"ഹായി, ഞാൻ ലാലുചി റോബോട്ടിന, നിങ്ങളുടെ പേര് എന്താണ്" - 1.4 മീറ്റർ ഉയരമുള്ള റോബോട്ട് കോവിഡ് രോഗികളുടെ ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് പോകുമ്പോൾ അവരോട് ചോദിക്കുന്ന ചോദ്യമാണിത്. മെക്സിക്കോയിലെ ഒരു ആശുപത്രിയിലാണ് ഈ റോബോട്ട് മുഴുവൻസമയ സേവനസന്നദ്ധനായി കൊറോണ വാർഡിലുള്ളത്.
ഇതിന്റെ ഡിസ്പ്ലേ സ്ക്രീനിലൂടെ രോഗികൾക്ക് അവരുടെ ബന്ധുക്കളുമായും ഡോക്ടർമാരുമായും സംസാരിക്കാവുന്നതാണ്. ഇത്തരത്തിൽ രോഗികളുമായി സംസാരിക്കാൻ കഴിയുന്നത് രോഗികൾക്ക് ബന്ധുക്കളുടെയും ഡോക്ടറുടെയും സാന്നിധ്യം ലഭിക്കുന്നതു പോലെയാക്കുന്നു. മാത്രമല്ല,
കോവിഡ് മഹാമാരിയുടെ ഭീതിയിൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുക കൂടിയാണ് ഇത്. ജൂലൈയിലാണ് കൊറോണ വൈറസ് രോഗികൾക്ക് ഒരു കോ-തെറാപ്പിസ്റ്റ് ആയി റോബോട്ട് ആശുപത്രിയിൽ നിയമിതമായത്.
You may also like:ആത്മഹത്യ ചെയ്ത അനു മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന്റെ ഇര'; ഷാഫി പറമ്പിൽ [NEWS]24 മണിക്കൂറിനിടെ 78,761 പോസിറ്റീവ് കേസുകൾ; ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ഒറ്റദിന കണക്കുമായി ഇന്ത്യ [NEWS] ഓണം അന്താരാഷ്ട്ര ഉത്സവംമൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി [NEWS]
അതിനുശേഷം, ഇതുവരെ 160 ഓളം ദൗത്യമാണ് ഈ റോബോട്ട് പൂർത്തീകരിച്ചത്. ഒറ്റപ്പെടൽ മൂലമുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കുന്നതിന് ശാന്തമായ ശബ്ദങ്ങൾ ഉണ്ടാക്കാനും ഇതിന് കഴിയും. രോഗികളുടെ മാനസികാരോഗ്യം മികച്ച രീതിയിൽ നിലനിർത്താനും റോബോട്ട് സഹായിക്കുന്നെന്ന് ആശുപത്രിയിലെ ജീവനക്കാരിയായ സാന്ദ്ര മുനോസ് പറഞ്ഞു. ഇതുവരെ 60,000 ആളുകളാണ് കോവിഡ് ബാധിച്ച് മെക്സിക്കോയിൽ കൊല്ലപ്പെട്ടത്.
ആളുകളെ സെൻസറുകൾ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയുന്ന വിധത്തിലാണ് റോബോട്ട് തയ്യാറാക്കിയിരിക്കുന്നത്. കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന നിരവധിയാളുകളുടെ പ്രതീക്ഷ കൂടിയാണ് ഈ റോബോട്ട്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരെ കാണാൻ ആശുപത്രിയിലേക്ക് ബന്ധുക്കൾക്കാർക്കും പ്രവേശനമില്ല. ഈ സാഹചര്യത്തിൽ റോബോട്ട് മുഖേനയാണ് ഇവർ വീട്ടുകാരുമായി സംസാരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.