HOME » NEWS » World » RIVER TURNS WHITE IN WALES AFTER TRUCK CARRYING MILK SPILLS CONTENTS INTO WATER GH

തൂവെള്ള നിറത്തിൽ ഒരു പുഴ; കാരണം ഒരു ട്രക്ക് പുഴയിലേക്ക് മറിഞ്ഞ് ഒഴുകിയത് 15,000 ലിറ്റർ പാൽ

ടൈവി നദിയിലെ വെള്ളം ക്ലീനായി തുടങ്ങിയെന്ന് റിസോഴ്സസ് തന്നെ പിന്നീട് ട്വിറ്ററിൽ അറിയിച്ചു

News18 Malayalam | news18
Updated: April 20, 2021, 3:36 PM IST
തൂവെള്ള നിറത്തിൽ ഒരു പുഴ; കാരണം ഒരു ട്രക്ക് പുഴയിലേക്ക് മറിഞ്ഞ് ഒഴുകിയത് 15,000 ലിറ്റർ പാൽ
milk river
  • News18
  • Last Updated: April 20, 2021, 3:36 PM IST
  • Share this:
ഇന്റർനെറ്റിൽ തപ്പിയാൽ എന്തും കിട്ടും എന്ന് പറയാറുണ്ട് ആളുകൾ. മനോഹരമായ, ഹൃദയഹാരിയായ കഥകൾ മുതൽ ഏറ്റവും വിചിത്രമായ സംഭവങ്ങൾ വരെ നാം ദിവസേനെ സമൂഹ മാധ്യമങ്ങൾ വഴി വായിക്കാറുണ്ട്. ഒരു പുഴയുടെ നിറം വെള്ളയായി മാറുന്നത് സങ്കൽപിച്ചൂ നോക്കൂ, വിശ്വസിക്കാൻ കഴിയുന്നില്ല അല്ലേ? പക്ഷെ, വെയ്ൽസിലെ കർമാർതെൻഷെയറിയാണ് അവിശ്വസനീയമായ ഈ സംഭവം അരങ്ങേറിയത്.

കഴിഞ്ഞ ഏപ്രിൽ 14നാണ് ലാൻവെർദ എന്ന സ്ഥലത്തെ ജനങ്ങൾ ദുലൈസ് നദി വെള്ള നിറമായി മാറിയത് ശ്രദ്ധിച്ചത്. സംഭവത്തിന്റെ കാരണമന്വേഷിച്ച് പോയപ്പോഴാണ് പ്രദേശത്ത് പാൽ വഹിച്ചു കൊണ്ടുപോയ ഒരു ട്രക്ക് മറിഞ്ഞ് പാൽ പുഴയിലേക്ക് ഒഴുകിയിരിക്കുന്നു എന്ന വിവരം ലഭിച്ചത്. പരിസര പ്രദേശങ്ങളിൽ പാൽ വിതരണം നടത്തിയിരുന്ന ആർ ടി സിയുടെ ട്രക്ക് അപകടത്തിൽപ്പെടുകയും വാഹനത്തിന്റെ കണ്ടയ്നറിൽ സൂക്ഷിച്ചിരുന്ന പാൽ നദിയിലേക്ക് ഒഴുകുകയുമായിരുന്നു. യുകെയിലെ പ്രമുഖ പത്രമായ ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്ത വിവരം അനുസരിച്ച് വെയ്ൽസിലെ ഈ നദിയിലേക്ക് നിരവധി ഗാലോൺ പാലാണ് ഒഴുകിയത്. സംഭവത്തെ തുടർന്ന് എമർജൻസി സർവ്വീസ് പ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

When a milk tanker overturns in the river #llanwrda #wales #milk pic.twitter.com/vnyhr5FXBi



COVID 19 | ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന

വെള്ള നിറത്തിലുള്ള നദിയുടെ ചിത്രം ഒരു ട്വിറ്റർ ഉപയോക്താവ് പങ്കുവെച്ചിട്ടുണ്ട്. കേവലം ആറ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഒരു പാലത്തിന്റെ മുകളിൽ നിന്നാണ് പകർത്തിയിരിക്കുന്നത്. വലിയ അളവിലുള്ള വെള്ളം പുഴയിലേക്ക് ഒരുകുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ പങ്ക് വെച്ചിരിക്കുന്നത്.

കമ്മലിന്റെ പരസ്യത്തിൽ ശ്രവണ സഹായി ഉപയോഗിക്കുന്ന മോഡൽ; ബ്രിട്ടീഷ് ഫാഷൻ ബ്രാൻഡിന് അഭിനന്ദനപ്രവാഹം

നിരവധി പേർ ഈ ദൃശ്യങ്ങളെ ചിരിച്ചു തള്ളിയെങ്കിലും കുറച്ചെങ്കിലും പേർ കൂടിയ അളവിലുള്ള പാൽ പുഴയിലൊഴുകിയത് കാരണം കടൽ ജീവികൾക്കുണ്ടായേക്കാവുന്ന ഉപദ്രവങ്ങളെ പറ്റിയും സംസാരിക്കുന്നുണ്ട്.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് നാഷണൽ റിസോഴ്സസ് വെയ്ൽസ് അറിയിച്ചു. പാൽ വഹിക്കുകയായിരുന്ന ഒരു ആർ ടി സി വാഹനം അപകടത്തിൽപ്പെട്ടതു കൊണ്ടാണ് ദുലൈസ് നദി പാൽ വർണത്തിലായതെന്ന് റിസോഴ്സ് അധികൃതർ പറഞ്ഞു. 'ഇതു കാരണം പുഴയുടെ കളർ മാറിയിട്ടുണ്ട്. ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ട്. അവർ അപകടത്തെക്കുറിച്ച് കൂടുതൽ പഠിച്ചു വരികയാണ്,' - നാഷണൽ റിസോഴ്സസ് വെയ്ൽസ് ട്വിറ്ററിൽ കുറിച്ചു.

എന്നാൽ, ടൈവി നദിയിലെ വെള്ളം ക്ലീനായി തുടങ്ങിയെന്ന് റിസോഴ്സസ് തന്നെ പിന്നീട് ട്വിറ്ററിൽ അറിയിച്ചു. ആർ ടി സി അപകടം കാരണം ചുരുങ്ങിയത് 15,000 ലിറ്റർ പാലെങ്കിലും പുഴയിലേക്ക് ഒഴികിയിട്ടുണ്ടാവും എന്നാണ് കണക്ക് കൂട്ടുന്നത്. 'ഇതുവരെ മത്സ്യങ്ങൾ അപകടത്തിൽപ്പെട്ടതായോ ചത്തതായോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, അധികൃതർ കൂടുതൽ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്,' - റിസോഴ്സസ് പറഞ്ഞു.
Published by: Joys Joy
First published: April 20, 2021, 3:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories