• HOME
  • »
  • NEWS
  • »
  • world
  • »
  • Boris Johnson | കോവിഡ് നിയമ ലംഘനം; പ്രധാനമന്ത്രി ബോറിസ് ജോൺസണ് പിഴ ചുമത്തി UK പൊലീസ്

Boris Johnson | കോവിഡ് നിയമ ലംഘനം; പ്രധാനമന്ത്രി ബോറിസ് ജോൺസണ് പിഴ ചുമത്തി UK പൊലീസ്

കർശന കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ 2020 ജൂലൈയിൽ നടത്തിയ പ്രധാനമന്ത്രിയുടെ ജന്മദിന പാർട്ടിയുടെ പേരിലാണ് പിഴ

  • Share this:
    കോവിഡ് (Covid 19) നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും (Boris Johnson) ഭാര്യയും അടക്കമുള്ളവർക്ക് പിഴ. കോവിഡ് ലോക്ഡൗണി​നിടെ (Covid Lockdown) നിയന്ത്രണങ്ങൾ ലംഘിച്ച് ഡൗവിങ് സ്ട്രീറ്റിൽ 2020 ൽ ബോറിസ് ജോൺസണും സുഹൃത്തുക്കളും പാർട്ടി നടത്തിയെന്നാണ് കേസ്. പാർട്ടിയിൽ പ​ങ്കെടുത്തതിന് ബോറിസ് ജോൺസൺ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.

    പിഴ (Fine) ചുമത്തപ്പെട്ടവരിൽ പ്രധാനമന്ത്രിയുടെ ഭാര്യ കാരി ജോൺസൺ, ചാൻസലർ ഋഷി സുനാക് (Rishi Sunak)എന്നിവരും ഉൾപ്പെടുന്നു. സംഭവത്തിൽ മാപ്പ് ചോദിക്കുന്നുവെന്ന് പിഴ അടച്ച ശേഷം ബോറിസ് ജോൺസൺ പറഞ്ഞു. നിയമലംഘനം നടത്തുകയാണെന്ന് അപ്പോൾ തനിക്ക് മനസിലായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണത്തിലിരിക്കെ നിയമലംഘനത്തിന് പിഴയൊടുക്കേണ്ടി വരുന്ന ആദ്യത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി കൂടിയാണ് ബോറിസ് ജോൺസൺ.

    കർശന കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ 2020 ജൂലൈയിൽ നടത്തിയ പ്രധാനമന്ത്രിയുടെ ജന്മദിന പാർട്ടിയുടെ പേരിലാണ് പിഴ. പാർട്ടികളെപ്പറ്റി അന്വേഷണം നടത്തിയ മെട്രോപൊളിറ്റൻ പൊലീസാണ് പിഴ ചുമത്തിയത്. ബോറിസ് ജോൺസൺ, ഭാര്യ കാരി ജോൺസൺ, ചാൻസലർ റിഷി സുനാക് എന്നിവരെ കൂടാതെ മറ്റ് ആഘോഷ പാർട്ടികളിൽ പങ്കെടുത്ത 50-ലേറെ പേർക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പിഴ ചുമത്തിയവരുടെ മുഴുവൻ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ലെന്നും പൊലീസ് പറഞ്ഞു. സർപ്രൈസ് ആയി നടത്തപ്പെട്ട പാർട്ടി ആയിരുന്നു അതെന്നും 10 മിനിറ്റ് മാത്രമാണ് പ്രധാനമന്ത്രി പങ്കെടുത്തതെന്നും അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചു.

    അതേസമയം സർക്കാരിലെ മുതിർന്ന രണ്ട് ഉദ്യോ​ഗസ്ഥരും കൃത്യവിലോപം നടത്തിയെന്നും ഇരുവരും രാജി വെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.“ബോറിസ് ജോൺസണും ഋഷി സുനാക്കും നിയമം ലംഘിച്ച് രാജ്യത്തെ ജനങ്ങളോട് ആവർത്തിച്ച് കള്ളം പറഞ്ഞു” ,ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ട്വീറ്റ് ചെയ്തു. “അവർ രണ്ടുപേരും രാജിവെക്കണം. കൺസർവേറ്റീവുകൾ ഭരിക്കാൻ തീർത്തും അയോഗ്യരാണ്. ബ്രിട്ടൻ മികച്ചത് അർഹിക്കുന്നു ”, സ്റ്റാർമർ കൂട്ടിച്ചേർത്തു.

    ആടിയുലഞ്ഞ് സർക്കാർ

    തന്റെ രാഷ്ട്രീയ നിലനിൽപിനായുള്ള അക്ഷീണ പരിശ്രമത്തിലാണ് ബോറിസ് ജോൺസണിപ്പോൾ. കൺസർവേറ്റീവ് പാർട്ടിയിൽ നിന്നു തന്നെ ഉള്ള ചിലർ അദ്ദേഹത്തിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. അവിശ്വാസ വോട്ട് ആവശ്യപ്പെട്ട് ചില കൺസർവേറ്റീവ് എംപിമാർ കത്തും നൽകിയിരുന്നു. എന്നാൽ, റഷ്യയുടെ ഉക്രെയ്ൻ (Ukrain) അധിനിവേശം ജോൺസന്റെ മേലുള്ള രാഷ്ട്രീയ സമ്മർദ്ദം ലഘൂകരിച്ചു. . ജോൺസണെതിരെ അല്ല പുടിനെതിരെയാണ് ഇപ്പോൾ തിരിയേണ്ടതെന്നാണ് കൺസർവേറ്റീവ് എംപി ആയ റോജർ ​ഗെയിൽ പറഞ്ഞിരുന്നു.

    നീണ്ടു പോകുന്ന യുക്രെയിൻ യുദ്ധം ബോറിസിന് അനു​ഗ്രഹമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. റഷ്യയ്ക്കെതിരെ ഉപരോധത്തിനായി മുൻകൈ എടുത്ത് പ്രവർത്തിച്ചത് ബോറിസ് ജോൺസണായിരുന്നു. 2019 ലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അദ്ദേഹം ചുമതലയേറ്റത്.
    Published by:Anuraj GR
    First published: