• HOME
  • »
  • NEWS
  • »
  • world
  • »
  • അമേരിക്കയിൽ കൊറോണ സ്ഥിരീകരിച്ച ആദ്യരോഗിയെ ചികിത്സിക്കുന്നത് റോബോട്ട്

അമേരിക്കയിൽ കൊറോണ സ്ഥിരീകരിച്ച ആദ്യരോഗിയെ ചികിത്സിക്കുന്നത് റോബോട്ട്

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ മുപ്പതുകാരനാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.

റോബോട്ട്

റോബോട്ട്

  • News18
  • Last Updated :
  • Share this:
    വാഷിംഗ്ടൺ: അമേരിക്കയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യരോഗിയെ ചികിത്സിക്കുന്നത് റോബോട്ട് ഡോക്ടർ. യു എസ് സെന്‍റർ ഫോർ ഡിസീസ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ രോഗം പകരുന്ന സാഹചര്യത്തിലാണ് ചികിത്സയ്ക്കായി റോബോട്ടിനെ നിയോഗിച്ചത്.

    ചൈനയിൽ നിന്ന് മടങ്ങിയെത്തിയ മുപ്പതുകാരനാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. വാഷിംഗ്ടണിലെ എവറെറ്റിലെ ആശുപത്രിയിലാണ് ഇയാൾ ചികിത്സയിൽ കഴിയുന്നത്. ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഇയാളെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

    ഭീതി പടർത്തി കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 80 ആയി


    ഡോ ജോർജ് ഡയസിന്‍റെ നേതൃത്വത്തിലാണ് റോബോട്ടിനെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. സ്റ്റെതസ്കോപ്പും മൈക്രോഫോണും ക്യാമറയും ഘടിപ്പിച്ച റോബോട്ടിനെയാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. അതേസമയം, റോബോട്ട് ചികിത്സ ഫലപ്രദമാണെന്നാണ് അധികൃതർ പറയുന്നത്.

    അതേസമയം, ഐസോലേഷൻ വാർഡിനു പുറത്ത് സുരക്ഷാവസ്ത്രങ്ങൾ ധരിച്ച ജീവനക്കാർ സദാ സമയവും പ്രവർത്തന സന്നദ്ധരായി നിൽപ്പുണ്ട്.
    Published by:Joys Joy
    First published: