മരിയോപോൾ: നാനൂറോളം പേർ അഭയാർത്ഥികളായി കഴിയുന്ന സ്കൂളിൽ റഷ്യയുടെ ബോംബാക്രമണം. മരിയോപോളിലെ ആർട് സ്കൂളിലാണ് റഷ്യ ബോംബാക്രമണം നടത്തിയത്. ആക്രമണം നടന്ന വിവരം മരിയോപോളിലെ സിറ്റി കൗൺസിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ശനിയാഴ്ച്ച നടന്ന ആക്രമണത്തിൽ ആളപായമുണ്ടോയെന്ന് ഇനിയും വ്യക്തമല്ല. കെട്ടിടം തകർന്നതായും അവശിഷ്ടങ്ങൾക്കടിയിൽ ആളുകളുണ്ടെന്നും കൗൺസിൽ അറിയിച്ചിട്ടുണ്ട്. ആക്രമണത്തിൽ സ്കൂൾ കെട്ടിടം പൂർണമായും തകർന്നുവെന്നാണ് റിപ്പോർട്ടുകൾ.
Latest Defence Intelligence update on the situation in Ukraine - 20 March 2022
അതേസമയം, യുക്രൈനിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹം തുടരുകയാണ്. ഫെബ്രുവരി 24 ന് യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം 3.3 ദശലക്ഷത്തിലധികം അഭയാർത്ഥികൾ യുക്രെയ്നിൽ നിന്ന് പാലായനം ചെയ്തിട്ടുണ്ട്. ഏകദേശം 6.5 മില്യൺ ആളുകൾ രാജ്യത്തിനുള്ളിൽ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടതായി കരുതപ്പെടുന്നു.
കിഴക്കൻ യുക്രെയിനിൽ റഷ്യൻ സൈന്യം നിരവധി നഗരങ്ങൾ വളയുന്നത് തുടരുകയാണെന്നും നഗരപ്രദേശങ്ങളിൽ ഷെല്ലാക്രമണം തുടരുമെന്നും യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതിനിടയിൽ, മുൻനിര പ്രദേശങ്ങൾ വിട്ടുപോകാൻ സിവിലിയന്മാരെ സഹായിക്കുന്നതിനായി ഏഴ് മാനുഷിക ഇടനാഴികൾ ഞായറാഴ്ച തുറക്കുമെന്ന് യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് അറിയിച്ചു. ഫെബ്രുവരി 24 ന് റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം സംഘർഷ പ്രദേശങ്ങളിൽ നിന്ന് 190,000 ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.