ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസ്സിക്ക് നേരെ റോക്കറ്റ് ആക്രമണം. എംബസിക്ക് സമീപം നിരവധി റോക്കറ്റുകൾ പതിച്ചതായി അമേരിക്കൻ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തിൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കൃത്യമായി എന്താണ് സംഭവിച്ചതെന്നും എത്ര റോക്കറ്റുകൾ ആക്രമിച്ചെന്ന് വ്യക്തമല്ലെന്നും യുഎസ് വൃത്തവും സമീപത്തുള്ള ഒരു പാശ്ചാത്യ നയതന്ത്രജ്ഞനും എഎഫ്‌പിയോട് പറഞ്ഞു. ഇറാഖിലെ യുഎസ് സൈനികരേയും എംബസിയും ലക്ഷ്യമിട്ട് ഒക്ടോബറിന് ശേഷമുണ്ടാകുന്ന 19-ാമത്തെ ആക്രമണമാണിത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഇറാഖിന്റെ പിന്തുണയുള്ള ഗ്രൂപ്പുകളെയാണ് യുഎസ് സംശയിക്കുന്നത്. ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ അതീവസുരക്ഷാ മേഖലയിലാണ് റോക്കറ്റുകള്‍ പതിച്ചിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.