• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഞങ്ങള്‍ 13 പേരുണ്ട്; എപ്പഴാ വീട്ടിലെത്തിക്കുന്നത്? ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍ രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞത് ഇങ്ങനെ


Updated: July 3, 2018, 4:55 PM IST
ഞങ്ങള്‍ 13 പേരുണ്ട്; എപ്പഴാ വീട്ടിലെത്തിക്കുന്നത്? ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍ രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞത് ഇങ്ങനെ

Updated: July 3, 2018, 4:55 PM IST
തായ്ലന്റില്‍ പേമാരിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഗുഹയില്‍ കയറിയ കുട്ടികള്‍ പുറംലോകം കാണാതായിട്ട് പത്തു ദിവസം. രക്ഷാപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം ഇവരെ കണ്ടെത്തുമ്പോള്‍ ചുറ്റും വെള്ളം നിറഞ്ഞ പാറക്കെട്ടുകള്‍ക്കു മുകളില്‍ ഇരിക്കുകയായിരുന്നു 12 കുട്ടികളും അവരുടെ കോച്ചും.

ചുറ്റും നിറഞ്ഞ വെള്ളത്തിനു പുറമെ കൂരിരിട്ടും പട്ടിണിയും. ചിലര്‍ നിര്‍ത്താതെ കരയുന്നു. കൈത്തണ്ടകൊണ്ട് കണ്ണ് തുടയ്ക്കുന്നു. മറ്റു ചിലര്‍ ഇനിയും കരയാന്‍ കണ്ണീരില്ലാതെ സങ്കടപ്പെട്ട് കാലുകളിലേക്ക് മുഖമാഴ്ത്തി തളര്‍ന്നിരിക്കുന്നു.

പത്തുദിവസത്തെ കഠിനശ്രമത്തിനൊടുവിലാണ് ബ്രിട്ടനില്‍ നിന്നെത്തിയ രണ്ടു രക്ഷാപ്രവര്‍ത്തകര്‍ ഈ കുട്ടികളുടെ അടുത്തുവരെയെത്തിയത്. കുട്ടികളുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചു. നിങ്ങള്‍ എത്രപേരുണ്ട്?. 13 എന്ന് കുട്ടികളുടെ തളര്‍ന്ന മറുപടി. മറുപടി ഉറപ്പിക്കാനായി ടോര്‍ച്ചടിച്ച് എല്ലവരും ഉണ്ടെന്ന് ഉറപ്പാക്കായ ദൗത്യസേനാംഗങ്ങള്‍ കുട്ടികള്‍ക്കു ധൈര്യം പകരുകയും ചെയ്തു.



ഇതിനിടെ, വിശക്കുന്നുണ്ടെന്നും ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടെന്നും കുട്ടികള്‍ പറഞ്ഞു. നിങ്ങള്‍ക്കുള്ള ഭക്ഷണം ഉടനെ എത്തിക്കും. ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേരെ വന്നിട്ടുള്ളൂ. ഇതിനിടെ ഞങ്ങളെ എപ്പോഴാണ് വീടുകളിലെത്തിക്കുന്നതെന്ന സംശയം ഒരു കുട്ടി ഉന്നയിച്ചു. ഇന്നല്ല. ഉടന്‍. കൂടുതല്‍ പേരെത്തി നിങ്ങളെ കൂട്ടിക്കൊണ്ടു പോകുമെന്നായിരുന്നു രക്ഷാപ്രവര്‍ത്തകന്റെ മറുപടി.
Loading...
ഇതിനിടെ ഇന്ന് ഏതു ദിവസമാണെന്നും ഒരു കുട്ടി ചോദിക്കുന്നുണ്ട്. ഭക്ഷണവുമായി മടങ്ങിയെത്താമെന്ന ഉറപ്പില്‍ മടങ്ങുന്ന രക്ഷാപ്രവര്‍ത്തകരോട് നന്ദി പറയാനും ഈ കുട്ടികള്‍ മറന്നില്ല. ലോകമെമ്പാടുമുള്ളവരുടെ കണ്ണു നനയ്ക്കുന്നതാണ് കുട്ടികളുടെ ഈ സംഭാഷണം.

ബ്രിട്ടിഷ് കേവ് റസ്‌ക്യൂ കൗണ്‍സില്‍ അംഗങ്ങളായ റിക് സ്റ്റാന്റനും ജോണ്‍ വോളന്തെനുമാണ് ഗുഹയില്‍ അകപ്പെട്ട കുട്ടികളെയും കോച്ചിനെയും ആദ്യം കണ്ടെത്തിയത്.
First published: July 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍