ഇറാഖിലെ അമേരിക്കൻ എംബസിക്ക് സമീപം റോക്കറ്റാക്രമണം; അഞ്ച് റോക്കറ്റുകൾ പതിച്ചതായി റിപ്പോർട്ട്

ഇറാഖിലെ യുഎസ് സൈനിക സാന്നിധ്യത്തിനെതിരെ രണ്ട് ദിവസം മുൻപ് ബാഗ്ദാദിൽ വൻ പ്രതിഷേധ റാലി നടന്നിരുന്നു.

News18 Malayalam | news18-malayalam
Updated: January 27, 2020, 7:29 AM IST
ഇറാഖിലെ അമേരിക്കൻ എംബസിക്ക് സമീപം റോക്കറ്റാക്രമണം; അഞ്ച് റോക്കറ്റുകൾ പതിച്ചതായി റിപ്പോർട്ട്
News18 Malayalam
  • Share this:
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്കു സമീപം റോക്കറ്റാക്രമണം. അഞ്ച് റോക്കറ്റുകളാണ് എംബസിക്കു സമീപം ഞായറാഴ്ച രാത്രി പതിച്ചതെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. മൂന്ന് കാത്യുഷ റോക്കറ്റുകൾ ഉന്നത സുരക്ഷാ മേഖലയിൽ പതിച്ചതായി സുരക്ഷാ സേനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. വിദേശ രാജ്യങ്ങളുടെ എംബസി ഉൾപ്പെട്ട ഗ്രീൻ സോണിലായിരുന്നു റോക്കറ്റാക്രമണം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമണത്തിന്റേതെന്ന് കരുതുന്ന വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. വേഗം സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറണം എന്ന് വിളിച്ചുപറയുന്നതും വീഡിയോയിൽ കേൾക്കാം.

ഇറാഖിലെ യുഎസ് സൈനിക സാന്നിധ്യത്തിനെതിരെ രണ്ട് ദിവസം മുൻപ് ബാഗ്ദാദിൽ വൻ പ്രതിഷേധ റാലി നടന്നിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായ ആക്രമണം എംബസിക്ക് സമീപമുണ്ടായിരുന്നു. മൂന്നു റോക്കറ്റുകളാണ് അന്ന് പതിച്ചത്. ഇത്തവണ എംബസിക്കു തൊട്ടടുത്താണ് റോക്കറ്റ് പതിച്ചതെന്നാണ് റിപ്പോർട്ടുകൾ. ‌ടൈഗ്രിസ് നദിയുടെ പടിഞ്ഞാറൻ തീരത്താണ് വിദേശ എംബസികൾ സ്ഥിതി ചെയ്യുന്ന ഗ്രീൻ സോൺ. ഇവിടെ നിന്ന് വലിയ ശബ്ദം കേട്ടതായി വിദേശ മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസത്തെ ഇടവേളയ്ക്കിടെയുണ്ടായ ആക്രമണങ്ങൾ മേഖലയിലെ സംഘർഷത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്.

Also Read-  ഹെലികോപ്ടർ അപകടം: ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയന്റും മകളും ഉള്‍പ്പെടെ 9 പേർ കൊല്ലപ്പെട്ടു

ഇറാന്റെ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ ജനുവരി മൂന്നിന് ഇറാഖിൽ യുഎസ് വ്യോമാക്രമണത്തിൽ വധിച്ചതിനെത്തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്. എട്ടിന് ഇറാഖിലെ യുഎസിന്റെ സൈനികത്താവളത്തിനുനേരെ ഇറാന്റെ ആക്രമണവുമുണ്ടായിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യം വച്ചല്ലാതെ ഒരു മേഖലയിലേക്ക് തുടരെ റോക്കറ്റുകൾ വന്നുവീഴുംവിധമാണ് കാത്യുഷ ലോഞ്ചറിന്റെ പ്രവർത്തനം. അതിവേഗത്തിൽ റോക്കറ്റുകളയയ്ക്കാനും സാധിക്കും.രണ്ടാംലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ഉപയോഗിച്ചിരുന്നതാണ് ഇവ.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 27, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍