• HOME
  • »
  • NEWS
  • »
  • world
  • »
  • ഇന്ത്യൻ വംശജൻ ഋഷി സുനകോ വിദേശകാര്യമന്ത്രി ലിസ് ട്രസോ?; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഇന്ന് അറിയാം

ഇന്ത്യൻ വംശജൻ ഋഷി സുനകോ വിദേശകാര്യമന്ത്രി ലിസ് ട്രസോ?; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഇന്ന് അറിയാം

വിദേശകാര്യ മന്ത്രി ലിസ് ട്രസിനാണ് ജയസാധ്യത കൽപിക്കുന്നത്. പാര്‍ട്ടിയുടെ രജിസ്റ്റര്‍ചെയ്ത 1.8 ലക്ഷം അംഗങ്ങള്‍ക്കിടയില്‍ ഓഗസ്റ്റ് ആദ്യം തുടങ്ങിയ വോട്ടിങ് വെള്ളിയാഴ്ച പൂര്‍ത്തിയായി

 (File image: Reuters)

(File image: Reuters)

  • Last Updated :
  • Share this:
    ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം. തിങ്കളാഴ്ച പ്രാദേശികസമയം 12.30ന് (ഇന്ത്യന്‍ സമയം വൈകിട്ട് 4.30) ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സഭാസമിതി അധ്യക്ഷന്‍ ഗ്രഹാം ബ്രാഡി വിജയിയെ പ്രഖ്യാപിക്കും. വിദേശകാര്യ മന്ത്രി ലിസ് ട്രസിനാണ് ജയസാധ്യത കൽപിക്കുന്നത്. പാര്‍ട്ടിയുടെ രജിസ്റ്റര്‍ചെയ്ത 1.8 ലക്ഷം അംഗങ്ങള്‍ക്കിടയില്‍ ഓഗസ്റ്റ് ആദ്യം തുടങ്ങിയ വോട്ടിങ് വെള്ളിയാഴ്ച പൂര്‍ത്തിയായി. ഇന്ത്യൻ വംശജൻ ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യത്തെ ബ്രിട്ടീഷ്-ഏഷ്യന്‍ വംശജനായ പ്രധാനമന്ത്രിയാകും അദ്ദേഹം. ട്രസ് ആണ് തെരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകും അവര്‍.

    Related News- Rishi Sunak | ഋഷി സുനക് ബ്രിട്ടൻ ഭരിക്കുമോ? യുകെയിലെ കുടിയേറ്റ ചരിത്രവും ഇന്ത്യന്‍ വംശജരായ മുൻ നേതാക്കളും

    രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തെഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം പിമാരുടെ പിന്തുണ മുന്‍ ധനമന്ത്രിയായ ഋഷി സുനകിനായിരുന്നു. എന്നാല്‍ പിന്നീട് ഇതിന് ഇടിവ് സംഭവിച്ചു. ആദ്യ റൗണ്ട് വോട്ടിങ്ങില്‍ 358 എം പിമാരില്‍ 88 വോട്ടുകള്‍ നേടി ഋഷി ഒന്നാമതായിരുന്നു. വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ എത്തിയപ്പോള്‍ ഋഷി സുനക് 137 വോട്ടും ട്രോസ്സ് 113 വോട്ടും നേടിയിരുന്നു.

    Related News- UK | ഇവരാണോ പ്രധാനമന്ത്രി? ഏറെ പേടിക്കണം; സുനകിനും സ്യുവെല്ലയ്ക്കുമെതിരെ വംശീയാധിക്ഷേപം

    2020 ഫെബ്രുവരി 13 നാണ് ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ ഋഷി അംഗമാകുന്നത്. ബോറിസ് ജോണ്‍സണ്‍ വിവാദത്തില്‍പ്പെട്ടുലഞ്ഞതോടെ ജൂലൈ അഞ്ചിന് ഋഷി സ്ഥാനം രാജിവെച്ചിരുന്നു. യശ്വീര്‍- ഉഷാ സുനക്ക് ദമ്പതിമാരുടെ മൂന്നുമക്കളില്‍ മൂത്തവനായി 1980 മേയ് 12 ന് സതാംപ്റ്റണിലാണ് ഋഷിയുടെ ജനനം. ഓക്സ്ഫഡ്, സ്റ്റാന്‍ഫോഡ് എന്നീ സര്‍വകലാശാലകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. 2001-04 കാലയളവില്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാഷസില്‍ അനലിസ്റ്റായി ജോലി ചെയ്തു.

    Also Read- കാനഡയിൽ ഫുട്ബോൾ ടിക്കറ്റ് വിൽപ്പനയെച്ചൊല്ലി കത്തിക്കുത്ത്; 10 പേർ കൊല്ലപ്പെട്ടു; 15 പേർക്ക് ഗുരുതര പരിക്ക്

    ഹെഡ്ജ് ഫണ്ട് സ്ഥാപനമായ ദ ചില്‍ഡ്രന്‍സ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റിലും ജോലിനോക്കി. 2015 മേയിലാണ് റിച്ച്മണ്ടില്‍നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായി ഋഷി സഭയിലെത്തുന്നത്. 2017 ലെ പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെയും സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയുടെയും മകള്‍ അക്ഷതയാണ് ഋഷിയുടെ ഭാര്യ.
    Published by:Rajesh V
    First published: