• HOME
  • »
  • NEWS
  • »
  • world
  • »
  • Russia-Ukraine War | റഷ്യ-യുക്രെയ്ന്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ച ബെലാറൂസ് അതിര്‍ത്തിയില്‍ തുടങ്ങി

Russia-Ukraine War | റഷ്യ-യുക്രെയ്ന്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ച ബെലാറൂസ് അതിര്‍ത്തിയില്‍ തുടങ്ങി

എട്ടാം ദിനവും യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം തുടരുന്നതിനിടെയാണ് ചര്‍ച്ച പുരോഗമിക്കുന്നത്.

  • Share this:
    റഷ്യ (Russia)-യുക്രൈന്‍ (Ukraine) രണ്ടാം വട്ട ചര്‍ച്ച ആരംഭിച്ചു. ബെലറൂസ്- പോളണ്ട് അതിര്‍ത്തി നഗരമായ ബ്രെസ്റ്റില്‍ വെച്ചാണ് രണ്ടാംവട്ട ചര്‍ച്ച നടക്കുന്നത്. റഷ്യ അടിയന്തരമായി വെടിവയ്പ്പ് നിര്‍ത്തണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ ഉപദേഷ്ടാവ് ഉപദേഷ്ടാവ് ആവശ്യപ്പെട്ടു.

    എട്ടാം ദിനവും യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം തുടരുന്നതിനിടെയാണ് ചര്‍ച്ച പുരോഗമിക്കുന്നത്. ബെലാറൂസ് അതിര്‍ത്തി നഗരമായ ഗോമലില്‍ വച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ഫെബ്രുവരി 28ന് ഒന്നാം ഘട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. യുക്രെയ്‌നിന്റെ സമ്പൂര്‍ണ നിരായുധീകരണമാണ് റഷ്യയുടെ ലക്ഷ്യമെന്നും പുട്ടിന്‍ വ്യക്തമാക്കിയിരുന്നു.

    Also Read-Russia | ഇന്ത്യന്‍ പതാകയില്‍ തൊടാതെ റഷ്യ; റോക്കറ്റില്‍നിന്ന് യുഎസ്, യുകെ, ജപ്പാന്‍ പതാകകള്‍ നീക്കി

    ആദ്യഘട്ട ചര്‍ച്ചയില്‍ സമ്പൂര്‍ണ സേനാപിന്മാറ്റം യുക്രെയിന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ റഷ്യക്കെതിരെ പ്രമേയം പാസാക്കി. റഷ്യയ്‌ക്കെതിരായ പ്രമേയത്തെ 141 രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍ 5 രാജ്യങ്ങള്‍ എതിര്‍ത്തു. 35 രാജ്യങ്ങളില്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഇന്ത്യ വിട്ടു നിന്നു. ആകെ 193 അംഗങ്ങളാണുള്ളത്. ചൈനയും ഇന്ത്യയും ഉള്‍പ്പടെ 35 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത്.



    എരിത്ര, ഉത്തര കൊറിയ, സിറിയ, ബെലാറൂസ് എന്നീ രാജ്യങ്ങളാണ് റഷ്യയ്‌ക്കൊപ്പം പ്രമേയത്തെ എതിര്‍ത്തത്. റഷ്യ ഉടനടി യുക്രെയ്ന്‍ വിടണമെന്നും ആണവായുധ പ്രയോഗിക്കുമെന്ന വ്‌ലാഡിമിര്‍ പുടിന്റെ പരാമര്‍ശത്തെ ശക്തമായ ഭാഷയില്‍ യുഎന്‍ പ്രമേയം വിമര്‍ശിച്ചു.

    Also Read-Operation Ganga | അടുത്ത 24 മണിക്കൂറിനുള്ളില്‍ 18 ഫ്ളൈറ്റുകള്‍; യുക്രൈന്‍ മഹാരക്ഷാദൗത്യത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

    അധിനിവേശം മാത്രമല്ല, യുക്രേയ്‌നികളുടെ കൂട്ടക്കുരുതി കൂടിയാണ് റഷ്യ ലക്ഷ്യംവെക്കുന്നതെന്ന് ഇപ്പോള്‍ തെളിഞ്ഞതായി യുക്രെയ്ന്‍ യുഎന്‍ അംബാസഡര്‍ സെര്‍ജി കിസ്ലാത്സ്യ പറഞ്ഞു. യുക്രെയ്നിലെ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ ഇന്ത്യ അതീവ ആശങ്കയിലാണെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി പറഞ്ഞു.

    Also Read-War in Ukraine | ആണവയുദ്ധം ആഗ്രഹിക്കുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങള്‍; റഷ്യന്‍ വിദേശകാര്യ മന്ത്രി

    ഫെബ്രുവരി 24 മുതലാണ് റഷ്യ, യുക്രെയ്‌നെ ആക്രമിക്കാന്‍ തുടങ്ങിയത്. അതേസമയം തങ്ങള്‍ യുഎന്‍ ആര്‍ട്ടിക്കിള്‍ 51 പ്രകാരം സ്വയംപ്രതിരോധം മാത്രമാണ് ചെയ്യുന്നതെന്ന് റഷ്യന്‍ പ്രതിനിധി അവകാശപ്പെട്ടു. എന്നാല്‍ ഈ വാദം പാശ്ചാത്യരാജ്യങ്ങള്‍ തള്ളിക്കളഞ്ഞു. റഷ്യ നടത്തുന്നത് യുഎന്‍ ആര്‍ട്ടിക്കിള്‍ രണ്ടിന്റെ ലംഘനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. എത്രയുംവേഗം യുക്രെയ്‌നിലെ പ്രശ്‌നം പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
    Published by:Jayesh Krishnan
    First published: