മദ്യപാനികളെ പിടികൂടാൻ ഇനി ഊതിക്കലല്ല; ബ്രീത്ത് അനലൈസർ വാഹനങ്ങളിൽ ഘടിപ്പിക്കാൻ റഷ്യ!

വാഹന നിർമ്മാണഘട്ടത്തിൽ തന്നെ ഈ ഉപകരണം ഘടിപ്പിക്കണമെന്നാണ് പ്രമുഖ വാഹനനിർമ്മാതാക്കളോട് സർക്കാർ ആവശ്യപ്പെടുന്നത്

News18 Malayalam | news18-malayalam
Updated: July 30, 2020, 8:06 PM IST
മദ്യപാനികളെ പിടികൂടാൻ ഇനി ഊതിക്കലല്ല; ബ്രീത്ത് അനലൈസർ വാഹനങ്ങളിൽ ഘടിപ്പിക്കാൻ റഷ്യ!
istock
  • Share this:
മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ അത്യാധുനിക മാർഗങ്ങൾ പരിഗണിച്ച് റഷ്യ. ബ്രീത്ത് അനലൈസർ ഉപയോഗിച്ച് ഊതിപ്പിക്കുന്ന രീതി മാറ്റി, വാഹനങ്ങളിൽ ഘടിപ്പിക്കാവുന്ന ബ്രീത്ത് അനലൈസറാണ് റഷ്യ പരിഗണിക്കുന്നത്. വാഹന നിർമ്മാണഘട്ടത്തിൽ തന്നെ ഈ ഉപകരണം ഘടിപ്പിക്കണമെന്നാണ് പ്രമുഖ വാഹനനിർമ്മാതാക്കളോട് ആവശ്യപ്പെടുന്നത്. 2020 അവസാനത്തോടെ ഈ പദ്ധതി നടപ്പാക്കുകയാണ് റഷ്യയിലെ വ്യവസായ മന്ത്രാലയം ലക്ഷ്യിടുന്നത്.

അതേസമയം ഈ വാർത്തയോട് ഔദ്യോഗികമായി പ്രതികരിക്കാൻ റഷ്യ തയ്യാറായില്ല. റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ റഷ്യ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വാഹനാപകട കണക്കുകളിൽ സ്ഥിതി മെച്ചപ്പെടുത്തിയെങ്കിലും കഴിഞ്ഞ വർഷം 17,000 റഷ്യക്കാർ റോഡപകടങ്ങളിൽ മരിച്ചു, ഇത് മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്നതാണ്.

ബ്രീത്ത് അനലൈസറുകൾ ഘടിപ്പിക്കുന്നത് കാർ‌ നിർമ്മാതാക്കളുടെ ചെലവ് വർദ്ധിപ്പിക്കും. മാത്രമല്ല പകർച്ചവ്യാധി കാരണം പുതിയ കാറുകൾ‌ക്ക് ഡിമാൻ‌ഡ് നേരിടുന്ന സമയമായതിനാൽ നിരവധി കാർ‌ നിർമ്മാതാക്കൾ‌ ഇതിനെ എതിർക്കുകയും ചെയ്യും. റഷ്യയിൽ വാഹനങ്ങളിൽ ബ്രീത്ത് അനലൈസർ ഘടിപ്പിക്കാൻ റഷ്യൻ സർക്കാർ നേരത്തെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
TRENDING:Covid 19 Lockdown | തമിഴ്നാട്ടിലും ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി; കുറച്ച് ഇളവുകൾ അനുവദിച്ചു[NEWS]രാമക്ഷേത്ര ഭൂമി പൂജയിൽ പങ്കെടുക്കേണ്ട പുരോഹിതന് കോവിഡ്; 16 സുരക്ഷാജീവനക്കാർക്കും രോഗം[NEWS]കോവിഡ് ടെസ്റ്റിനായി യുവതിയുടെ യോനീസ്രവം എടുത്തു; ലാബ് ടെക്നീഷ്യനെതിരെ ബലാത്സംഗ കുറ്റം[NEWS]
മദ്യപാനത്തിൽ കുപ്രസിദ്ധിയുള്ളവരാണ് റഷ്യക്കാർ. അവിടുത്തെ അപകടങ്ങളിൽ ഭൂരിഭാഗവും മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാകുന്നതാണ്.

ലോകത്ത് 2003 മുതൽ 2016 വരെ മദ്യപാനം 43% കുറഞ്ഞുവെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനം. എന്നാൽ
റഷ്യയിൽ മദ്യപിക്കുന്നവരുടെ എണ്ണം ഇപ്പോഴും വളരെ കൂടുതലാണ്.
Published by: Anuraj GR
First published: July 30, 2020, 8:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading