• HOME
  • »
  • NEWS
  • »
  • world
  • »
  • Non-Domicile സ്റ്റാറ്റസുണ്ട്; ബ്രിട്ടന് പുറത്ത് നിന്നുള്ള വരുമാനത്തിന് നികുതി നൽകാൻ ബാധ്യതയില്ല: ബ്രിട്ടീഷ് ചാൻസലർ ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തി

Non-Domicile സ്റ്റാറ്റസുണ്ട്; ബ്രിട്ടന് പുറത്ത് നിന്നുള്ള വരുമാനത്തിന് നികുതി നൽകാൻ ബാധ്യതയില്ല: ബ്രിട്ടീഷ് ചാൻസലർ ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തി

ഇൻഫോസിസ് സ്ഥാപകനായ എൻ.ആർ. നാരായണ മൂർത്തിയുടെ മകളാണ് അക്ഷത മൂ‍ർത്തി

ഋഷിയും അക്ഷതയും

ഋഷിയും അക്ഷതയും

  • Share this:
    യുകെയിലെ നികുതി ആവശ്യങ്ങൾക്കായി തനിക്ക് നോൺ ഡോമിസൈൽഡ് (non-domiciled status) പദവിയുണ്ടെന്ന് വെളിപ്പെടുത്തി ബ്രിട്ടീഷ് ചാൻസലർ ഋഷി സുനക്കിന്റെ (Rishi Sunak) ഭാര്യ അക്ഷത മൂർത്തി (Akshata Murty). ബ്രിട്ടനു (Britain) പുറത്ത് സമ്പാദിക്കുന്ന വരുമാനത്തിന് അക്ഷതയ്ക്ക് നിയമപരമായി യുകെയിൽ (UK) നികുതി അടയ്‌ക്കേണ്ടതില്ല എന്നാണ് ഈ പദവി കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ യുകെയിൽ നിയമപരമായി അടയ്ക്കേണ്ട എല്ലാ നികുതിയും അവർ അടയ്ക്കുന്നുണ്ടെന്നും മൂർത്തിയുടെ വക്താവ് ബിബിസിയോട് പറഞ്ഞു.

    "ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് മേൽ നികുതി ചുമത്തുന്ന ചാൻസലറും കുടുംബവും സ്വന്തം നികുതി ബില്ലിൽ എത്രമാത്രം ലാഭമുണ്ടാക്കിയെന്ന് അടിയന്തിരമായി വിശദീകരിക്കണമെന്ന്" പാർട്ടിയുടെ ഷാഡോ ട്രഷറി മന്ത്രി തുലിപ് സിദ്ദിഖ് ചാൻസലറോട് ആവശ്യപ്പെട്ടു.

    "ബ്രിട്ടീഷ് നിയമമനുസരിച്ച്, യുകെയിലെ നികുതി ആവശ്യങ്ങൾക്കായി അക്ഷത മൂർത്തിയ്ക്ക് നോൺ-ഡൊമിസൈൽഡ് പദവി" നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ട് അക്ഷത മൂർത്തിയുടെ വക്താവ് വ്യക്തമാക്കി.

    "അക്ഷത മൂർത്തിയുടെ യുകെയിലുള്ള മുഴുവൻ വരുമാനത്തിനും അവർ നികുതി അടയ്‌ക്കുന്നുണ്ട്. അത് തുടരുമെന്നും" വക്താവ് പറഞ്ഞു. തന്റെ വിദേശ വരുമാനത്തിന് അക്ഷത വിദേശത്ത് നികുതി അടയ്ക്കാറുണ്ടെന്നും ബിബിസി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫാഷൻ ഡിസൈനറായ അക്ഷത മൂർത്തി 1980ൽ ഇന്ത്യയിലാണ് ജനിച്ചത്. കൂടാതെ ഇവരുടെ കൈവശമുള്ളത് ഇന്ത്യൻ പാസ്‌പോർട്ടാണ്.

    2009ലാണ് അക്ഷത സുനകിനെ വിവാഹം കഴിച്ചത്. ഇൻഫോസിസ് സ്ഥാപകനായ എൻ.ആർ. നാരായണ മൂർത്തിയുടെ മകളാണ് അക്ഷത മൂ‍ർത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനങ്ങളിലൊന്നാണ് ഇൻഫോസിസ്. നാരായണമൂ‍ർത്തി ഇന്ത്യയിലെ ഒരു ശതകോടീശ്വരനും കൂടിയാണ്.

    കഴിഞ്ഞ മാസം 500 മില്യണിലധികം മൂല്യമുള്ള ഇൻഫോസിസിന്റെ ഓഹരികളുടെ 1% ത്തിൽ താഴെ അക്ഷത മൂർത്തിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും റിപ്പോർട്ടുകളുണ്ട്.

    "അക്ഷത മൂർത്തി ഇന്ത്യൻ പൗരയാണ്. ഒരേസമയം മറ്റൊരു രാജ്യത്തിന്റെ പൗരത്വം കൈവശം വയ്ക്കാൻ ഇന്ത്യ പൗരന്മാരെ അനുവദിക്കുന്നില്ലെന്നും" അക്ഷതയുടെ വക്താവ് കൂട്ടിച്ചേ‍ർത്തു. 2018ൽ താൻ ആദ്യമായി മന്ത്രിയായപ്പോഴാണ് സുനക് തന്റെ ഭാര്യയുടെ നികുതി നിലയെക്കുറിച്ച് ആദ്യമായി കാബിനറ്റ് ഓഫീസിനെ ബോധിപ്പിച്ചത്.

    ബ്രിട്ടനിൽ മന്ത്രിമാർ അവരുടെ സഹോദരങ്ങൾ, മാതാപിതാക്കൾ, പങ്കാളി, മരുമക്കൾ എന്നിവരുൾപ്പെടെയുള്ള സ്വത്ത് വിവരങ്ങൾ പ്രഖ്യാപിക്കേണ്ടതുണ്ട്. എന്നാൽ സുനക്ക് തന്റെ ഭാര്യയുടെ സ്വത്ത് വിവരം മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതും യുകെ ആസ്ഥാനമായുള്ള ഒരു ചെറിയ വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയുടെ ഉടമസ്ഥാവകാശം മാത്രം. ഇതാണ് വിവാദമായി മാറിയത്.

    2014-ലാണ് ഋഷി സുനാക് രാഷ്ട്രീയത്തിലിറങ്ങുന്നത്. ബ്രിട്ടീഷ് സർക്കാരിൽ ഭവന, പ്രാദേശിക സർക്കാർ വകുപ്പിന്റെ അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റായും ട്രഷറി മന്ത്രാലയത്തിൽ ചീഫ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുംമുമ്പ് ഗോൾഡ്മാൻ സാചസിലും ഹെഡ്ജ് ഫണ്ടിലും ജോലിചെയ്തു. ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് ബിരുദവും യു.എസിലെ സ്റ്റാൻഡ്ഫോഡ് സർവകലാശാലയിൽനിന്ന് എം.ബി.എ.യും നേടി. നിക്ഷേപരംഗത്തെ വിദഗ്ധനാണ് ഋഷി സുനക്.
    Published by:user_57
    First published: