• HOME
 • »
 • NEWS
 • »
 • world
 • »
 • കാഴ്ചയില്ലാത്തവർക്കായി ബ്രെയില്‍ ലിപിയില്‍ ആശംസകള്‍ എഴുതിയ ബര്‍ത്ത്ഡേ കേക്ക്; വ്യത്യസ്തമായി ഈ റെസ്റ്റോറന്റ്

കാഴ്ചയില്ലാത്തവർക്കായി ബ്രെയില്‍ ലിപിയില്‍ ആശംസകള്‍ എഴുതിയ ബര്‍ത്ത്ഡേ കേക്ക്; വ്യത്യസ്തമായി ഈ റെസ്റ്റോറന്റ്

ബ്രയില്‍ ലിപിയില്‍ 'ഹാപ്പി ബര്‍ത്ത് ഡേ' എന്ന ആശംസകള്‍

ബ്രയില്‍ ലിപിയില്‍ 'ഹാപ്പി ബര്‍ത്ത് ഡേ' എന്ന ആശംസകള്‍

ബ്രയില്‍ ലിപിയില്‍ 'ഹാപ്പി ബര്‍ത്ത് ഡേ' എന്ന ആശംസകള്‍

 • Last Updated :
 • Share this:
  ചില ലളിതമായ പ്രവര്‍ത്തികളും വാര്‍ത്തകളും വല്ലാത്ത ഒരു ആശ്വാസവും മനഃസുഖവും പ്രദാനം ചെയ്യും. ഒരു ചെറുപുഞ്ചിരി, വിജയിക്കുമെന്ന് കാണിക്കുന്ന ഒരു പെരുവിരൽ, കൈവീശിയുള്ള ഒരു യാത്രപറച്ചില്‍ തുടങ്ങിയ കുറച്ച് ആംഗ്യങ്ങള്‍ക്കോ ചിലപ്പോള്‍ ഒന്നും പറയാതെ അജ്ഞാതരായ ആളുകള്‍ ചെയ്ത ഏതോ ചെറിയ ചെറിയ കാര്യങ്ങള്‍ക്കോ പോലും നിങ്ങളുടെ ദിവസത്തിലോ ജീവിതത്തിലോ സ്വാധീനം ചെലുത്താനുള്ള കഴിവുണ്ട്.

  അപ്പോള്‍ അപരിചിതരായ ആളുകളെ പുഞ്ചിരിപ്പിക്കാന്‍ വേണ്ടി നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ഹൃദയസ്പര്‍ശിയായ ഒന്നല്ലേ. ഒരാള്‍ അയാളുടെ ജോലികള്‍ക്കായി പോകുമ്പോള്‍ നിങ്ങളെ സഹായിക്കുന്ന എന്തെങ്കിലും നല്‍കിയ അനുഭവമുണ്ടായിട്ടുണ്ടോ? ഇത് ഒരുപക്ഷേ ഒരു നിമിഷം മാത്രമുള്ള ചെറിയ പ്രവൃത്തികളോ, ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങളോ ആകാം. തികച്ചും വിലമതിക്കാന്‍ പറ്റുന്ന ഒരു അനുഭവം.

  അത്തരമൊരു അനുഭവം ലണ്ടനിലെ നതാലിയ.റ്റി.പാ എന്ന യുവതിക്കുണ്ടായി. ലണ്ടനിലെ ലൂസിയാനോ റെസ്റ്റോറന്റിലെ ജീവനക്കാര്‍ നതാലിയയുടെ ജന്മദിനത്തില്‍ അവളെ അത്ഭുതപ്പെടുത്താന്‍ സാധിക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു. ജന്മദിനം അവളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മയായി മാറ്റാനായി റെസ്റ്റോറന്റ് ജീവനക്കാര്‍ക്ക് വളരെയധികമൊന്നും പരിശ്രമിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. വളരെ സര്‍ഗ്ഗാത്മകമായ ചിന്തയില്‍ നിന്ന് അവര്‍ ചെയ്ത് ലളിതമായ ഒരു പ്രവൃത്തി എന്താണന്ന് വച്ചാല്‍, അവള്‍ക്കുള്ള ബര്‍ത്ത് ഡേ കേക്കില്‍ ബ്രയില്‍ ലിപിയില്‍ 'ഹാപ്പി ബര്‍ത്ത് ഡേ' എന്ന ആശംസകള്‍ കുറിച്ചു എന്നതാണ്.  അതേ, നതാലിയ അന്ധയായ ഒരു യുവതിയാണ്. അവളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാത്ത ഒരു ജന്മദിന സമ്മാനമായിരുന്നു ഉരുകിയ ചോക്ലേറ്റ് ഉപയോഗിച്ച് ബ്രയില്‍ ലിപിയില്‍ എഴുതിയ ആ ആശംസകള്‍. ആ ചോക്ലേറ്റ് ലിപികളില്‍ സ്പര്‍ശിച്ചതിന് ശേഷം നതാലി വികാരഭരിതയാകുന്ന ആ നിമിഷത്തിന്റെ വീഡിയോകള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

  വീഡിയോയില്‍ നതാലിയുടെ മുന്നില്‍ കേക്ക് പ്ലേറ്റ് വച്ചുകൊണ്ട് റെസ്റ്റോറന്റ് ജീവനക്കാര്‍ പറയുന്നത് കേള്‍ക്കാം, 'ഞങ്ങള്‍ നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു'. തുടര്‍ന്ന് ഒരു സുഹൃത്ത് നതാലിയയുടെ കൈ പിടിച്ചു കേക്കിലെ സന്ദേശത്തിലേക്ക് നയിക്കുകയും, ആ സ്പര്‍ശനത്തിനൊപ്പം അവളുടെ മുഖത്ത് വിരിഞ്ഞ മധുരമുള്ള ആശ്ചര്യം കലര്‍ന്ന അവിശ്വസിനീയമായ വികാരങ്ങള്‍ ആ വീഡിയോ കണ്ട് തന്നെ മനസിലാക്കണം. “നിങ്ങള്‍ ഒരു രക്ഷയുമില്ല. നിങ്ങള്‍ എന്നെ കളിപ്പിക്കുകയാണോ? നിങ്ങളെല്ലാവരും ഒരു അത്ഭുതമാണ്,” സന്തോഷം കൊണ്ട് നതാലിയ ഇതുപോലെ വൈകാരികമായി സംസാരിക്കുന്നതും ദൃശ്യത്തിലുണ്ട്.

  “....അതിനാല്‍ ലോകം എത്ര തകര്‍ന്നാലും, യഥാര്‍ത്ഥ ദയ ഇപ്പോഴും നിലനില്‍ക്കുന്നു,” എന്ന കുറിപ്പോട് കൂടിയാണ് വീഡിയോ അവസാനാക്കുന്നത്. 48 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ടിക് ടോക്കില്‍ ആദ്യം പങ്കിട്ടത് നതാലിയ തന്നെയായിരുന്നു. ഇപ്പോള്‍ ഇത് നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിക്കഴിഞ്ഞു. റെസ്റ്റോറന്റിന്റെ പരിശ്രമത്തെയും അവരുടെ കരുതലിനെയും പ്രശംസിച്ച് അനവധി ആളുകളാണ് വീഡിയോയിക്ക് കമന്റുകളിട്ടത്.

  ടിവി ഷോകളിലൂടെയും മറ്റും പ്രസിദ്ധനായ യുകെയിലെ പ്രമുഖ ഷെഫായ ജിനോ ഡി അകാമ്പോയുടെ സ്വന്തം റെസ്റ്റോറന്റാണ് ലൂസിയാനോ. അദ്ദേഹവും നതാലിയ്ക്ക് ജന്മദിനാശംസകള്‍ നല്‍കിയിരുന്നു. റെസ്റ്റോറന്റിന്റെ ജനറല്‍ മാനേജര്‍ ജിയോവാനി ഗാലൂച്ചിയോ ന്യൂസ് വീക്കിനോട് പ്രതികരിച്ചതിങ്ങനെയാണ്:

  ''ജിനോ ഡി അകാമ്പോയുടെ ലൂസിയാനോയിലെത്തുന്ന ഓരോ അതിഥിയുടെയും അനുഭവം ശരിക്കും അവിസ്മരണീയമാണെന്ന് ഉറപ്പാക്കാന്‍ ഞങ്ങളുടെ ടീം പ്രതിജ്ഞാബദ്ധമാണ്. നതാലിയുടെ ജന്മദിനം അവിസ്മരണീയമായ ഒരു ദിനമായി മാറ്റുന്നതിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. സോഷ്യല്‍ മീഡിയിയലെ പലരുടെയും അഭിപ്രായങ്ങള്‍ ഹൃദയ സ്പര്‍ശിയായ വാക്കുകളാണ്. സന്തോഷകരമായ ഈ ദിനം പങ്കുവയ്ക്കുന്നതില്‍ ഞങ്ങള്‍ അത്യധികം അഹ്ലാദത്തിലാണ്.”
  Published by:user_57
  First published: