നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം ശാസ്ത്ര ലോകത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്ന് ഗവേഷകർ

  അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം ശാസ്ത്ര ലോകത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്ന് ഗവേഷകർ

  റിപ്പോര്‍ട്ടുകള്‍ പ്രകാരം, യുഎസ് ഫെഡറല്‍ റിസര്‍വ് കൈവശം വച്ചിരിക്കുന്ന ആസ്തികളും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നുള്ള വായ്പകളും പോലുള്ള അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് വിദേശ ധനസഹായമായി ലഭിക്കേണ്ട കോടിക്കണക്കിന് ഡോളര്‍ ഇപ്പോള്‍ മരവിപ്പിച്ചതിന് തുല്യമാണ്.

  • Share this:
   താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചടക്കിയത് ശാസ്ത്ര ഗവേഷണത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്ന് ശാസ്ത്ര ജേണലായ 'നേച്ചറി'ലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ''കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ കൈവരിച്ച നേട്ടങ്ങളെല്ലാം തന്നെ വലിയ അപകടത്തിന്റെ വക്കിലാണ്,'' കാബൂളിലെ കാറ്റെബ് സര്‍വകലാശാലയിലെ പൊതുജനാരോഗ്യ ശാസ്ത്രജ്ഞനായ അത്താവുല്ല അഹ്മദി 'നേച്ചറി'നോട് പറഞ്ഞു.

   റിപ്പോര്‍ട്ടുകള്‍ പ്രകാരം, യുഎസ് ഫെഡറല്‍ റിസര്‍വ് കൈവശം വച്ചിരിക്കുന്ന ആസ്തികളും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നുള്ള വായ്പകളും പോലുള്ള അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് വിദേശ ധനസഹായമായി ലഭിക്കേണ്ട കോടിക്കണക്കിന് ഡോളര്‍ ഇപ്പോള്‍ മരവിപ്പിച്ചതിന് തുല്യമാണ്. ഫണ്ട് എപ്പോള്‍ ലഭിക്കുമെന്നും അത് സര്‍വകലാശാലകളെയും ഗവേഷകരെയും എങ്ങനെ ബാധിക്കുമെന്നും വ്യക്തമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ പലര്‍ക്കും ശമ്പളം ലഭിക്കുന്നില്ല എന്നും റിപ്പോര്‍ട്ടുണ്ട്.

   സയന്‍സ് മാഗിലെ മറ്റൊരു റിപ്പോര്‍ട്ട് പറയുന്നതിങ്ങനെയാണ്: '1996 മുതല്‍ 2001 വരെ കടുത്ത ശരീഅത്ത് നിയന്ത്രണം അനുസരിച്ചാണ് താലിബാന്‍ ഭരിച്ചത്. അതിന് ശേഷം വന്ന അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ ഒരുപാട് മുന്നോട്ട് പോയിരുന്നു. താലിബാന്‍ ഭരണത്തിലാകട്ടെ, അത് സ്ത്രീകളുടെ പൗരസ്വാതന്ത്ര്യത്തെ ഹനിക്കുകയും, അവരുടെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന ബുദ്ധിജീവികളെയും മറ്റുള്ളവരെയും നിഷ്‌കരുണം വധിക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ സേനയുടെ വരവോടുകൂടി താലിബാന്‍ പുറത്താക്കപ്പെടുകയും, അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിരലിലെണ്ണാവുന്നവരില്‍ നിന്ന് നൂറിലേറെയായി ഉയരുകയും ചെയ്തു ഒപ്പം തന്നെ സ്ത്രീകള്‍ കൂട്ടത്തോടെ ജോലി ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു.''

   പുതിയ ഭരണത്തിന് കീഴില്‍ അഫ്ഗാന്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേടിയ നേട്ടങ്ങള്‍ 'മങ്ങുകയും അവ ഇല്ലാതാക്കപ്പെടുകയും ചെയ്യും', 2010 ല്‍ കാബൂളില്‍ ആരംഭിച്ച സ്വകാര്യ സ്ഥാപനമായ അവിസെന്ന യൂണിവേഴ്‌സിറ്റിയിലെ ഒരു എഞ്ചിനീയര്‍ പ്രവചിക്കുന്നു. തന്റെ ജീവന്‍ അപകടത്തിലാണെന്ന് അവര്‍ പറഞ്ഞതിനാല്‍ പേര് വെളുപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല.

   അഫ്ഗാനിസ്ഥാനില്‍ തുടരുന്ന ഗവേഷകരുടെ ഭാവി വളരെ ഇരുണ്ടതാണെന്ന് അഫ്ഗാനിസ്ഥാനിലെ വെള്ളപ്പൊക്ക സാധ്യതയെ മാതൃകയാക്കി കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി, ഇര്‍വിന്‍, യു എസ് ജിയോളജിക്കല്‍ സര്‍വേ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ക്കൊപ്പം പ്രവര്‍ത്തിച്ച കാബൂള്‍ പോളിടെക്‌നിക് യൂണിവേഴ്‌സിറ്റിയിലെ ജല മാനേജ്‌മെന്റ് വിദഗ്ധനായ മുഹമ്മദ് അസെം മായര്‍ പറയുന്നു.

   ''താലിബാന്റെ നോട്ടപ്പുള്ളികള്‍ അല്ലാത്ത ഗവേഷകന്മാര്‍ക്കുപോലും കാര്യങ്ങള്‍ വളരെ വേഗത്തില്‍ ഇരുളടഞ്ഞതായി മാറിയേക്കാം,' റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. സാമ്പത്തിക പരാധീനതകളുള്ള താലിബാന്‍ ഭരണകൂടം അവരുടെ മുന്‍ ഭരണകാലത്ത് ചെയ്തതുപോലെ യൂണിവേഴ്‌സിറ്റി അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ സാധ്യതയില്ലെന്ന് മായര്‍ കരുതുന്നു.

   'അക്കാദമിക് സൗകര്യങ്ങള്‍ കൊള്ളയടിക്കപ്പെടാനുള്ള ഉയര്‍ന്ന സാധ്യകളും ഉണ്ട്,' 2006 മുതല്‍ 2008 വരെ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ കണ്‍ട്രി ഡയറക്ടര്‍ എന്ന നിലയില്‍ അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ ദേശീയോദ്യാനം 'ബാന്‍ഡ്-ഇ-അമീര്‍' സ്ഥാപിക്കാന്‍ സഹായിച്ച അലക്‌സ് ദേഹ്ഗാന്‍ പറയുന്നു. ''ഇനിയിപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുക വളരെ ബുദ്ധിമുട്ടാണ്,' ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ 'കണ്‍സര്‍വേഷന്‍ എക്‌സ് ലാബ്' സിഇഒ ഡെഹ്ഗാന്‍ പറയുന്നു.
   Published by:Jayashankar AV
   First published:
   )}