ഇന്റർഫേസ് /വാർത്ത /World / കോടിക്കണക്കിന് ഇന്ത്യന്‍ രൂപ തങ്ങളുടെ പക്കലുണ്ടെന്ന് റഷ്യ; അത്രയും ഉപയോഗിക്കാനാകില്ലെന്നും വെളിപ്പെടുത്തൽ

കോടിക്കണക്കിന് ഇന്ത്യന്‍ രൂപ തങ്ങളുടെ പക്കലുണ്ടെന്ന് റഷ്യ; അത്രയും ഉപയോഗിക്കാനാകില്ലെന്നും വെളിപ്പെടുത്തൽ

ഗോവയിലെ ഷാങ്ഹായി കോപ്പറേഷൻ സമ്മേളനത്തിനിടെയാണ് ലാവ്രോവിന്റെ പ്രതികരണം.

ഗോവയിലെ ഷാങ്ഹായി കോപ്പറേഷൻ സമ്മേളനത്തിനിടെയാണ് ലാവ്രോവിന്റെ പ്രതികരണം.

ഗോവയിലെ ഷാങ്ഹായി കോപ്പറേഷൻ സമ്മേളനത്തിനിടെയാണ് ലാവ്രോവിന്റെ പ്രതികരണം.

  • Share this:

കോടിക്കണക്കിന് തങ്ങളുടെ കൈവശം ഉണ്ടെന്നും എന്നാൽ അവ പൂർണമായും ഉപയോഗിക്കാൻ കഴിയില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്രോവ്. ഗോവയിലെ ഷാങ്ഹായി കോപ്പറേഷൻ സമ്മേളനത്തിനിടെയാണ് ലാവ്രോവിന്റെ പ്രതികരണം. ഇതൊരു വലിയ പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ” ഈ പണം ഞങ്ങൾക്ക് ഉപയോഗിക്കണം. അതിന് ഈ രൂപ മറ്റൊരു കറൻസിയിലേക്ക് മാറ്റണം. അക്കാര്യമാണ് ഇപ്പോൾ ചർച്ച ചെയ്ത് കൊണ്ടിരിക്കുന്നത്,’ ലാവ്രോവ് പറഞ്ഞു.

2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ 11 മാസങ്ങളിൽ റഷ്യയിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി 11.6 ശതമാനം കുറഞ്ഞ് 2.8 ഡോളറായിരുന്നു. എന്നാൽ ഇറക്കുമതി ഏകദേശം അഞ്ചിരട്ടിയായി ഉയർന്നിരുന്നു. ഏകദേശം 41.56 ബില്യൺ ഡോളറായി ഇറക്കുമതി ഉയർന്നിരുന്നുവെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.

Also Read-‘ഇന്ത്യാ സന്ദര്‍ശനം വിജയം’; പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി

റഷ്യ-ഉയുക്രൈൻ സംഘർഷ സമയത്ത് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലിന് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യയിൽ നിന്നുള്ള റിഫൈനർമാർ വിലക്കുറവുള്ള റഷ്യൻ ക്രൂഡ് ഓയിൽ ധാരാളമായി വാങ്ങിയതോടെയാണ് ഇറക്കുമതിയിൽ ഈ കുതിപ്പുണ്ടായത്. റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ഏപ്രിലിൽ മാത്രം ഒരു ദിവസം 1.68 ദശലക്ഷം ബാരൽ എന്ന റെക്കോർഡ് നേട്ടത്തിലെത്തിയിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അതേസമയം റഷ്യൻ ബാങ്കുകൾക്ക് മേലുള്ള നിരോധനം, സ്വിഫ്റ്റ് സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകൾക്കുള്ള നിരോധനം എന്നിവയ്ക്ക് പിന്നാലെ ഇന്ത്യയെ ദേശീയ കറൻസിയിൽ വ്യാപാരം ചെയ്യാൻ റഷ്യ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ യുദ്ധത്തിന് ശേഷം എല്ലാ പദ്ധതികളിലും പ്രതിസന്ധികൾ രൂക്ഷമാകുകയായിരുന്നു.

Also Read-‘ഇതാണ് യുക്രൈന്റെ യഥാര്‍ത്ഥ മുഖം’; കാളി ദേവിയെ ആക്ഷേപിക്കുന്ന ചിത്രം പങ്കുവച്ച യുക്രൈനെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം

റഷ്യൻ വ്യാപാരത്തിലെ അസന്തുലിതാവസ്ഥ മരവിച്ച ഫണ്ടുകളുടെ അളവ് പതിനായിരക്കണക്കിന് ഡോളറിലെത്തിക്കാൻ സഹായിക്കുമെന്നാണ് സാമ്പത്തിക വികസന മന്ത്രാലയത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ഇക്കണോമിക്‌സ് ആൻഡ് ഫിനാൻസ് ഡയറക്ടർ അലക്‌സാണ്ടർ നോബൽ പറഞ്ഞത്.

എന്നാൽ ഇന്ത്യയിലെ വ്യാപാര സ്ഥിതി കൂടുതൽ വഷളാക്കും. ഇത് മൂന്നാം ലോക രാജ്യങ്ങളുമായുള്ള ഇടപാടുകൾ ഇല്ലാതാക്കുന്നതിനുള്ള സാധ്യത കുറയ്ക്കുമെന്നുമാണ് റിപ്പോർട്ട്. ഇന്ത്യയ്ക്ക് ആയുധങ്ങളും സൈനിക ഹാർഡ് വെയറുകളും ധാരാളമായി വിതരണം ചെയ്യുന്ന രാജ്യമാണ് റഷ്യ. എന്നാൽ രണ്ട് ബില്യൺ ഡോളറിലധികം വരുന്ന ആയുധങ്ങളുടെ പേയ്‌മെന്റ് ഒരു വർഷമായി സ്തംഭിച്ചിരിക്കുകയാണ്. ഉപരോധ ഭീഷണി കാരണം ബിൽ ഡോളറിൽ അടയ്ക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. സാധനങ്ങളുടെയും സേവനങ്ങളുടെയും വിൽപനക്ക് രൂപ സ്വീകരിക്കാൻ റഷ്യ വൈമുഖ്യം കാണിക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം വിലക്കുറവുള്ള ക്രൂഡ് ഓയിലിന്റെ പേയ്‌മെന്റ് തീർക്കാൻ ഇന്ത്യൻ ഓയിൽ റിഫൈനറിമാർ യുഎഇ ദിർഹം , റൂബിൾസ്, രൂപ എന്നിവ ഉപയോഗിക്കുന്നുണ്ട്. കൂടാതെ റഷ്യൻ ബാങ്കുകളിൽ പ്രത്യേകം വോസ്‌ട്രോ അക്കൗണ്ടുകൾ എടുക്കാനും ഇന്ത്യൻ പണമിടപാടുകാർ ശ്രമിക്കുന്നുണ്ട്. ക്രൂഡ് ഓയിൽ ഒഴുക്ക് നിലനിർത്താനും ഇന്ത്യൻ രൂപയിൽ വിദേശവ്യാപാരം സാധ്യമാക്കാനുമാണ് ഈ നടപടി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

First published:

Tags: India, Russia