നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Accident | കൂറ്റന്‍ പാറയുടെ ഒരു ഭാഗം അടര്‍ന്ന് ബോട്ടുകള്‍ക്ക് മുകളിലേക്ക് വീണു; ഏഴു വിനോദ സഞ്ചാരികള്‍ മരിച്ചു

  Accident | കൂറ്റന്‍ പാറയുടെ ഒരു ഭാഗം അടര്‍ന്ന് ബോട്ടുകള്‍ക്ക് മുകളിലേക്ക് വീണു; ഏഴു വിനോദ സഞ്ചാരികള്‍ മരിച്ചു

  കൂറ്റന്‍ പാറ അടര്‍ന്ന് രണ്ടു ബോട്ടുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു.

  • Share this:
   വിനോദ സഞ്ചാര കേന്ദ്രത്തില്‍ കൂറ്റന്‍പാറ അടര്‍ന്ന് വീണു ഏഴു മരണം. ബ്രസീലിലെ സുല്‍ മിനാസ് വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം. മിനാസ് ഗെറൈസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപിറ്റോലിയോ കാന്യോണിലാണ് സംഭവം. കൂറ്റന്‍ പാറ അടര്‍ന്ന് രണ്ടു ബോട്ടുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു.

   അപകടത്തില്‍ ഏഴു പേര്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തില്‍ രണ്ടു ബോട്ടുകള്‍ തകര്‍ന്നു. ബോട്ടുകളില്‍ നിറയെ വിനോദ സഞ്ചാരികളുമുണ്ടായിരുന്നു.


   പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ് എന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാഴ്ചയോളം കനത്ത മഴയെ തുടര്‍ന്ന് ഇവിടെ ബോട്ടിംഗ് നിരോധിച്ചിരുന്നു. പിന്നീടാണ് തുറന്നത് അപ്പോഴാണ് അപകടം.

   Blue Sapphire | 310 കിലോ ഗ്രാം ഭാരം; ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി രൂപ

   കൊളംബോ: ശ്രീലങ്കയില്‍ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി രൂപ(പത്തു കോടി യുഎസ് ഡോളര്‍) വാഗ്ദാനം. വിഷയത്തില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും ചുമതലയുള്ള മന്ത്രി ലോഹന്‍ രത്വാത് പറഞ്ഞു. 'ക്യൂന്‍ ഓഫ് ഏഷ്യ' എന്നാണ് രത്‌നത്തിന് പേര് നല്‍കിയിരിക്കുന്നത്.

   കണ്ടെത്തി മൂന്നുമാസത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് രത്‌നത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. 310 കിലോഗ്രാമാണ് ഭാരം. രത്‌നങ്ങളുടെ നഗരം എന്നറിയപ്പെടുന്ന രത്‌നപുരയില്‍ നിന്ന് കണ്ടെത്തിയിരുന്നു. സ്വകാര്യഭൂമിയില്‍ നിന്നായിരുന്നു കണ്ടെത്തിയിരുന്നു.

   നിലവില്‍ ശ്രീലങ്കന്‍ ദേശീയ രത്‌ന ആഭരണ അതോറിറ്റിയുടെ ലാബിലാണ് സൂക്ഷിച്ചിട്ടുള്ളത്. രത്‌നത്തിന് 1486 കോടി രൂപ മൂല്യമുണ്ടെന്ന് ഫ്രഞ്ച് രത്‌ന ഗവേഷകര്‍ പറഞ്ഞിരുന്നു. ചൈന, യുഎസ് രാജ്യങ്ങളില്‍ നിന്ന് വന്‍കിട കച്ചവടക്കാര്‍ രത്‌നം സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
   Published by:Jayesh Krishnan
   First published: