മോസ്കോ: യുക്രെയിനില്‍(Ukraine) ആണവയുദ്ധ ഭീഷണി ഉയര്‍ത്തുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോ. ഒരു കാരണവശാലും പ്രകോപനം സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം ലോകമഹായുദ്ധം ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ളതാകുമെന്ന് വ്യക്തമാണ്.
ആണവയുദ്ധത്തെ കുറിച്ചുള്ള ചിന്തകള്‍ നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്നത് പടിഞ്ഞാറന്‍ രാഷ്ട്രീയക്കാരുടെ തലയ്ക്കുള്ളിലാണ്. അത് റഷ്യക്കാരുടെ തലയില്‍ കെട്ടിവയ്ക്കെണ്ടെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതിനു പിന്നാലെ തങ്ങളുടെ സൈന്യത്തോട് ആണവ യുദ്ധത്തിന് തയ്യാറെടുക്കാന്‍ പുടിന് നിര്‍ദേശിച്ചിരുന്നു. അതേസമയം അടിയന്തരമായി യുക്രെയ്ന് വിടണമെന്ന് റഷ്യയോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭുടെ പൊതുസഭ. പ്രത്യേക അടിയന്തര യോഗത്തിന് ശേഷമാണ് പ്രമേയം പാസാക്കിയത്.
റഷ്യയ്ക്കെതിരായ പ്രമേയത്തെ 141 രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍ 5 രാജ്യങ്ങള്‍ എതിര്‍ത്തു. 35 രാജ്യങ്ങളില്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഇന്ത്യ വിട്ടു നിന്നു. ആകെ 193 അംഗങ്ങളാണുള്ളത്. ചൈനയും ഇന്ത്യയും ഉള്‍പ്പടെ 35 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത്.
അതേസമയം കീവില്‍ ആക്രമണം ശക്തമാക്കുകയാണ് റഷ്യ. റഷ്യന്‍ സേനയുടെ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയതിന് പിന്നാലെയാണ് നാല് സ്ഫോടനങ്ങള്‍ ഉണ്ടായി.
ആദ്യ രണ്ടെണ്ണം നഗരമധ്യത്തിലാണ്, മറ്റുള്ളവ ദ്രുഷ്ബി നരോഡോവ് മെട്രോ ഏരിയയിലാണ്. പെചെര്സ്കി ജില്ല, പോസ്നാക്കി, ഗൊലോസെവ്സ്കി എന്നിവിടങ്ങളിലും സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.