേസ് പാർട്ടി പോളിറ്റ് ബ്യൂറോയിലാണ് കിം ഏറ്റവും ഒടുവിൽ പങ്കെടുത്തത്. മെയ് രണ്ടിന് ഒരു രാസവള ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന കിമ്മിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.

   എന്നാൽ അടുത്ത കാലത്ത് കിമ്മിന്റേതായി ഉത്തരകൊറിയ പുറത്തു വിട്ട ചിത്രങ്ങൾ വ്യാജമാണെന്നാണ് ചാങ് സോങ് മിൻ പറയുന്നു.
   Published by:Naseeba TC
   First published:
   )}