ഇന്റർഫേസ് /വാർത്ത /World / Russia-Ukraine Conflict: അഞ്ച് റഷ്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും വെടിവെച്ചിട്ടെന്ന് യുക്രെയ്ൻ; പ്രതിരോധം തകർത്തതായി റഷ്യ

Russia-Ukraine Conflict: അഞ്ച് റഷ്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും വെടിവെച്ചിട്ടെന്ന് യുക്രെയ്ൻ; പ്രതിരോധം തകർത്തതായി റഷ്യ

ചിത്രം- റോയിട്ടേഴ്സ്

ചിത്രം- റോയിട്ടേഴ്സ്

ബെലാറസിന്റെ അതിർത്തിയിൽ റഷ്യൻ സൈന്യം യുക്രെയ്‌നെ ആക്രമിച്ചതായി വാർത്താ ഏജൻസികളിൽ നിന്ന് റിപ്പോർട്ടുകൾ വന്നതോടെ യുക്രേനിയൻ സൈന്യവും വെടിയുതിർത്തു.

  • Share this:

Shankhyaneel Sarkar

യുക്രെയ്നിലെ (Ukraine) വിമതമേഖലയായ ലുഹാൻസ്‌കിൽ അഞ്ച് റഷ്യൻ യുദ്ധവിമാനങ്ങളും ഒരു റഷ്യൻ (Russia) ഹെലികോപ്റ്ററും വെടിവച്ച് വീഴ്ത്തിയെന്ന് യുക്രെയ്‌ൻ സൈന്യം. യുക്രെയ്ൻ സൈനിക മേധാവിയെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസിയായ എഎഫ്പി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുക്രെയ്നിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തങ്ങൾ നിർവീര്യമാക്കിയെന്ന് റഷ്യയും അവകാശപ്പെട്ടു. “യുക്രേനിയൻ സൈനിക വ്യോമതാവളങ്ങളിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ പ്രവർത്തനരഹിതമാക്കിയിരിക്കുന്നു,” റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോകളുടെയും അവകാശ വാദങ്ങളുടെയും ആധികാരികത സ്വതന്ത്രമായി പരിശോധിക്കാൻ News18-ന് സാധിച്ചിട്ടില്ല.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

ബെലാറസിന്റെ അതിർത്തിയിൽ റഷ്യൻ സൈന്യം യുക്രെയ്‌നെ ആക്രമിച്ചതായി വാർത്താ ഏജൻസികളിൽ നിന്ന് റിപ്പോർട്ടുകൾ വന്നതോടെ യുക്രേനിയൻ സൈന്യവും വെടിയുതിർത്തു. ബെലാറസുമായുള്ള അതിർത്തി ക്രോസിംഗിൽ നിന്ന് സൈനിക വാഹനങ്ങളുടെ ഒരു നിര യുക്രെയ്നിലേക്ക് പ്രവേശിക്കുന്നത് കണ്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ബെലാറസിലെ വെസെലോവ്കയുമായുള്ള ക്രോസിംഗിലൂടെ റഷ്യൻ സൈന്യം യുക്രെയ്നിലെ സെൻകിവ്കയിലേക്ക് പ്രവേശിക്കുന്നത് വീഡിയോയിൽ കാണാം.

Also Read- Russia-Ukraine Conflict | യുക്രൈൻ സംഘർഷം; റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ എന്തൊക്കെ?

കീവ്, ഡിനിപ്രോ, സപോരിസിയ, ഖാർകിവ്, ക്രാമാറ്റോർസ്ക്, മരിയുപോൾ, ഒഡെസ എന്നിവിടങ്ങളിലാണ് സ്ഫോടന ശബ്ദം കേട്ടത്. യുക്രേനിയൻ സൈനിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണം നടത്തുന്നുണ്ടെന്ന് റഷ്യൻ സേനയും സ്ഥിരീകരിച്ചു, എന്നാൽ സാധാരണ ജനങ്ങൾക്ക് ഭീഷണിയില്ലെന്നും അവർ പറഞ്ഞു.

അതിനിടെ, സൈനിക സ്ഥാപനങ്ങൾ ആക്രമിക്കാൻ റഷ്യ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചതായി യുക്രൈൻ പറഞ്ഞു.

Also Read- War In Ukraine | 'പ്രസിഡന്റ് പുടിൻ, മനുഷ്യത്വത്തിന്റെ പേരിൽ നിങ്ങളുടെ സൈന്യത്തെ തിരികെ വിളിക്കുക'; അഭ്യർത്ഥനയുമായി യുഎൻ

റഷ്യയുടെ ബോംബാക്രമണത്തിൽ ആറ് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും പത്തൊൻപത് പേരെ കാണാതാവുകയും ചെയ്തതായി ഒഡെസ നഗരത്തിൽ നിന്നുള്ള യുക്രേനിയൻ പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എംഎസ്എൻബിസി റിപ്പോർട്ട് ചെയ്തു.

English Summary: Ukrainian defence forces claimed that they have shot down five Russian planes. “According to the Joint Forces Command, today, February 24, in the area of the Joint Forces operation, five planes and a helicopter of the aggressors were shot down,” Ukraine’s army general staff was quoted as saying by news agency AFP.

First published:

Tags: Russia, Russia-Ukraine war, Ukraine