ന്യൂയോര്‍ക്ക്: യുക്രെയ്നില്‍ റഷ്യ(Ukraine-Russia) നടത്തുന്ന ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ(Joe Biden) പരിഹസിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്(Donald Trump). താനായിരുന്നു പ്രസിഡന്റ് എങ്കില്‍ ഇത്തരമൊരു ആക്രമണം നടക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബൈഡനെ വെറും ചെണ്ട പോലെ പുടിന് കൊട്ടുന്നുവെന്ന് ട്രംപ് പരിഹസിച്ചു. ഇത് കാണാന്‍ ഒട്ടും സുഖകരമായ കാഴ്ചയല്ലെന്നും ട്രംപ് പറഞ്ഞു.
യുക്രെയ്ന് പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കിയെ ധീരനെന്ന് വിളിച്ചാണ് ട്രംപ് പുകഴ്ത്തിയത്. റഷ്യ നടത്തുന്നത് മാനവികതയ്ക്ക് നേരെയുള്ള അതിക്രമമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഫ്ളോറിഡയില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
പുടിനുമായി തനിക്ക് സൗഹൃദം ഉണ്ടെന്നും അതിനാല്‍ ഇത്തരം ഒരു ആക്രമണം നടക്കാന്‍ അനുവദിക്കില്ലെന്ന് ട്രംപ് സൂചിപ്പിച്ചു. അതേസമയം ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. ഖര്‍കീവില്‍ റഷ്യന്‍ സൈന്യം പ്രകൃതിവാതക പൈപ്പ്ലൈന് തകര്‍ത്തതായി യുക്രെയ്നിലെ പ്രത്യേക ആശയവിനിമയ, വിവര സംരക്ഷണ വിഭാഗം അറിയിച്ചു.
റഷ്യയ്ക്കെതിരെ കൂടുതല്‍ രാജ്യങ്ങള്‍ ഉപരോധവുമായി രംഗത്തെത്തി. റഷ്യയുടെ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഫ്രാന്‍സ്. യൂറോപ്യന്‍ യൂണിയന് ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇംഗ്ലീഷ് ചാനലില്‍ വച്ചാണ് ബാള്‍ട്ട് ലീഡര്‍ എന്ന ചരക്കുകപ്പല്‍ ഫ്രാന്‍സ് പിടിച്ചെടുത്തത്. സംഭവത്തില്‍ റഷ്യ ഫ്രാന്‍സിനോട് വിശദീകരണം തേടി.
അതേസമയം, റഷ്യന്‍ ആക്രമണം തുടരുന്ന യുക്രെയ്നെ സൈനികമായി സഹായിക്കാന്‍ അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയും ബ്രിട്ടണും ഉള്‍പ്പടെ 27 രാജ്യങ്ങള്‍ യുക്രെയ്ന് ആയുധം നല്കാന് തയ്യാറാണെന്ന കാര്യം സ്കൈ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.