• HOME
  • »
  • NEWS
  • »
  • world
  • »
  • 'പരസ്പര പങ്കാളിത്തത്തിൽ കൈവരിക്കാനിരിക്കുന്ന നേട്ടങ്ങളില്‍ ആകാംക്ഷയുണ്ട്'; ആശംസ അറിയിച്ച മോദിയ്ക്ക് നന്ദി പറഞ്ഞ് ഋഷി സുനക്

'പരസ്പര പങ്കാളിത്തത്തിൽ കൈവരിക്കാനിരിക്കുന്ന നേട്ടങ്ങളില്‍ ആകാംക്ഷയുണ്ട്'; ആശംസ അറിയിച്ച മോദിയ്ക്ക് നന്ദി പറഞ്ഞ് ഋഷി സുനക്

ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഋഷി സുനകിനെ പ്രധാനമന്ത്രി മോദി അഭിനന്ദനം അറിയിച്ചിരുന്നു.

  • Share this:
ലണ്ടൻ: പ്രധനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഋഷി സുനകിനെ പ്രധാനമന്ത്രി മോദി അഭിനന്ദനം അറിയിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഋഷി സുനക് നന്ദി അറിയിച്ചത്. പരസ്പര പങ്കാളിത്തത്തിൽ ഈ രണ്ട് മഹത്തായ ജനാധിപത്യങ്ങളും കൈവരിക്കാനിരിക്കുന്ന നേട്ടങ്ങൾ എന്തെല്ലാമാവുമെന്നതിൽ ആകാംക്ഷയുണ്ടെന്ന് ഋഷി സുനക് പറഞ്ഞു.

'പുതിയ ചുമതലകൾ ഏറ്റെടുക്കുന്ന ഈ അവസരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ച നല്ല വാക്കുകൾക്കും ആശംസകൾക്കും നന്ദി. ഇന്ത്യയും ബ്രിട്ടനും തമ്മിൽ വളരെ വലിയ പങ്കാളിത്തമാണ് നിലനിൽക്കുന്നത്. വരും വർഷങ്ങളിൽ സാമ്പത്തികമേഖലയിലും പ്രതിരോധരംഗത്തും സുരക്ഷമേഖലയിലുമുള്ള പരസ്പര പങ്കാളിത്തത്തിൽ ഈ രണ്ട് മഹത്തായ ജനാധിപത്യങ്ങളും കൈവരിക്കാനിരിക്കുന്ന നേട്ടങ്ങൾ എന്തെല്ലാമാവുമെന്നതിൽ എനിക്ക് ആകാംക്ഷയുണ്ട്' ഋഷി സുനക് ട്വീറ്റ് ചെയ്തു.

Also Read-ഋഷി സുനകിന് പിന്നാലെ അയർലണ്ടിലും ഇന്ത്യൻ വംശജൻ പ്രധാനമന്ത്രി പദത്തിലേക്ക്



സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ചൊവ്വാഴ്ചയാണ് ഋഷി സുനക്കിനെ യുകെ പ്രധാനമന്ത്രിയായി നിയമിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ഋഷി സുനക്. ബ്രിട്ടന്‍റെ 57-ാം പ്രധാനമന്ത്രിയായാണ് ഋഷി സുനക് അധികാരമേറ്റെടുത്തത്.

Also Read-ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യയുടെ ഇന്ത്യൻ പൗരത്വം നികുതി വെട്ടിപ്പിനെന്ന് പ്രതിപക്ഷം; ആരോപണം തള്ളി ഋഷി സുനക്

Glad to speak to @RishiSunak today. Congratulated him on assuming charge as UK PM. We will work together to further strengthen our Comprehensive Strategic Partnership. We also agreed on the importance of early conclusion of a comprehensive and balanced FTA.



കൺസർവേറ്റീവ് പാർട്ടിയിലെ മുഖ്യ എതിരാളിയായിരുന്ന പെന്നി മോർഡന്‍റ് പിൻമാറിയതോടെയാണ് ഋഷി സുനകിന് പ്രധാനമന്ത്രി പദത്തിലേക്ക് വഴിതുറന്നത്. അടുത്ത രണ്ടു വർഷം വരെ ഋഷി സുനകിന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാം. 2024ലാണ് ബ്രിട്ടനിൽ ഇനി പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.
Published by:Jayesh Krishnan
First published: