മോസ്കോ: റഷ്യന്‍ സ്പേസ് ഏജന്‍സി അവരുടെ റോക്കറ്റില്‍ നിന്നും വിവിധ രാജ്യങ്ങളുടെ പതാകകള്‍(Flags) നീക്കം ചെയ്തു. യുഎസ്എ, യുകെ, ജപ്പാന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പതാകകളാണ് നീക്കം ചെയ്തത്. റഷ്യന്‍ സ്പേസ് ഏജന്‍സിയായ റോസ്കോസ്മോസ് മേധാവി ദിമിത്രി റോഗോസിന്‍ ആണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
അതേസമയം റോക്കറ്റില്‍ ഇന്ത്യന്‍ പതാക നിലനിര്‍ത്തുകയും ചെയ്തു. സോയൂസ് റോക്കറ്റില്‍ നിന്നാണ് രാജ്യങ്ങളുടെ പതാക നീക്കം ചെയ്തത്. റഷ്യയ്ക്ക് മുന്നില്‍ ഉപരോധം ഏര്‍പ്പെടുത്തുകയും അവര്‍ക്കെതിരായ പ്രമേയം യുഎന്‍ പൊതുസഭയില്‍ അടക്കം പിന്താങ്ങുകയും ചെയ്ത രാജ്യങ്ങളുടെ പതാകയാണ് റോക്കറ്റില്‍ നിന്നും റഷ്യ മാറ്റിയത്.
പതാക കാണാനാകാത്ത വിധം പൂര്‍ണ്ണമായും മറയ്ക്കുന്നതും വീഡിയോയില്‍ കാണാം. ചില രാജ്യങ്ങളുടെ പതാകകള്‍ ഇല്ലെങ്കില്‍ ഞങ്ങളുടെ റോക്കറ്റ് കൂടുതല്‍ മനോഹരമായി കാണപ്പെടുമെന്ന് റോഗോസിന്‍ വീഡിയോയ്ക്കൊപ്പം കുറിച്ചു. വെള്ളിയാഴ്ചയാണ് റോക്കറ്റിന്റെ വിക്ഷേപണം.
Стартовики на Байконуре решили, что без флагов некоторых стран наша ракета будет краше выглядеть. pic.twitter.com/jG1ohimNuX
സാധാരണ ബഹിരാകാശ റോക്കറ്റുകളില്‍ മറ്റ് ബഹിരാകാശ പങ്കാളികളായ രാജ്യങ്ങളുടെ പതാക പതിക്കുന്ന പതിവുണ്ട്. എന്നാല്‍ യുക്രെയിനിലെ റഷ്യന്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ റഷ്യയ്ക്കെതിരെ വിവിധ ലോകരാജ്യങ്ങള്‍ ഉപരോധവുമായി രംഗത്തുണ്ട്. എന്നാല്‍ യുക്രെയിന് അധിനിവേശത്തില്‍ യുഎന്‍ സുരക്ഷകൗണ്‍സിലില്‍ അടക്കം ഇന്ത്യ നിക്ഷ്പക്ഷ നിലപാടാണ് എടുത്തത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.