• HOME
  • »
  • NEWS
  • »
  • world
  • »
  • War In Ukraine: ആക്രമണം കടുപ്പിച്ച് റഷ്യ; കീവ് നഗരം വളഞ്ഞ് റഷ്യൻ സേന

War In Ukraine: ആക്രമണം കടുപ്പിച്ച് റഷ്യ; കീവ് നഗരം വളഞ്ഞ് റഷ്യൻ സേന

റഷ്യയെ അവസാനം വരെയും പ്രതിരോധിക്കുമെന്നും താൻ രാജ്യം വിട്ടു പോകില്ലെന്നും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു

Russia-Ukraine

Russia-Ukraine

  • Share this:
    കീവ്: യുക്രെയ്ൻ അധിനിവേശത്തിൽ തലസ്ഥാന നഗരമായ കീവിന് സമീപത്തെത്തി റഷ്യൻ സേന. മെലിറ്റോപോളിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യ അവകാശപ്പെടുന്നു. സൈന്യം മെലിറ്റോപോൾ നഗരം പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. കീവ് നഗരത്തിന് സമീപം റഷ്യൻ സേന എത്തിയതായാണ് വിവരം. ഇന്നും കീവ് നഗരത്തിന് ചുറ്റിലുമായി നിരവധി തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടു.

    അതിനിടെ റഷ്യൻ സൈന്യത്തിന്റെ റോക്കറ്റ് ലോഞ്ചറുകൾ തകർത്തെന്ന അവകാശവാദവുമായി യുക്രെയ്ൻ രംഗത്തെത്തി. യുക്രെയ്നിലെ ഖാർകിവിൽ "Z" എന്ന അക്ഷരം വരച്ച റഷ്യൻ സൈന്യത്തിന്റെ ഒന്നിലധികം റോക്കറ്റ് ലോഞ്ചറുകൾ നശിപ്പിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്.

    അവസാനം വരെയും റഷ്യയെ പ്രതിരോധിക്കും

    അതേസമയം റഷ്യയെ അവസാനം വരെയും പ്രതിരോധിക്കുമെന്നും താൻ രാജ്യം വിട്ടു പോകില്ലെന്നും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു. ഇന്ന് രാവിലെ, സെൻട്രൽ കീവിൽ നിന്ന് മറ്റൊരു വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ തെറ്റായപ്രചരണങ്ങളെ തള്ളിക്കളയുന്നുണ്ട്. "ഇന്റർനെറ്റിൽ ധാരാളം തെറ്റായ വിവരങ്ങൾ ഉണ്ട്, ആയുധം താഴെയിടാൻ ഞാൻ ഞങ്ങളുടെ സൈന്യത്തോട് ആവശ്യപ്പെടുന്നതായുള്ള പ്രചരണം തെറ്റാണ്" അദ്ദേഹം പറഞ്ഞു. "ഞങ്ങൾ ഇവിടെ ഉണ്ട്. ഞങ്ങൾ ആയുധം താഴെ വയ്ക്കാൻ പോകുന്നില്ല. ഞങ്ങൾ രാജ്യത്തെ സംരക്ഷിക്കും''- സെലെൻസ്കി പറഞ്ഞു.

    ഇപ്പോൾ നടക്കുന്നത് പുടിന്റെ യുദ്ധമാണെന്നും അത് ലജ്ജാകരമാണെന്നും ഇന്ത്യയിലെ ജർമ്മൻ അംബാസഡർ വാൾട്ടർ ജെ. ലിൻഡ്നർ പറഞ്ഞു. സാമ്പത്തിക ഉപരോധങ്ങളുമായി ഞങ്ങൾ മറുപടി നൽകിയിട്ടുണ്ട്. ഒരു രാജ്യം മറ്റൊരു രാജ്യത്ത് അധിനിവേശം നടത്തുന്നത് അനുവദിക്കാനാവില്ല. അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു അന്താരാഷ്ട്ര സമൂഹമാണ് നമുക്ക് വേണ്ടതെന്നും യുക്രെയ്ൻ പ്രതിസന്ധിയെക്കുറിച്ച് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ പറഞ്ഞു.

    Also Read- War in Ukraine| റഷ്യൻ സൈന്യം കീവിൽ; യുക്രെയ്ൻ പുടിനുമായി ഒത്തുതീർപ്പിന് തയ്യാറാകും

    അതിനിടെ റഷ്യ നമ്മുടെ സുഹൃത്ത് എന്നാൽ സുഹൃത്ത് തെറ്റ് ചെയ്താൽ തിരുത്തണമെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. നമ്മുടെ പ്രതികൂല സാഹചര്യങ്ങളിൽ റഷ്യ നമുക്കൊപ്പം നിന്നു, എന്നാൽ ഒരു സുഹൃത്ത് തെറ്റ് ചെയ്താൽ, നമ്മൾ അവരെ തിരുത്തണം. ഒരു വശത്ത് ജനാധിപത്യത്തിനായി വാദിക്കുകയും മറ്റുള്ളവർ ഏകാധിപത്യ മാർഗത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇന്ത്യ അതിന്റെ പക്ഷം തിരഞ്ഞെടുക്കണമെന്നും മനീഷ് തിവാരി പറഞ്ഞു.

    Summary- Russian troops near the capital, Kiev, during the Ukrainian occupation. Russia claims control of Melitopol The Russian Defense Ministry said troops had captured the city of Melitopol. It is reported that the Russian army arrived near the city of Kiev. Even today, explosions are heard several times around the city of Kiev.
    Published by:Anuraj GR
    First published: