നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ചെയ്യാത്ത തെറ്റിന് ജയിലില്‍ കഴിഞ്ഞത് 37 വര്‍ഷങ്ങള്‍; 56-ാം വയസില്‍ ജയില്‍ മോചിതനായി റോബര്‍ട്ട്

  ചെയ്യാത്ത തെറ്റിന് ജയിലില്‍ കഴിഞ്ഞത് 37 വര്‍ഷങ്ങള്‍; 56-ാം വയസില്‍ ജയില്‍ മോചിതനായി റോബര്‍ട്ട്

  1983ല്‍ നടന്ന ഒരു ബലാത്സംഗക്കേസിലും കൊലപാതക കേസിലുമാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്.

  Image AP

  Image AP

  • Share this:
   ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ റോബര്‍ട്ട് ഡുബോയ്‌സ് ജയിലില്‍ കഴിഞ്ഞത് 37 വര്‍ഷമാണ്. 1983ല്‍ നടന്ന ഒരു ബലാത്സംഗക്കേസിലും കൊലപാതക കേസിലുമാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. ടാംബയിലുള്ള ബാര്‍ബറ ഗ്രാംസ് എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം അറസ്റ്റിലായത്.

   കേസില്‍ ദീര്‍ഘനാളായി പരിശോധിക്കാതെ കിടന്നൊരു റേപ്പ് കിറ്റ് ഉണ്ടായിരുന്നു. അതില്‍ നിന്നുമുള്ള ഡിഎന്‍എ സാമ്പിളെടുത്ത് പരിശോധിച്ചതിനെ തുടര്‍ന്നാണ് റോബര്‍ട്ട് കഴിഞ്ഞ ആഗസ്തില്‍ മോചിതനായത്.

   ഡിഎന്‍എ-യില്‍ നിന്നും ബലാത്സംഗത്തിലോ കൊലപാതകത്തിലോ റോബര്‍ട്ടിന് പങ്കില്ല എന്ന് കണ്ടെത്തുകയായിരുന്നു.

   കേസിനാസ്പദമായ സംഭവം നടക്കുന്നത് 1983 ഓഗസ്റ്റ് 19 -ന് ഒരു റെസ്റ്റോറന്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോഴാണ് ഗ്രാംസിനെ ആരോ ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. അന്ന് സംശയം തോന്നിയവരെയെല്ലാം പരിശോധിച്ച കൂട്ടത്തില്‍ റോബര്‍ട്ടും ഉണ്ടായിരുന്നു.

   പെണ്‍കുട്ടിയുടെ കവിളിലെ കടിയേറ്റ പല്ലുകളുടെ ഉടമയെയാണ് അന്വേഷിച്ചത്. അത് റോബര്‍ട്ടിന്റെ പല്ലുകളുമായി സാമ്യമുണ്ട് എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരും ഡെന്റിസ്റ്റുമടക്കം സാക്ഷ്യപ്പെടുത്തിയത്. ഗ്രാംസിന്റെ കൊലപാതകത്തിന് റോബര്‍ട്ടിനെ അല്ലാതെ മറ്റാരെയും അറസ്റ്റ് ചെയ്തിട്ടില്ലായിരുന്നു.

   2020 -ലെ ഡിഎന്‍എ പരിശോധനയില്‍ അത് റോബര്‍ട്ടിന്റേതല്ല എന്നും എന്തിന് പെണ്‍കുട്ടിയുടെ കവിളിലുണ്ടായിരുന്നത് മനുഷ്യര്‍ കടിച്ച അടയാളമല്ല എന്നും കണ്ടെത്തി.

   1980 -ല്‍ റോബര്‍ട്ടിന് വിധിച്ചത് വധശിക്ഷയായിരുന്നു. എന്നാല്‍, പിന്നീട് ഇത് ജീവപര്യന്തമായി മാറ്റുകയായിരുന്നു. പതിനെട്ടാം വയസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ റോബര്‍ട്ട്  56 -ാം വയസിലാണ് കേസില്‍ നിന്നും മുക്തനായിരിക്കുന്നത്.
   Published by:Jayesh Krishnan
   First published:
   )}