• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഹോക്കിടീമിലെ 14 പേര്‍ അപകടത്തില്‍ മരിച്ചു


Updated: April 7, 2018, 9:07 PM IST
ഹോക്കിടീമിലെ 14 പേര്‍ അപകടത്തില്‍ മരിച്ചു

Updated: April 7, 2018, 9:07 PM IST
ടൊറന്റോ: ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് 14 താരങ്ങള്‍ മരിച്ചു. കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസാണ് ടിസ്ഡേലിന് സമീപമാണ് അപകടത്തില്‍പ്പെട്ടത്. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് അപകടത്തില്‍ പെട്ടത്. 28 പേര്‍ ബസില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചു. അപകടത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അനുശോചനം രേഖപ്പെടുത്തി.

വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക സമയം അഞ്ചുമണിക്കാണ് സംഭവം. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായുള്ള യാത്രക്കിടെയായിരുന്നു അപകടം. മരിച്ചവരെല്ലാം 16നും 21നും ഇടയില്‍ പ്രായമുള്ളവരാണ്.
First published: April 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍