• HOME
  • »
  • NEWS
  • »
  • world
  • »
  • War In Ukraine | റഷ്യ-യുക്രെയ്ന്‍ ചര്‍ച്ച അവസാനിച്ചു; സേനാപിന്‍മാറ്റം ആവശ്യപ്പെട്ട് യുക്രെയ്ന്‍

War In Ukraine | റഷ്യ-യുക്രെയ്ന്‍ ചര്‍ച്ച അവസാനിച്ചു; സേനാപിന്‍മാറ്റം ആവശ്യപ്പെട്ട് യുക്രെയ്ന്‍

അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം പ്രതിനിധികള്‍ ബെലാറൂസില്‍ നിന്ന് മടങ്ങി.

  • Share this:
    യുക്രയ്ന്‍-റഷ്യ ചര്‍ച്ച അവസാനിച്ചു. അടുത്ത റൗണ്ട് പോളണ്ട്-ബെലാറൂസ് അതിര്‍ത്തിയില്‍ നടക്കും. ചര്‍ച്ചയില്‍ സമ്പൂര്‍ണ സേനാപിന്മാറ്റം ആവശ്യപ്പെട്ട് യുക്രെയ്ന്‍. യുക്രെയ്ന്‍ തലസ്ഥാനം കീവില്‍ നിന്ന് ജനങ്ങള്‍ മാറാന്‍ റഷ്യന്‍ സേന നിര്‍ദേശം നല്‍കി. അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം പ്രതിനിധികള്‍ ബെലാറൂസില്‍ നിന്ന് മടങ്ങി.

    റഷ്യ ധാരണക്ക് തയ്യാറാണെന്ന് ചര്‍ച്ച തുടങ്ങിയ അവസരത്തില്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂക്കഷെന്‍കോയാണ് ചര്‍ച്ചയ്ക്കായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി. യുദ്ധം നീണ്ടുപോയാല്‍ വരും ദിവസങ്ങളില്‍ യുക്രെയ്‌ന് സൈനിക സഹായം നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിരുന്നു.

    റഷ്യയിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരോടും മടങ്ങിയെത്താന്‍ നിര്‍ദ്ദേശം നല്‍കി. ബെലാറൂസിലെ യു എസ് എംബസി അടയ്ക്കുകയും ചെയ്തു.

    Also Read-Ukraine Crisis| രക്ഷാദൗത്യത്തിന് കേന്ദ്രമന്ത്രിമാര്‍ നേരിട്ടിറങ്ങുന്നു; നാലു മന്ത്രിമാർ യുക്രെയിന്‍ അതിര്‍ത്തിയിലേക്ക്

    സംഘര്‍ഷ മേഖലയായ കീവില്‍ പ്രഖ്യാപിച്ച വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു. അതേസമയം യുക്രെയ്‌നില്‍ നിന്നുള്ള രക്ഷാദൗത്യത്തിന്റെ കേന്ദ്രമന്ത്രിമാര്‍ യുക്രെയ്ന്‍ അതിര്‍ത്തിയിലെത്തും. എല്ലാ വിദ്യാര്‍ത്ഥികളോടും പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കുള്ള യാത്രയ്ക്കായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ എംബസി നിര്‍ദേശിച്ചിരിക്കുകയാണ്. രക്ഷാദൗത്യത്തിനായി പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

    മന്ത്രിമാരായ ഹര്‍ദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജ്ജു, ജന. വികെ സിംഗ് എന്നിവരാണ് യുക്രെയ്ന്‍ അതിര്‍ത്തി രാജ്യങ്ങളായ റൊമേനിയ, മാള്‍ഡോവ, സ്ലോവാക്യ, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് പുറപ്പെടുന്നത്.

    Also Read-Operation Ganga| അഞ്ചാമത്തെ വിമാനം ഡൽഹിയിലെത്തി; റൊമേനിയയിൽ നിന്ന് 249 യാത്രക്കാർ മടങ്ങിയെത്തി

    യുക്രെയ്ന്‍ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. സര്‍ക്കാര്‍ കണക്കനുസരിച്ച് ഏതാണ്ട് 4,0000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുക്രെയ്‌നിലുള്ളത്.
    Published by:Jayesh Krishnan
    First published: